Webdunia - Bharat's app for daily news and videos

Install App

വേദവ്യാസജയന്തി

ടി.ശശിമോഹന്‍

Webdunia
FILEFILE
ബൃഹത്തും മഹത്തുമായ ഇതിഹാസമാണ് മഹാഭാരതം ;അതിന്‍റെ കര്‍ത്തവാണ് വ്യാസന്‍ എന്ന കൃഷ്ണദ്വൈപായനന്‍ .

മഹാവിഷ്ണുവിന്‍റെ വംശാവലിയിലെ മുനിപ്രവരന്‍, കൗരവരുടേയും പാണ്ഡവരുടേയും മുത്തശ്ശന്‍ എന്നീനിലകളിലെല്ലാം അറി യപ്പെടുന്ന വ്യാസമുനി ഭാരതീയമായ മഹനീയ സംസ്കൃതിയുടെ പ്രതീകമാണ്.

ബ്രഹ്മസൂത്രം രചിച്ചത് വ്യാസനാണ് ഭാഗവതവും 18 പുരണങ്ങളും അദ്ദേഹം എഴുതി. ഗുരുക്കന്മാരുടെ ഗുരുവാണ് അദ്ദേഹം . ദത്താത്രേയന്‍റേയും അയ്യപ്പന്‍റെയും ഗുരു വ്യാസനണെന്നണ്‍ വിശ്വാസം.

വേദവ്യാസന്‍റെ ജയന്തി മാര്‍ച്ച്--ഏപ്രില്‍ മാസങളിലാണ് വരുക. എന്നാല്‍ ജൂലായിലാണ് വ്യാസസ്മരണക്കായി ഉള്ള വ്യാസ പൂര്‍ണ്ണിമ എന്ന ഗുരു പൂര്‍ണ്ണിമ .

വൈശാഖത്തിലെ ശുക്ളപക്ഷ ത്രയോദശിയാണ് വ്യാസ ജയന്തി എന്ന് ചിലര്‍ വിശ്വസിക്കുന്നു.അങ്ങനെയെങ്കില്‍ മേയിലാണ് വ്യാസജയന്തി വരേണ്ടത്.

. ആഷാഢപൂര്‍ണ്ണിമയായ ഗുരു പൂര്‍ണ്ണിമയാണ് വ്യാസ ജയന്തി എന്നു ചിലര്‍ കണക്കക്കുന്നു എങ്കില്‍ വ്യാസജയന്തി ജൂലായിലേ വരൂ.
വ്യാസന്ടെ സ്മരണയ്ക്കായാണ് ഗുരു പൂര്‍ണ്ണിമ ആഘോഷിക്കുന്നത്. ഭാരതത്തിണ്ടെ ഗുരുസ്ഥാനീയനാണല്ലോ ഈ മഹാമുനി.

ചൈത്രമാസത്തിലെ വെളുത്തപക്ഷത്തിലാണ് വേദവ്യാസന്‍റേ ജനനം. ഇത് മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ആണ് 2007 ല്‍ മാര്‍ച്ച് 20 നു ആയിരുന്നു വേദവ്യാസന് ജയന്തി.

ഭാരത ചരിത്രത്തിലെ ഉത്തമ ഗ്രന്ഥമെന്നറിയപ്പെടുന്ന പുരാണ ഇതിഹാസങ്ങളിലൊന്നായ "മഹാഭാരതത്തിന്‍റെ' കര്‍ത്താവെന്ന നിലയി ലാണ് "വേദവ്യാസന്‍' ആരാധ്യനാകുന്നത്

" കൃഷ്ണദ്വൈപായനന്‍ വേദ വ്യാസനായത് '
ബ്രഹ്മാവ് 18 വ്യാസന്മരായി അവതരിച്ചു എന്ന് പുരാണങ്ങളില്‍ കാണുന്നു.ദ്വാപരയുഗത്തിന്‍റെ അവസാനം മഹാവിഷ്ണു വ്യാസമുനിയായി അവതരിച്ച് വേദത്തെ വിഭജിച്ചതായാണ് ഐതിഹ്യം പറയുന്നത്.

