Webdunia - Bharat's app for daily news and videos

Install App

ജനലോക്പാല്‍ ബില്‍ എന്ന ഭീകരന്‍; അറസ്റ്റ് മുതല്‍ രാജിവരെ(ഫോട്ടോഫീച്ചര്‍)

Webdunia
ശനി, 15 ഫെബ്രുവരി 2014 (16:18 IST)
PTI
ഏതുവിധേനയും കുതിരക്കച്ചവടവും കാലുവാരലും നടത്തി അധികാരം പിടിച്ചടക്കാന്‍ ശ്രമിക്കുന്നവര്‍ക്കും മറുപടിയായി അധികാര ലഹരി തന്നെ ബാധിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തിയാണ് കെജ്‌‌രിവാളിന്റെ പടിയിറക്കം.

അധികാരത്തിനു വേണ്ടി താന്‍ മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങളില്‍ പിന്നാക്കം പോകില്ലെന്ന ആദര്‍ശം വ്യക്തമാക്കിയാണ് കെജ്‌രിവാളിന്റെ പടിയിറക്കം. ഈ പടിയിറക്കം തന്റെ താരപരിവേഷത്തിന് തിളക്കം കൂട്ടിയിട്ടേയുള്ളെന്ന് വ്യക്തമാക്കുന്നതാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്ന പല സന്ദേശങ്ങളും.

ഈ സന്ദേശങ്ങളില്‍ പലരും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ഒരു സംശയം സാധാരണക്കാരുടെ മനസില്‍ ഉയര്‍ത്തുന്നു. എന്തിനാണ് സര്‍ക്കാ‍ര്‍ ജനലോക്പാല്‍ ബില്ലിനെ ഭയക്കുന്നത് അത്രയ്ക് ഭീകരനാണോ ഈ ജനലോക്പാല്‍.

കേന്ദ്ര സര്‍ക്കാരിന്റെ ഒരു അഴിമതിവിരുദ്ധസ്ഥാപനമാണ് ലോക്പാല്‍. സാധാരണ ജനങ്ങളില്‍ നിന്ന് സ്വീകരിച്ച അഭിപ്രായങ്ങളും ബില്ലില്‍ സ്വീകരിച്ചുവെന്നറിയിക്കനാണ് ‘ജന‘ എന്ന വാക്ക് സൂചിപ്പിക്കുന്നത്.

ജനലോക്പാല്‍ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ച് ലോക്പാലില്‍ എല്ലാ പോതുസേവകരും ഉള്‍പ്പെടുമായിരുന്നു എന്നാല്‍ സര്‍ക്കാരിന്റെ ലോക്പാലില്‍ ഉദ്യോഗസ്ഥര്‍ മാത്രമെ ഉള്‍പ്പെടുകയുള്ളൂ.

കെജ്രിവാള്‍ ഭരണഘടനാവിരുദ്ധമായി ബില്‍ അവതരിപ്പിക്കാനൊരുങ്ങുന്നുവെന്ന് ആരോപിച്ച് ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ച് നിന്ന് ബില്ലിനെ എതിര്‍ത്തു. 27നെതിരെ 48 വോട്ടിനാണ് അവതരണം തള്ളിപ്പോയത്.


ജന ലോക്പാലിനായി ആദ്യം ഹസാരെയോടൊപ്പം ഒരു വേദിയില്‍ - അടുത്തപേജ്

PTI
ജന്‍ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ പാര്‍ലമെന്റിനു മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തിക്കൊണ്ട് ഹസാരെ സമരത്തിനിറങ്ങിയപ്പോള്‍ വലം കയ്യായി പ്രവര്‍ത്തിച്ചത് അരവിന്ദ് കെജ്രിവാളാണ്.

ജനലോക്പാലിനായി അറസ്റ്റ്- അടുത്ത പേജ്

PTI


2012 സെപ്റ്റംബറില്‍ രാഷ്ട്രീയ പാര്‍ട്ടി- അടുത്ത പേജ്

PTI


ചൂലുമേന്തി രാഷ്ട്രീയത്തിലേക്ക്- അടുത്തപേജ്

PTI


കെജ്രിവാള്‍ ഷീല ദീക്ഷിതിനോട് 25864 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്- അടുത്തപേജ്

PRO


ഡല്‍ഹി പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാത്തതിന്റെ പേരില്‍ പ്രക്ഷോഭം- അടുത്ത പേജ്

PTI


ജനലോക്പാല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് രാജി- അടുത്തപേജ്

PTI

വെബ്ദുനിയ വായിക്കുക

വായിക്കുക

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

Show comments