Webdunia - Bharat's app for daily news and videos

Install App

നിങ്ങള്‍ നിങ്ങളായിരിക്കുക

Webdunia
നിങ്ങളായിരിക്കുക എന്നത് ഉദാത്തമായ ഒരു മന്ത്രമാണ്. ഒരു പരന്പരയിലും പെടാതെ, ഒരു പ്രത്യയശാസ്ത്രത്തിന്‍േറയോ മതത്തിന്‍െയോ, വകുപ്പുകളുടെയോ, പ്രസ്ഥാനത്തിന്‍െറയോ വെറുമോരു അവയവമോ, ഉപകരണമോ ആയിരിക്കാതെ നിങ്ങളെന്താണോ അതായിരിക്കുക.

താരതമ്യപ്പൈടുത്തല്‍ എപ്പോഴും മത്സരം മാത്രമെ സൃഷ്ടിക്കൂ. മറ്റൈന്തെങ്കിലുമായി താരതമ്യപ്പെടുത്തുന്പോള്‍ മുറിവുകളും അഹന്തയും ആണ് ജനിക്കുക. ഈ രണ്ട് പാറക്കെട്ടുകള്‍ക്കിടയില്‍ ഞരുങ്ങി നിങ്ങളുടെ യഥാര്‍ത്ഥ സത്ത പുറത്തേക്കുള്ള കവാടം കാണാതെ തകര്‍ന്ന് പോകുന്നതായി അനുഭവപ്പെടുന്പോള്‍ നിരാശ ഉടലെടുക്കുന്നു.

എപ്പോഴാണോ നാം നമ്മെ അതേ പടി അംഗീകരിക്കുന്നത് അപ്പോള്‍ ഒരു വലിയ പര്‍വതം തന്നെ ഉളളില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് കാണാം. നമ്മെക്കുറിച്ചുള്ള നമ്മുടെ മുന്‍ധാരണയുടെയും വിലയിരുത്തലുകളുടെയും പര്‍വതാകാരം പൂ-ണ്ട അഹന്തയാണ് നമ്മില്‍ നിന്ന് പോകുന്നത്.

ഇത് സംഭവിച്ച് കഴിഞ്ഞാല്‍ ജീവിതം പിന്നെ ദീപങ്ങളുടെ ഉത്സവമാണ്. ആന്ദമില്ലാതെ ഒന്നും നിങ്ങള്‍ക്ക് നല്‍കുവാനോ നേടുവാനോ ഉണ്ടാകുകയില്ല.

കൊച്ച് കാര്യങ്ങളുടെ സന്തോഷ ം

ജീവിതം വലിയ തത്വശാസ്ത്രങ്ങളുടെയും ഉദാത്ത അനുഭവങ്ങളുടെയും മാത്രം കലവറയല്ല. സുമധുരവും കയ്പ് നിറഞ്ഞതുമായ ചെറിയ സാധാരണകാര്യങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ്. ഇത്തരം ചെറിയ കാര്യങ്ങളില്‍ സന്തോഷിക്കാനും അതിന്‍െ സൗന്ദര്യം കാണുവാനും നാം പഠിക്കേണ്ടയിരിക്കുന്നു.

അപ്രതീക്ഷിതമായി ഒരു കണ്ടുമുട്ടല്‍ , ഒരുമിച്ചിരിന്ന് ഭക്ഷണം കഴിക്കുന്ന വ്യക്തിയുമായി പങ്കിടുന്ന സംഭാഷണം, അയല്‍ക്കാരന്‍െറ സുഖാന്വേഷണം, പത്രത്തില്‍ വരുന്ന ഒരു കാര്‍ട്ടൂണ്‍, വീട്ടിലേക്ക് കയറി വന്ന ഒരു പൂച്ചക്കുട്ടി, പെട്ടെന്ന് ന-മുക്ക് നല്‍കാന്‍ കഴിയുന്ന ഒരു സഹായം, നിലവിളക്കിന്‍െറ പ്രകാശം.... ഒരു വാല്‍ നക്ഷത്രം..

എന്തെല്ലാം ചെറിയ, വലിയ കാര്യങ്ങള്‍ ഇവയോരോന്നും എത്ര വിശു-ദ്ധമാണ്. സാധാരണത്വത്തി-ലെ അസാധാരണത്വത്തെ തിരിച്ചറിയലാണ് യഥാര്‍ത്ഥ ആത്മീയത.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാശിക്കാര്‍ക്ക് പൊതുവേ സൗന്ദര്യം കൂടുതലായിരിക്കും

Monthly Horoscope April 2025: മേടം രാശിക്കാരുടെ ഏപ്രിൽ മാസം എങ്ങനെ?, സമ്പൂർണ മാസഫലം അറിയാം

Monthly Horoscope April 2025: 2025 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ മാസഫലം അറിയാം

Eid Wishes in Malayalam: ഈദ് ആശംസകള്‍ മലയാളത്തില്‍

Zakat Al Fitr: ഫിത്‌ര്‍ സകാത്ത് ആര്, ആര്‍ക്കൊക്കെ നല്‍‌കണം?

Show comments