Webdunia - Bharat's app for daily news and videos

Install App

അമ്മയും മഴയും

ബൈജു

Webdunia
FILEFILE
മഴയൊന്നു തോരട്ടെ, കളിയിനി മതിയാക്കൂ
പനിപിടിച്ചീടുമീ മഴയില്‍ക്കളിച്ചാല്‍
കുസൃതികള്‍ തെല്ലു കുറയ്ക്കെന്‍റെ ഉണ്ണീ
അമ്മയെ ഇനിമേലനുസരിച്ചീടുക

കൊഴിയുന്ന മാമ്പഴം നാളെപ്പെറുക്കാം
അയലത്തെ പറ്റങ്ങള്‍ കട്ടിടും മുമ്പീ-
യമ്മയതൊക്കെ പെറുക്കി സൂക്ഷിക്കാം
ഉണ്ണീ കരേറുക, ഇടിമിന്നല്‍ വരുന്നു

ഇഴജന്തുക്കളിഴയുന്ന മുറ്റത്തു തെന്നി-
വീണുകരയാതെ അമ്മതന്‍ ചാരെ-
യെത്തിയെന്‍ മടിയില്‍ കിടന്നാല്‍
മുതുമുത്തശ്ശി ചൊല്ലിയ കഥകള്‍ പറയാം

കിണറ്റിന്‍ കരയിലേയ്ക്കോടരുതേ ഇനി
ഓട്ടുതറയൊട്ടു പായല്‍പ്പടലങ്ങള്‍
വഴുതി വീണാല്‍ ഈ അമ്മയ്ക്കാവുമോ!
കളിയിതുമതി, നേരമേറെയായി

അച്ഛന്‍ വരുംവഴി കയറിനില്‍ക്കയാവും
നീ കാത്തിരിക്കുന്ന മധുരപലഹാരങ്ങളുമായ്
അച്ഛനെത്തും മുമ്പ് കരയില്‍ കയറുക
തലതോര്‍ത്തി ഈ നാമം ജപിക്കുക

മുത്തശ്ശിയുറങ്ങുന്ന തുളസിത്തറയില്‍
വിളക്കുമണഞ്ഞു, സന്ധ്യകഴിഞ്ഞു
പെരുമഴയത്തിങ്ങനെ കളിക്കരുതുണ്ണീ
അച്ഛന്‍ കണ്ടുവന്നാല്‍ ചുട്ട തല്ലിന് യോഗം

പാഠങ്ങള്‍ ഇനിയും ചൊല്ലിപ്പഠിക്കണം
അക്ഷരങ്ങള്‍ കൂട്ടിയെഴുതിപ്പഠിക്കണം
ചെളിതെറ്റിച്ചിങ്ങനെ കളിച്ചുനടന്നാല്‍
അച്ഛനീയമ്മയെ കുറ്റങ്ങള്‍ ചാര്‍ത്തും

SASISASI
നിന്‍റെ പ്രായത്തിലെ എത്ര കുട്ടികള്‍
കളിച്ചു നടപ്പുണ്ട്? നീ തന്നെയോര്‍ക്കുക
വെയിലത്തും മഴയത്തും നേരം കളഞ്ഞാല്‍
തിരുമണ്ടനാവും നീ, വീടിനു ദോഷം

അച്ഛനെപ്പോലെ പഠിക്കണം, പിന്നെ
നല്ല ശബളം പറ്റുന്ന ജോലിയുണ്ടാക്കണം
കതകാഞ്ഞടിക്കുന്നു കാറ്റു വീശുന്നു
അപകടമുണ്ണീ വീട്ടില്‍ കയറുക

ഓടാനിനി വയ്യാ, ഉണ്ണീ നില്‍ക്കുക
അമ്മ തളര്‍ന്നു, ഹാ! അച്ഛനെത്തിയല്ലോ!
“അച്ഛാ! ഈയമ്മ വെറുതെ മഴയില്‍ തുരത്തുന്നു,
ഉണ്ണിക്കു വാങ്ങിയ പഴം‌പൊരിയെവിടെ?”

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

ഹോമിയോപ്പതി മരുന്നുകള്‍ ഉപയോഗിച്ച് ഈ രോഗങ്ങള്‍ ഫലപ്രദമായി ചികിത്സിക്കാം

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

സാനിറ്ററി പാഡുകൾ ആരോഗ്യത്തിന് ഹാനികരമോ? സ്ത്രീകളുടെ ശ്രദ്ധയ്ക്ക്...

മുട്ടോളം മുടിക്ക് ഇക്കാര്യങ്ങൾ ചെയ്‌താൽ മതി

പല്ല് തേയ്ക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ

Show comments