ആദ്യവേദം നാലു പാദങ്ങളുള്ളതും നൂറായിരം ഗ്രന്ഥങ്ങള്‍ ഉള്ളതുമായിരുന്നു. അതിനെ വ്യാസന്‍ ഋഗ്വേദമെന്നും യജൂര്‍വേദമെന്നും സാമവേദമെന്നും അഥര്‍വ്വവേദമെന്നും നാലായി വ്യസിച്ചു- അഥവാ വിഭജിച്ചു.

ദ്വാപരയുഗത്തില്‍ കൃഷ്ണദ്വൈപായനനന്‍ എന്നപേരില്‍ പിറന്ന മുനി ഇപ്രകാരം ചെയ്തതുകൊണ്ടാണ് "വേദവ്യാസനായി' അറിയപ്പെടുന്നത്. ഇദ്ദേഹം ഭാരതത്തിന്‍റെ പുരാണ ഇതിഹാസങ്ങളിലൊന്നായ മഹാഭാരതത്തിന്‍റെ കര്‍ത്താവാണ്‍്.

18 പര്‍വ്വത്തില്‍ 2000ത്തില്‍ അധികം അധ്യായങ്ങളുള്ള .ഒന്നേകാല്‍ ലക്ഷം ശ്ലോകങ്ങളുള്ള വ്യാസ മഹാഭാരതത്തില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത ഒന്നുംഈ ലോകത്തില്‍ ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല എന്നാണ് വിശ്വാസം.

വ്യാസന്മാര്‍ പുരാണങ്ങളില്‍

വ്യാസന്‍ എന്നാല്‍ വ്യസിക്കുന്നവന്‍ പകുക്കുന്നവന്‍, വിഭജിക്കുന്നവന്‍ എന്നെല്ലാമാണ് അര്‍ഥം.ഓരോ ദ്വാപരയുഗത്തിലും വേദത്തെ നാലായി വിഭജിച്ച ഇരുപത്തെട്ട് വ്യാസന്മാര്‍ കഴിഞ്ഞുപോയതായി പുരാണങ്ങളില്‍ പരമാര്‍ശിക്കുന്നു.

ഒന്നാമത്തെ ദ്വാപരയുഗത്തില്‍ വേദത്തെ വേര്‍തിരിച്ചത് ബ്രഹ്മാവായിരുന്നു. രണ്ടാമത്തേതില്‍ വേദവ്യാസന്‍ പ്രജാപതിയായിരുന്നു. ഒടുവിലായി കൃഷ്ണദ്വൈപായനന്‍ ഉള്‍പ്പെട്ട ഇരുപത്തെട്ടുപേര്‍ വേദത്തെ വേര്‍തിരിച്ച് വേദവ്യാസന്മാരായി തീര്‍ന്നതായി പുരാണങ്ങള്‍ പറയുന്നു.

ഒരോ മന്വന്തരത്തിലും ഓരോ വ്യാസന്‍ ജനിക്കുമെന്ന് വിഷ്ണു പുരാണത്തിലെ മൂന്നാം അംശം പറയുന്നു. . ഇനിയത്തെ ദ്വാപരയുഗത്തില്‍ വേദവ്യാസനാകാന്‍ പോകുന്നത് ദ്രോണരുടെ പുത്രനായ അശ്വന്മാവാണ്.

ഗുരു പൂര്‍ണ്ണിമ

ANIFILE
വ്യാസന്‍റെ ജനനം

പരാശരമുനിക്ക് കാളീ എന്ന മുക്കുവ കന്യകയില്‍ ജനിച്ച പുത്രനാണ് വേദവ്യാസന്‍. മഹാഭാരതത്തില്‍ ഇദ്ദേഹത്തിന്‍റെ ജനനവുമായി ബന്ധപ്പെടുത്തി അനേകം കഥകളും ഉപകഥകളും കാണപ്പെടുന്നു.

അദ്ദേഹത്തിന്‍റെ അമ്മയായ കാളിയുടെ ജനനം വിവരിക്കുന്നതും ഇത്തരമൊരു കഥയിലൂടെയാണ്.

കാളിന്ദീ തീരത്ത് താമസിച്ചിരുന്ന മുക്കുവന്‍റെ വലയില്‍ ഒരിക്കല്‍ ഒരു വലിയ മത്സ്യം അകപ്പെട്ടു. അതിനെ മുറിച്ചപ്പോള്‍ വയറ്റില്‍ നിന്നും രണ്ടു കുഞ്ഞുങ്ങളെ കിട്ടി. ഒരാണും ഒരു പെണ്ണും.

