Webdunia - Bharat's app for daily news and videos

Install App

ജേതാവും പരാജിതനും ആരാധിക്കപ്പെടുന്ന തൃക്കാക്കര

Webdunia
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2013 (19:36 IST)
ജേതാവും പരാജിതനും (വാമനനും മഹാബലിയും) ഒരേ പോലെ ആരാധിക്കപ്പടുന്ന സ്ഥലം തൃക്കാക്കരയില്‍ മാത്രം. ഓണം എന്ന സങ്കല്‍പത്തിന്‍റെ അധിഷ്ഠാനമായ, വാമനമൂര്‍ത്തി മുഖ്യപ്രതിഷ്ഠയായിട്ടുള്ള ക്ഷേത്രം. അതാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രം.

ജേതാവും പരാജിതനും (വാമനനും മഹാബലിയും) ഒരേ പോലെ ആരാധിക്കപ്പടുന്ന സ്ഥലം തൃക്കാക്കരയില്‍ മാത്രം. മഹാബലി വാമനന് മൂന്നടി മണ്ണ് ദാനം ചെയ്ത സ്ഥലമാണ് തൃക്കാക്കര എന്നാണ് ഐതീഹ്യം. മഹാവിഷ്ണുവിന്‍റെ അവതാരമായ വാമനമൂര്‍ത്തിയാണ് തൃക്കാക്കരയപ്പന്‍.

പാതളത്തിലേക്ക് ചവിട്ടി താഴ് ത്തുമ്പോള്‍ തൊഴുകൈയോടെ നോക്കിയ മഹാബലിക്ക് മാത്രമായി വിശ്വരൂപ ദര്‍ശനം നല്‍കി അനുഗ്രഹിക്കുന്നമട്ടിലാണ് വാമനന്‍റെ പ്രതിഷ്ഠ.

തൊട്ടപ്പുറത്തുള്ള പുരാതനമായ ശിവക്ഷേത്രത്തില്‍ മഹാബലി ആരധിച്ചിരുന്ന സ്വയംഭൂ ലിംഗമാണുള്ളത്. അതുകൊണ്ട് ഈ വാമനക്ഷേത്രത്തില്‍ നമമ്മള്‍ അറിയാതെ മഹാബലിയേയും ആരാധിച്ചു പോവുന്നു. അല്ലെങ്കില്‍ ഈ ക്ഷേത്രത്തില്‍ മഹാബലിക്കും വാനനനെ പോലെ പ്രാധാന്യം ഉണ്ട്.

മാനുഷ്യരെല്ലാരും ഒന്നുപോലെ എന്ന സങ്കല്‍പം അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ സന്ദര്‍ശകര്‍ക്കെല്ലാം തിരുവോണ സദ്യയും തൃക്കാക്കര ക്ഷേത്രത്തിന്‍റെ മാത്രം പ്രത്യേകതയാണ്.

കൊച്ചിയില്‍ നിന്നു പത്തു കിലോമീറ്റര്‍ അകലെ തൃക്കാക്കര ക്ഷേത്രം- അടുത്ത പേജ്

PRO
കൊച്ചിയില്‍ നിന്നു പത്തു കിലോമീറ്റര്‍. അകലെ ഇടപ്പള്ളി-പൂക്കാട്ടുപടി റോഡിലാണ് തൃക്കാക്കര ക്ഷേത്രം. പത്തര ഏക്കര്‍ വളപ്പില്‍ രണ്ടു ക്ഷേത്രങ്ങളാണ്. വാമനക്ഷേത്രവും മഹാദേവക്ഷേത്രവും. വാമനക്ഷേത്രത്തിന് വലിയ വട്ടശ്രീകോവില്‍. പ്രധാന മൂര്‍ത്തി വാമനന്‍ (വിഷ്ണു) കിഴക്കോട്ടു ദര്‍ശനം.

അഞ്ചു പൂജ. തന്ത്രം പുലിയന്നൂര്‍. ഉപദേവത: ഭഗവതി, ശാസ്താവ്, ഗോപാലകൃഷ്ണന്‍ (കടമ്പനാട്ട് തേവര്‍), നാഗം, രക്ഷസ്സ് കൂടാതെ മണ്ഡപത്തിന്‍റെ തെക്കേമൂലയില്‍ യക്ഷി.

തെക്കു ഭാഗത്താണ് മഹാദേവര്‍ക്ഷേത്രം. ഇവിടെ പ്രധാനമൂര്‍ത്തി ശിവന്‍. സ്വയംഭൂവാണ്. തെക്കുംതേവര്‍ ഗൗരീശങ്കര്‍ എന്നു സങ്കല്‍പം. കിഴക്കോട്ടു ദര്‍ശനം. രണ്ടു പൂജ. തന്ത്രം പുലിയന്നൂര്‍. ഉപദേവത: പാര്‍വ്വതി, ദുര്‍ഗ്ഗ, സുബ്രഹ്മണ്യന്‍, ഗണപതി.

