Webdunia - Bharat's app for daily news and videos

Install App

കുരുന്നുകളെ വരുതിയിലാക്കാം

Webdunia
IFMIFM
സമൂഹത്തില്‍ നിന്നാണ് കുട്ടികള്‍ പഠിക്കുന്നത്. വീടുകള്‍ ചേര്‍ന്നാണ് സമൂഹമുണ്ടാകുന്നത്. പഠനം വീട്ടില്‍ നിന്നാണ് തുടങ്ങുന്നതെന്നതാണ് മാതാപിതാക്കള്‍ മറക്കരുതാത്ത ഒരു പാഠം.

ശരികള്‍ ആവര്‍ത്തിച്ചു ചൊല്ലിക്കൊടുക്കുന്നവര്‍ പലവഴിയില്‍ തെറ്റു ചെയ്യുന്നതു കാണുന്ന കുട്ടിക്ക് ആശയക്കുഴപ്പമുണ്ടാകാം. ശരികള്‍ പറയാനുള്ളതും പ്രവര്‍ത്തികള്‍ തന്നിഷ്ടപ്രകാരവുമെന്ന പാഠം കുട്ടി അഭ്യസിക്കുന്നത് ഇത്തരത്തിലാണ്. മാതാപിതാക്കളുടെ വാക്കും പ്രവര്‍ത്തിയും പൊരുത്തപ്പെട്ടെങ്കിലേ ഇതിനു പരിഹാരമാകൂ.

അപ്രിയ സത്യങ്ങളോട് ഇഷ്ടക്കേട് പാടില്ല. പലപ്പോഴും മറ്റുള്ളവരുടെ മുന്നിലാകാം കുട്ടികള്‍ ഇത്തരം തുറന്നു പറച്ചിലുകള്‍ നടത്തുന്നത്. അപ്പോള്‍ ശിക്ഷിക്കുകയോ, ശാസിക്കുകയോ ചെയ്യാതെ സംയമനത്തോടെ പെരുമാറുക. കുട്ടിയുടെ മുന്നില്‍ തെറ്റുകള്‍ സമ്മതിക്കുന്നതില്‍ തെറ്റില്ല. തെറ്റുകള്‍ ഏറ്റുപറയുന്നത് നല്ലതാണെന്നു മനസ്സിലാക്കാനും ശരിയാണെന്നു ന്യായീകരിക്കുന്നത് ഒഴിവാക്കാനും അതു പാഠമാകും.

കുട്ടികളെ താരതമ്യം ചെയ്യുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കാം. ഒരോ കുട്ടിയും ഓരോ വ്യക്തിത്വവും സവിശേഷതകളും ഉള്ളവരാണ്. അത് അംഗീകരിക്കുക. അഭിനന്ദിക്കാന്‍ മടിക്കരുത്. ചട്ടങ്ങളും നിയമങ്ങളും വീട്ടില്‍ ഒഴിവാക്കുക. അത് അവരുടെ ജീവിതത്തെ യാന്ത്രികമാക്കും. സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്. അത് വീട്ടില്‍ നിന്നു കുട്ടിക്ക് ലഭിക്കുകയും വേണം.

സ്നേഹം മറ്റിടങ്ങളില്‍ നിന്നു ലഭിക്കുന്നത് തേടിപ്പോയാല്‍ കുട്ടികള്‍ അപകടങ്ങളില്‍ എത്തിപ്പെട്ടേക്കാം. പ്രലോഭനങ്ങള്‍ക്കും ചതികള്‍ക്കും വശംവദരാകാനും സാദ്ധ്യത അധികമാണ്. അവരുടെ ഏറ്റവും നല്ല സുഹൃത്ത് നിങ്ങള്‍ ആയിരിക്കണം. എല്ലാ സാഹചര്യത്തിലും അതു സാദ്ധ്യമായെന്നു വരില്ല. എന്തു തെറ്റും നിങ്ങളോട് ഏറ്റുപറയാനുള്ള ധൈര്യം നിങ്ങളില്‍ നിന്നു തന്നെ അവര്‍ക്കു ലഭിക്കണം. അതു കുട്ടിക്കാലത്തു തന്നെ അവര്‍ക്കു ബോദ്ധ്യമാകേണ്ടതുണ്ട്.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്‌ലൂറൈഡ് ടൂത്ത്‌പേസ്റ്റ് ഐക്യൂ ലെവല്‍ കുറയുന്നതിന് കാരണമാകുമോ?

യൂറിക് ആസിഡ് കൂടുതലാണോ, ഈ ജ്യൂസ് കുടിക്കാം

ഭക്ഷണം കഴിച്ചശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണം ഇതാകാം

ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്ക് ഏതെല്ലാം അവയവങ്ങള്‍ ദാനം ചെയ്യാനാകും

ഉറക്കം പോയാല്‍ ചില്ലറ പ്രശ്‌നങ്ങളല്ല; ഈ ലക്ഷണങ്ങള്‍ കാണിക്കും

Show comments