ചാണക്യ നീതി: ദാനം ചെയ്യുന്നതിന് മുമ്പ് ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

എന്നാല്‍ ചിലര്‍ അമിതമായി ദാനം ചെയ്യുന്നു മറ്റുചിലര്‍ അയോഗ്യര്‍ക്ക് ദാനം ചെയ്യുന്നു ചിലര്‍ സ്വയം അപകടം ക്ഷണിച്ചുവരുത്തുന്നു.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 13 ജൂണ്‍ 2025 (16:04 IST)
ദാനധര്‍മ്മങ്ങള്‍ക്ക് എപ്പോഴും നല്ല ഫലങ്ങള്‍ ലഭിക്കും. വിശ്വാസികള്‍, ദൈവഭക്തര്‍, സദ്വൃത്തര്‍, ദരിദ്രരോട് കരുണയുള്ളവര്‍, സല്‍കര്‍മ്മങ്ങളുടെ ഫലം ആഗ്രഹിക്കുന്നവര്‍ എന്നിവര്‍ എല്ലാവരും ദാനധര്‍മ്മങ്ങള്‍ ചെയ്യാറുണ്ട്. എന്നാല്‍ ചിലര്‍ അമിതമായി ദാനം ചെയ്യുന്നു മറ്റുചിലര്‍ അയോഗ്യര്‍ക്ക് ദാനം ചെയ്യുന്നു ചിലര്‍ സ്വയം അപകടം ക്ഷണിച്ചുവരുത്തുന്നു. ദാനം ചെയ്യുന്നതില്‍ പോലും വിവേചനാധികാരം ഉണ്ടായിരിക്കണം. എന്നാല്‍ ചാണക്യ നീതി പറയുന്നത് പ്രകാരം തെറ്റായ ദാനധര്‍മ്മം നിങ്ങളെ ദരിദ്രരാക്കും. 
 
അതിനാല്‍ ദാനം എപ്പോള്‍ നല്‍കണം, എപ്പോള്‍ നല്‍കരുത് എന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. ആചാര്യ ചാണക്യന്റെ അഭിപ്രായത്തില്‍, ഉള്ളതെല്ലാം ദാനം ചെയ്യുന്നര്‍ എപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടിലായിരിക്കും. കൊടുക്കുന്നയാള്‍ സമ്പന്നനാകുമെന്ന് പലരും വിശ്വസിക്കുന്നു. അതിനാല്‍ കൊടുക്കുമ്പോള്‍ പോക്കറ്റില്‍ എന്തെങ്കിലും ബാക്കിയുണ്ടോ എന്ന് പോലും അവര്‍ ശ്രദ്ധിക്കുന്നില്ല. ഇത്തരത്തിലുള്ള ആളുകള്‍ എപ്പോഴും അപകടം ക്ഷണിച്ചു വരുത്തുകയാണ് പതിവ്. 
 
അതുപോലെ അര്‍ഹതയില്ലാത്തവര്‍ ദാനം ലഭിക്കാന്‍ അയോഗ്യരാണ്. ഉദാഹരണത്തിന് പരിപാലിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് പശുവിനെ ദാനം ചെയ്താല്‍ അത് നിലനില്‍ക്കുമോ? കൈകാര്യം ചെയ്യാന്‍ അറിയാത്ത ഒരാള്‍ക്ക് ഒരു കോടി രൂപ നല്‍കിയാലും അവര്‍ക്ക് അത് സൂക്ഷിക്കാന്‍ കഴിയില്ല. അതിനാല്‍, അര്‍ഹതയുള്ളവരെ തിരിച്ചറിഞ്ഞ് ദാനം ചെയ്യുക. അതുപോലെ തന്നെ ഒരിക്കലും ഓര്‍ക്കാത്തവര്‍, നിങ്ങളുടെ ദയ മറക്കുന്നവര്‍, നിങ്ങള്‍ക്ക് നല്ലത് ആഗ്രഹിക്കാത്തവര്‍, നിങ്ങള്‍ക്ക് ദോഷം ആഗ്രഹിക്കുന്നവര്‍ എന്നിങ്ങനെയുള്ള  ആളുകള്‍ക്ക് ദാനം ചെയ്യുന്നത് നിങ്ങളുടെ സ്വന്തം ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നതിന് തുല്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭക്ഷണം കഴിക്കുമ്പോള്‍ ലജ്ജ തോന്നാറുണ്ടോ! നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും പുരോഗതിയുണ്ടാകില്ല

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ജ്യോതിഷ പ്രകാരം ജനനം മുതല്‍ വിജയം കൂടെയുള്ള രാശിക്കാര്‍

നിങ്ങളുടെ കാല്‍പാദം നിങ്ങളുടെ സ്വഭാവം പറയും

Monthly Horoscope November 2025:2025 നവംബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

അടുത്ത ലേഖനം
Show comments