Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓച്ചിറ പരബ്രഹ്മ ക്ഷേത്രം

വൃശ്ചികോത്സവമായ 12 വിളക്ക് മഹോത്സവം നടക്കുന്നു

ഓച്ചിറ പരബ്രഹ്മ  ക്ഷേത്രം
കേരളത്തിലെ മറ്റ്‌ ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും ഒറ്റപ്പെട്ടു നില്‍ക്കുന്നതാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രം. അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴുകയാണ് ഓച്ചിറയില്‍ ഓംകാരമൂര്‍ത്തിയായ പരബ്രഹ്മം.

ഓച്ചിറ ബുദ്ധവിഹാരകേന്ദ്രമായിരുന്നുവെന്ന വിശ്വാസവും ഉണ്ട്‌.എങ്കിലും ശിവ സങ്കല്പമാണ് മുന്തി നില്‍ക്കുന്നത് . ഈക്ഷേത്രം ദക്ഷിണ കാശി എന്നും അറിയപ്പെടുന്നു.'ഓച്ചിറക്കളിയും 'ഓച്ചിറക്കാളകളും ഇവിടുത്തെ പ്രത്യേകതകളാണ്‌. മണ്ണാണ് പ്രസാദമായി നല്‍കുന്നത്.

കന്നിയിലെ തിരുവോനത്തിനു കന്നുകാലികള്‍ക്കായി നടത്തുന്ന ഇരുപത്തി എട്ടാം ഓണവും പ്രസിദ്ധമാണ്.ചിങ്ങത്തിലെ ഓണം കഴിഞ്ഞ് 28 മത് ദിവസം നടക്കുന്നതുകൊണ്ടാണ് ഇതിന്‍ ഈ പേരു വന്നത്. ക്കാലകെട്ടു എന്നും ഈ ഉത്സവം അറിയപ്പെറ്റൂന്നു

എന്നാല്‍ ഗണപതിക്കാവ് ഒണ്ടിക്കാവ് ,മഹാലക്ഷ്മിക്കാവ്, അയ്യപ്പ ക്ഷേത്രം,കല്‍‌ച്ചിറ, കിഴക്കു പടിഞ്ഞാറെ നടകള്‍ എന്നിവരും ഇപ്പോല്‍ അവീടെ ഉയന്നിട്ടുണ്ട്.ഓങ്കാര മൂര്‍ത്തിക്കു മാത്രമാണ് ക്ഷേത്രം ഇല്ലാത്തത്.


കൊല്ലം ആലപ്പുഴ ജില്ല അതിര്‍ത്തിയില്‍ കായം കുളത്തിനു അടുത്താണ് ഓച്ചിറ. ദേശീയ പാതയില്‍ നിന്നു തന്നെ ക്ഷേത്ര വളപ്പിലേക്ക് കടക്കാം.

ഇവിടെ പന്ത്രണ്ട് വിളക്ക് മഹോത്സവം നടക്കുകയാണ്. വൃശ്ചികോത്സവം എന്നാണിതിന്‍റെ മറ്റൊരു പേര്‍ വൃശ്ചികം ഒന്നു മുതല്‍ പന്ത്രണ്ട്‌ വരെയുള്ള ദിവസങ്ങളില്‍ കുടില്‍കെട്ടി 'ഭജനം പാര്‍ക്കുക എന്തുള്ളതാണ്‌ ഭക്‌തജനങ്ങളുടെ പ്രധാന വഴിപാട്‌.

ഓയ്മന്‍ ചിറ ഓച്ചിറ ആയി എന്നാണ് സ്ഥല നാമ സങ്കല്പം.ഓം ചിറ ഓച്ചിറയായി എന്നാണ് പ്രബലമായ മറ്റൊരു വിശ്വാസം. ക്ഷേത്രപ്രവേശന വിളംബരത്തിനു മുന്‍പുതന്നെ ഇവിടെ എല്ലാ ഹിന്ദുക്കള്‍ക്കും ഒരു പോലെ ആരാധനാ സ്വാതന്ത്ര്യം ഉണ്ടായിരുന്നു പരബ്രഹ്മം എന്ന നാമം അന്വര്‍ത്ഥമാക്കുന്ന മറ്റൊന്ന്‌.