പ്രസിദ്ധ വൈഷ്ണവക്ഷേത്രമായ തിരുപ്പതിയും തൃക്കാക്കരയിലേതുപോലെ ത്രിവിക്രമരൂപം ധരിച്ച വാമനമൂര്‍ത്തിയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തൃക്കാക്കര 108 വൈഷ്ണവ തിരുപ്പതികളില്‍ ഒന്നുമാണ്

ഐതീഹ്യം- അടുത്തപേജ്



PRO
തൃക്കാക്കരയില്‍ വാമനനെ പ്രതിഷ്ഠിച്ചത് പരശുരാമനാണെന്നും കപില മഹര്‍ഷിയാണെന്നും അഭിപ്രായമുണ്ട്. പരശുരാമനുമായി ബന്ധപ്പെട്ട ഒരു കഥ തൃക്കാക്കരക്ക് പറയാനുണ്ട്.

വരുണനില്‍ നിന്ന് കേരളക്ഷേത്രത്തെ മോചിപ്പിച്ച് പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് നല്‍കി. പിന്നീട് അവരുമായി പിണങ്ങിയ പരശുരാമന്‍ ബ്രാഹ്മണരുടെ മാപ്പപേക്ഷ അനുസരിച്ച് വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കാമെന്ന് അനുഗ്രഹവും കൊടുത്തു.

കാല്‍ക്കരനാട് "വാമനന്‍റെ പാദമുദ്രയുള്ള സ്ഥലം ' എന്ന പേരിലായിരുന്ന തൃക്കാക്കര അറിയപ്പെട്ടിരുന്നത്. അത് പിന്നീട് തിരുക്കാല്‍ക്കരയും തൃക്കാക്കരയുമായി മാറി.

ഈ ശിവന്‍ മഹാബലിയുടെ ഉപാസനാമൂര്‍ത്തിയാണെന്ന് ഐതീഹ്യമുണ്ട്. മൂന്നു കാലടികള്‍ വെച്ച് ലോകത്തില്‍ ധര്‍മ്മം നിലനിര്‍ത്തുന്നത് വിഷ്ണുവാണെന്ന് ഋഗ്വേദത്തിലുണ്ടെന്ന് വി.കെ. നാരായണഭട്ടതിരി. മൂന്നു ശക്തികള്‍ വഴിക്കാണ് ലോകത്തില്‍ ധര്‍മ്മത്തിന് സ്ഥിതിയുണ്ടാകുന്നത്.

ഭൗതികലോകത്തില്‍ വാത, പിത്ത, കഫങ്ങള്‍, മാനസികലോകത്തില്‍ സത്വ, രജ, തമോഗുണങ്ങള്‍, ലോകത്തില്‍ ധര്‍മ്മം പുനഃസ്ഥാപിച്ചു എന്ന വൈഷ്ണവ ചിന്തയുടെ പ്രതീകമായിരിക്കണം.

മഹാബലിയെ പാതാളത്തിലേക്കയച്ച കഥ. ശൈവാരാധകനായ ഇവിടത്തെ രാജാവിനെ പരാജയപ്പെടുത്തിയതുമാകാം. ഈ വിജയം നേടിയതോടെ ശൗവാരാധനയുടെ പ്രധാന കേന്ദ്രമായ കേരളത്തില്‍ വൈഷ്ണവാരാധയും ചുവടുറപ്പിച്ചിച്ചു എന്നും കരുതാം.

നമ്പൂതിരിഗ്രാമങ്ങള്‍ ചേരിതിരിഞ്ഞതും ഇതിനുശേഷമായിരിക്കണം. സുബ്രഹ്മണ്യനും വിഷ്ണുവും കേരളത്തിലേക്ക് ഈ കാലഘട്ടത്തിലാണ് കടന്നുവന്നതെന്നും കരുതാമെന്ന് തോന്നുന്നു. ആട്ടുക്കോട്ട് ചേരലാതനാണ് ഈ ക്ഷേത്രം പണിതീര്‍ത്തതെന്നും ചിലര്‍ കരുതുന്നുണ്ട്. ശൈവരെയും ശിവനെയും വൈഷ്ണവര്‍ ആ സമയത്ത് ഉള്‍ക്കൊണ്ടിട്ടുണ്ടാകണം. അതുകൊണ്ടായിരിക്കും തൊട്ടടുത്ത് ശിവക്ഷേത്രം.