ഇതില്‍ ആണ്‍കുട്ടിയെ ചേദീ രാജാവായ വസു ഏറ്റെടുക്കുകയും പെണ്‍കുഞ്ഞിനെ മുക്കുവനു നല്‍കുകയും ചെയ്തു. ആ കുഞ്ഞാണ് കാളി. അവള്‍ക്ക് മത്സ്യഗന്ധമുള്ളതിനാല്‍ മത്സ്യഗന്ധി എന്നും പേരുണ്ടായി.

കാളി അച്ഛനെ സഹായിക്കാനായി കടത്ത് ജോലി ഏറ്റെടുക്കാറുണ്ടായിരുന്നു. അന്നൊരിക്കല്‍ കടത്ത് കടക്കുന്നതിനായി പരാശരമുനി ആ വഴിക്കു വന്നു. "വിഷ്ണുവിന്‍റെ' അംശമായി പരിശുദ്ധനായി മൂന്നു ലോകത്തും കീര്‍ത്തിക്കപ്പെട്ടവനായി അതിവിദ്വാനായി ലോകാചാര്യനായി ഒരു പുത്രന്‍ നിനക്ക് ജനിക്കും. അവന്‍ വേദത്തെ പകുക്കുന്നവനും ലോകാരാധ്യനുമായിത്തീരുമെന്ന് അനുഗ്രഹിച്ചു.

അപ്രകാരം ജനിച്ച മകനാണ് വ്യാസന്‍. മുനിയുടെ അനുഗ്രഹത്താല്‍ മത്സ്യഗന്ധിയുടെ മത്സ്യഗന്ധം മാറുകയും കസ്തൂരി ഗന്ധം ഉണ്ടാകുകയും ചെയ്തു. കാളിന്ദീ മധ്യത്തിലെ ദ്വീപില്‍ ജനിച്ചതിനാല്‍ ദ്വൈപാനന്‍ എന്നും കറുത്ത നിറമായതിനാല്‍ കൃഷ്ണന്‍ എന്നും പേരുണ്ടായി.

ചന്ദ്രവംശം രാജാവായ ശന്തനു മഹാരാജാവ് വ്യാസന്‍റെ മാതാവായ കാളി (സത്യവതി)യെ വിവാഹം കഴ വഴിയാണ് ഹസ്തിനപുരവുമായി അദ്ദേഹത്തിന് ബന്ധം ഉണ്ടാകുന്നത്.

ശന്തനുവിന് സത്യവതിയിലുണ്ടായ ചിത്രാംഗദനും വിചിത്രവീര്യനും വളരെ ചെറുപ്പത്തില്‍ തന്നെ മരിച്ചതിനാല്‍ വംശം അന്യം നിന്നുപോകുന്നത് തടയാന്‍ അമ്മയുടെ ആവശ്യപ്രകാരമാണ് വ്യാസന്‍ ഹസ്തിനപുരത്തെത്തുന്നത്.

സത്യവതിയുടെ നിര്‍ദ്ദേശപ്രകാരം വ്യാസനില്‍ നിന്നും അംബികയ്ക്കും അംബാലികയ്ക്കും ജനിച്ച പുത്രന്മാരാണ് ധൃതരാഷ്ട്രരും പാണ്ഡുവും.ഇവരിലൂടെയാണ് മഹാഭാരതം കഥക്ക് നിദാനമായ സംഭവങ്ങള്‍ ഉണ്ടാവുന്നത്.

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

Rashi Phalam 2025: ഈ രാശിയില്‍ പെട്ട സ്ത്രീകളെ സൂക്ഷിക്കണം

നിങ്ങളുടെ വീട്ടിലെ ബാത്‌റൂം ഇങ്ങനെയാണോ ? വാസ്തു പറയുന്നത് എന്താണെന്ന് നോക്കാം

നിങ്ങളുടെ ജനനത്തീയതി ഇതാണോ? ന്യൂമറോളജി പറയുന്നത് നോക്കാം

Zodiac Prediction 2025: പുതുവര്‍ഷത്തില്‍ കന്നിരാശിക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത

Zodiac Prediction 2025: ഈ രാശിയിലുള്ള സ്ത്രീകള്‍ക്ക് പെട്ടെന്ന് ദേഷ്യം വരും, നിങ്ങള്‍ ഈ രാശിക്കാരിയാണോ

Show comments