Webdunia - Bharat's app for daily news and videos

Install App

വിചാരണ

കവിത-വേണു നമ്പ്യാര്‍

Webdunia
FILEFILE
വീടിനെപ്രതി
പ്രതിയ്ക്ക് നൊമ്പരമുണ്ടൊ

അസാരം.

പിന്നെന്താ നൂറ്റാണ്ടുകളായി
ആ വഴിക്കൊന്നും കാണാത്തേ

വീടിലധികമിരുന്നാല്‍ വിടനായിപ്പോകും
അകായില്‍ വിട പറയാന്‍ തോന്നിപ്പോകും.

അതെ, വിടത്തരമെല്ലാം ഒരു
പടിഞ്ഞാറ്റയില്‍നിന്നു തുടങ്ങുന്നു
തുടങ്ങുമ്പോളൊന്ന്
നിര്‍ത്തുമ്പോള്‍ ഒരായിരം
യുഗങ്ങളായി താമസിക്കുന്ന
കാടിനെച്ചൊല്ലി വല്ല ഖേദവും
പ്രതിയ്ക്കു അറിയിക്കാനുണ്ടൊ

അസാരമുണ്ട്. മൊട്ടയടിച്ച ഈ കാടും
ഏന്നെ വിടുകയില്ല ശരിക്കുമൊതരു കാടനാകാന്‍.

വീടിനും കാടിനുമിടയില്‍ ഒരു അമ്യൂസ്മൈന്റ്
പാര്‍ക്കുണ്ടല്ലോ. സ്ഥലിയിലെ തേക്കുചക്രത്തെ
താന്‍ ചവിട്ടിയിട്ടുണ്ടൊ

വെള്ളം കണ്ടാല്‍ ജലദോഷം പിടിക്കുന്ന
ഈ അശക്തന്‍ തന്പുരാന്‍ ഒരു ശക്തിനാഭിസ്ഥലിയില്‍
ഏങ്ങനെ ചവിട്ടാനാ. നാഭിക്കുകീഴെ, വസ്ത്രങ്ങളുടെ
മാപ്പില്‍ കാണാത്ത ഒരു വിശുദ്ധസ്വര്‍ഗ്ഗമുണ്ടെന്നു കേട്ടിട്ട്
യുഗങ്ങളായി.തരപ്പെട്ടാല്‍ കാടാറുമാസവും വീടാറുമാസവും
വര്‍ഷത്തില്‍പ്പതിനാറുമാസവും അവിടെ
നോമ്പും നോറ്റ് കുറ്റിയൊറപ്പിക്കണംന്ന്ണ്ട്.

അടുത്തതിന് തീയ്യതി കിട്ടിയതിനാല്‍
ഇന്നത്തെ വിചാരണ കഴിഞ്ഞു.

പ്രതിയുടെ വയറ്റില്‍ ആരൊ രാമായണം വായിക്കുന്നു.

വിചാരണ കഴിഞ്ഞുവെന്നാ ബോധിപ്പിച്ചത്.
തനിക്കിനി കൂട് കാലിയാക്കാം.

തല്‍ക്കാലം ചേക്കേറാന്‍ മറ്റൊരു കൂടില്ല,സാറെ

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് ശസ്ത്രക്രിയാ സമയത്ത് ഡോക്ടര്‍മാര്‍ പച്ച വസ്ത്രം ധരിക്കുന്നത്? 99% ആളുകള്‍ക്കും ഇത് അറിയില്ല

ആര്‍ക്കൊക്കെ ഓട്‌സ് കഴിക്കാം

കുട്ടികള്‍ക്ക് സ്ഥിരമായി നൂഡില്‍സ് ഉണ്ടാക്കി കൊടുക്കാറുണ്ടോ? അറിഞ്ഞിരിക്കാം ദൂഷ്യഫലങ്ങള്‍

ഒരു സോപ്പ് കൊണ്ടാണോ വീട്ടില്‍ എല്ലാവരും കുളിക്കുന്നത്?

സ്ത്രീകള്‍ മൂര്‍ച്ഛയുള്ള ചീര്‍പ്പ് ഉപയോഗിക്കരുത്

Show comments