ഉത്സവം- അടുത്ത പേജ്



വാമനക്ഷേത്രത്തില്‍ ചിങ്ങത്തിലെ അത്തംകൊടിയേറി തിരുവോണനാളില്‍ ആറാട്ട്. മുമ്പ് കര്‍ക്കിടകത്തിലെ തിരുവോണം കൊടിയേറി 28 ദിവസത്തെ ഉത്സവമായിരുന്നു. ഇവിടെ 28 ദേവന്മാര്‍ ഉണ്ടായിരുന്നു എന്നും നിഗമനം.

ഈ ഉത്സവത്തിനു വരാത്തവര്‍ വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആഘോഷം നടത്തണമെന്ന് കേരളചക്രവര്‍ത്തിയായ പെരുമാള്‍ കല്‍പന പുറപ്പെടുവിച്ചതാണ് തൃക്കാക്കരയപ്പനെ ക്ഷേത്രത്തിലെ കൊടിയേറ്റ ദിവസമായ അത്തം മുതല്‍ തിരുവോണം വരെ വീടുകളില്‍വച്ച് തിരുവോണം ആഘോഷിക്കുന്നതെന്ന് നിഗമനമുണ്ട്.

ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെയുള്ള പ്രാചീന കേരളത്തിലെ 64 ഗ്രാമത്തലവന്മാരും ഇടപ്രഭുക്കന്മാരും മാടമ്പിമാരും 56 നാട്ടുരാജാക്കന്മാരും ഇവിടത്തെ ഉത്സവത്തില്‍ പങ്കെടുത്തിരുന്നു എന്നാണ് ഐതിഹ്യം. 64 ഗ്രാമക്കാരുടെ 64 ആനകളും, പെരുമാളിന്‍റെ ഒരാനയും ചേര്‍ന്ന് 65 ആനകള്‍ ഉത്സവത്തിന് അണിനിരന്നിരുന്നു.

ക്ഷേത്രത്തില്‍ ഇപ്പോഴും ഊരുചുറ്റി പറയെടുപ്പില്ല. നടയില്‍ കൊണ്ടുവന്നാണ് പറയെടുപ്പ്. പെരുമാള്‍ ഈ ഉത്സവത്തിനാണ് എല്ലാവരെയും കണ്ടിരുന്നതും തീരുമാനങ്ങള്‍ എടുത്തിരുന്നതും. ക്ഷേത്രത്തിന്‍റെ പടിഞ്ഞാറുഭാഗത്ത് കടലായിരുന്നു എന്നും നിഗമനമുണ്ട്ചരിത്രം

4500 വര്‍ഷത്തെ പഴക്കമുള്ള തൃക്കാക്കര ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടുവരെ വളരെ പ്രശസ്തമായിരുന്നു. എന്നാല്‍ "പെരുമാക്കന്മാ'രുടെ ശക്തി ക്ഷയത്തോടെ തൃക്കാക്കരയുടെ പ്രതാപവും നശിക്കുകയായിരുന്നു.

പതിനഞ്ചാം നൂറ്റാണ്ടില്‍ നശിച്ചുപോയ ക്ഷേത്രത്തെ 1910 ല്‍ ശ്രീമൂലം തിരുനാള്‍ പുനര്‍നിര്‍മ്മിച്ചു. 1948 ല്‍ ശുദ്ധികലശവും നടത്തി. അതിനുശേഷം ക്ഷേത്രം പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയാണുണ്ടായത്.

വെബ്ദുനിയ വായിക്കുക

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Virgo rashi 2025: വിദ്യാഭ്യാസത്തില്‍ മെച്ചമുണ്ടാകും, രോഗശാന്തി: കന്നിരാശിക്കാർക്ക് 2025 എങ്ങനെ

Leo Rashi 2025: കൊടുത്ത പണം തിരികെ ലഭിക്കും,വ്യാപാരത്തിൽ ലാഭം, ചിങ്ങം രാശിക്കാരുടെ 2025 എങ്ങനെ?

2025ല്‍ ശനിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് രക്ഷനേടാന്‍ പൂജിക്കേണ്ടത് ഈ ദേവന്മാരെ

cancer rashi 2025: നിങ്ങളെപ്പറ്റിയുള്ള തെറ്റിദ്ധാരണ നീങ്ങും. ഏറ്റെടുത്ത കാര്യങ്ങള്‍ ഉടന്‍ ചെയ്‌തുതീര്‍ക്കും, കർക്കടകം രാശിക്കാർക്ക് 2025 എങ്ങനെ

Gemini rashi 2025: സര്‍ക്കാര്‍ നടപടികളില്‍ ജയം,വിചാരിച്ച കാര്യങ്ങള്‍ നടപ്പിലാകാന്‍ കാലതാമസം, മിഥുനം രാശിക്കാരുടെ 2025 എങ്ങനെ

Show comments