ഇവിടെ ശ്രീകോവിലോ പ്രതിഷ്‌ഠയോ പൂജയോ ഇല്ല . കിഴക്കേ ഗോപുരകവാടം മുതല്‍ 36ഏക്കറില്‍ രണ്ട്‌ ആല്‍ത്തറയും ഏതാനും ചില കാവുകളും അടങ്ങുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസങ്കല്‍പം.മിഥുന മാസത്തിലെ ഓച്ചിറക്കളിയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം .ദരിദ്രര്‍ക്കും രോഗികള്‍ക്കും യാചകര്‍ക്കുമായുള്ള "കഞ്ഞിപ്പകര്‍ച്ച പ്രധാന നേര്‍ച്ചയാണ്‌.


കേരളത്തില്‍ പുരാതനകാലം മുതല്‍ നിലനിന്നിരുന്ന‘ കാവുകളുടെ അവശേഷിപ്പാണ് ഓച്ചിറയില്‍ എന്നാണൊരു വിശ്വാസം. പണ്ട് കേരളത്തില്‍ ക്ഷേത്രങ്ങള്‍ ഇല്ലായിരുന്നു ഒരു തുണ്ടു ഭൂമിയും അതില്‍ വൃക്ഷലതാദികളുടെ ഒരു കൂട്ടമായ കാവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബ്രാഹ്മണര്‍ ശക്തരായതോടെയാണ് ക്ഷേത്രസങ്കല്പം ഉണ്ടായതെന്നു ചില ചരിത്രകാരന്മാര്‍ പറയുന്നു.

വ്യത്യസ്‌തങ്ങളായ ഐതീഹ്യങ്ങളും വിശ്വാസങ്ങളും ക്ഷേത്രത്തെ സംബന്ധിച്ചുണ്ട്. രണ്ട്‌ നൂറ്റാണ്ട്‌ മുമ്പ്‌ കായംകുളം രാജാവും വേണാട്‌ രാജാവും തമ്മില്‍ യുദ്ധങ്ങള്‍ നടന്ത് ഓച്ചിറ പടനിലത്തായിരുന്നു. ഈ യുദ്ധങ്ങളുടെ സ്മരണ നിലനിര്‍ത്താനായാണ് മിഥുനം ഒന്ന്‌, രണ്ട്‌ തീയതികളില്‍ ഓച്ചിറക്കളി നടത്തുന്നത്.

ബുദ്ധമതം വിഗ്രഹാരാധന പ്രോത്സാഹിപ്പിച്ചിരുന്നില്ല.അതുകൊണ്ട് ആല്‍മരത്തിന്‌ പ്രസക്‌തിയുണ്ടായി. ആല്‍മരച്ചുവട്ടില്‍ പരബ്രഹ്മ ആരാധന നടത്തുന്നത് ഓച്ചിറ ബുദ്ധവിഹാരമായിരുന്നു എന്നതിനു തെളിവാണ്.

ഇന്നു കാണുന്ന പ്രധാന ആല്‍ത്തറകള്‍ രണ്ടും വേലുത്തമ്പി ദള വാ പണികഴിപ്പിച്ചവയാണ്‌. ഈ ആല്‍മരത്തറകളില്‍ പരബ്രഹ്മചൈതന്യം കുടി കൊള്ളുന്നതായാണ്‌ സങ്കല്‍പം.

വേലുത്തമ്പി ദളവാ കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ചസേഷം ഓച്ചിറയിലും ക്ഷേത്രം പണികഴിപ്പിക്കാന്‍ തുനിഞ്ഞു ദേവ പ്രശ്നത്തില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത്‌ ദേവന്‌ ഇഷ്ടമല്ലെന്ന്‌ തെളിഞ്ഞതുകൊണ്ട് പിന്‍‌വാങ്ങി.





Share this Story:

Follow Webdunia malayalam