Webdunia - Bharat's app for daily news and videos

Install App

അങ്ങനെയല്ല, ഇങ്ങനെയാണ് കുരുന്നുകളെ വരുതിയിലാക്കേണ്ടത് !

കുരുന്നുകളെ വരുതിയിലാക്കാം

Webdunia
വ്യാഴം, 5 ഒക്‌ടോബര്‍ 2017 (16:32 IST)
സമൂഹത്തില്‍ നിന്നാണ് കുട്ടികള്‍ പഠിക്കുന്നത്. വീടുകള്‍ ചേര്‍ന്നാണ് സമൂഹമുണ്ടാകുന്നത്. പഠനം വീട്ടില്‍ നിന്നാണ് തുടങ്ങുന്നതെന്നതാണ് മാതാപിതാക്കള്‍ മറക്കരുതാത്ത ഒരു പാഠം. ശരികള്‍ ആവര്‍ത്തിച്ചു ചൊല്ലിക്കൊടുക്കുന്നവര്‍ പലവഴിയില്‍ തെറ്റു ചെയ്യുന്നതു കാണുന്ന കുട്ടിക്ക് ആശയക്കുഴപ്പമുണ്ടാകാം. ശരികള്‍ പറയാനുള്ളതും പ്രവര്‍ത്തികള്‍ തന്നിഷ്ടപ്രകാരവുമെന്ന പാഠം കുട്ടി അഭ്യസിക്കുന്നത് ഇത്തരത്തിലാണ്. മാതാപിതാക്കളുടെ വാക്കും പ്രവര്‍ത്തിയും പൊരുത്തപ്പെട്ടെങ്കില്‍ മാത്രമേ ഇതിനു പരിഹാരമാകൂ. 
 
അപ്രിയ സത്യങ്ങളോട് ഇഷ്ടക്കേട് പാടില്ല. പലപ്പോഴും മറ്റുള്ളവരുടെ മുന്നിലാകാം കുട്ടികള്‍ ഇത്തരം തുറന്നു പറച്ചിലുകള്‍ നടത്തുന്നത്. അപ്പോള്‍ ശിക്ഷിക്കുകയോ, ശാസിക്കുകയോ ചെയ്യാതെ സംയമനത്തോടെ പെരുമാറുകയാണ് വേണ്ടത്. കുട്ടിയുടെ മുന്നില്‍ തെറ്റുകള്‍ സമ്മതിക്കുന്നതില്‍ തെറ്റില്ല. തെറ്റുകള്‍ ഏറ്റുപറയുന്നത് നല്ലതാണെന്നു മനസ്സിലാക്കാനും ശരിയാണെന്നു ന്യായീകരിക്കുന്നത് ഒഴിവാക്കാനും അതു പാഠമാകും. 
 
കുട്ടികളെ താരതമ്യം ചെയ്യുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതാണ്. ഒരോ കുട്ടിയും ഓരോ വ്യക്തിത്വവും സവിശേഷതകളും ഉള്ളവരാണ്. അത് മാതാപിതാക്കള്‍ അംഗീകരിക്കുക തന്നെ വേണം. അവരെ അഭിനന്ദിക്കാന്‍ മടിക്കരുത്. ചട്ടങ്ങളും നിയമങ്ങളും വീട്ടില്‍ ഒഴിവാക്കുക. അത് അവരുടെ ജീവിതത്തെ യാന്ത്രികമാക്കി മാറ്റും. സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്. അത് വീട്ടില്‍ നിന്നു കുട്ടിക്ക് ലഭിക്കുകയും വേണം. 
 
സ്നേഹം മറ്റിടങ്ങളില്‍ നിന്നു ലഭിക്കുന്നത് തേടിപ്പോയാല്‍ കുട്ടികള്‍ അപകടങ്ങളില്‍ എത്തിപ്പെട്ടേക്കാം. പ്രലോഭനങ്ങള്‍ക്കും ചതികള്‍ക്കും വശംവദരാകാനും സാദ്ധ്യത അധികമാണ്. അവരുടെ ഏറ്റവും നല്ല സുഹൃത്ത് നിങ്ങള്‍ ആയിരിക്കണം. എല്ലാ സാഹചര്യത്തിലും അതു സാദ്ധ്യമായെന്നു വരില്ല. എന്തു തെറ്റും നിങ്ങളോട് ഏറ്റുപറയാനുള്ള ധൈര്യം നിങ്ങളില്‍ നിന്നു തന്നെ അവര്‍ക്കു ലഭിക്കണം. അതു കുട്ടിക്കാലത്തു തന്നെ അവര്‍ക്കു ബോദ്ധ്യമാകേണ്ടതുണ്ടെന്ന കാര്യം മാതാപിതാക്കള്‍ മറക്കരുത്.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments