Webdunia - Bharat's app for daily news and videos

Install App

'പ്രിയമുള്ളൊരാള്‍...' കവിത-നവ്യ ജോസഫ്

Webdunia
ഞായര്‍, 9 മെയ് 2021 (11:07 IST)
മടിയിലയാള്‍ ചുരുണ്ടു കിടക്കും!
പ്രിയമുള്ളതിനെക്കുറിച്ച് ചോദിക്കും !
അയാളേക്കാള്‍ പ്രിയമുള്ളതായി 
മറ്റൊന്നുമില്ലെന്ന് ഞാന്‍ നുണ പറയും !
അയാളുടെ കവിളുകള്‍ ചുവക്കും!
തൊട്ടാല്‍ ചോപ്പ് പൊടിയുന്ന
ചാമ്പയെന്നോര്‍ത്ത് 
കവിളുകളില്‍ ഞാന്‍ നുള്ളും !
അയാള്‍ ചിരിക്കും ! 
പൗര്‍ണമിയെന്നു ഞാന്‍ ഓര്‍ക്കും !
എന്റെ രാത്രികളില്‍ നിലാവുദിക്കും !
കണ്ണുകളില്‍ നക്ഷത്രപ്പെയ്ത്ത് കാണും..!
 
മുടികള്‍ക്കിടയില്‍ വിരലോടിച്ച് 
വീണ്ടുമയാള്‍ ചോദിക്കും !
അയാളേക്കാള്‍ പ്രിയമുള്ളതായി 
മറ്റൊന്നുമില്ലെന്ന് വീണ്ടും നുണ പറയും!
വിരലുകളില്‍ കാറ്റിന്റെ മൃദുത്വം ഞാനറിയും!
അയാളെന്നില്‍ അലയടിക്കും, 
ഞാന്‍ തീരമാകും !
അയാളെന്നില്‍ പടര്‍ന്നു കയറും, 
ഞാന്‍ മരമാകും !
 
ചാമ്പയെക്കാള്‍ മധുരത്തോടെ, 
നിലാവിനേക്കാള്‍ പൂര്‍ണ്ണതയോടെ,
നക്ഷത്രതേക്കാള്‍ തിളക്കത്തോടെ,
കാറ്റിനേക്കാള്‍ കുളിരോടെ, 
കടലിനേക്കാള്‍ ആഴത്തോടെ, 
പൂക്കളേക്കാള്‍ വാസനയോടെ 
അയാളുടെ ഹൃദയചുവപ്പിലേക്ക് 
ഞാന്‍ അടര്‍ന്നു വീഴും..
അയാളൊന്നും ചോദിക്കില്ല !
നുണപൊട്ടി അയാളേക്കാള്‍ 
പ്രിയമുള്ളതായി മറ്റൊന്നുമില്ലെന്ന
നേര് നിറഞ്ഞൊഴുകും.. !  

നവ്യ ജോസഫ്
 
 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

World Asthma Day 2024: ജലദോഷം മൂലമുള്ള ചെറിയ ശ്വാസംമുട്ടലിന് ഈ നാട്ടുവൈദ്യം പരീക്ഷിക്കാം

രൂക്ഷമായാല്‍ മരണം ഉറപ്പ്, പനിയെ നിസാരമായി കാണരുത്; വേണം മഞ്ഞപ്പിത്ത ജാഗ്രത

രാത്രിയിലെ ഈ ശീലം ദാമ്പത്യം തകര്‍ക്കും !

സൂര്യപ്രകാശം അത്യാവശ്യമാണ്, അമിതമാകാനും പാടില്ല!

Covishield Vaccine: നിങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവരാണോ? ഒരു പേടിയും വേണ്ട, ശാസ്ത്രത്തിനൊപ്പം ഉറച്ചുനില്‍ക്കൂ

അടുത്ത ലേഖനം
Show comments