Webdunia - Bharat's app for daily news and videos

Install App

എന്താണ് സമ്പൂര്‍ണ്ണ സമര്‍പ്പണം ? ഭാഗികമായി ചെയ്യുന്നതെല്ലാം സമര്‍പ്പണമാകുമോ ?

Webdunia
ചൊവ്വ, 15 ഓഗസ്റ്റ് 2017 (17:50 IST)
സമര്‍പ്പിക്കുക എന്നാല്‍ത്തന്നെ സമ്പൂര്‍ണ്ണമാണ്. ഭാഗികമായി ചെയ്യുന്നതൊന്നും തന്നെ സമര്‍പ്പണമല്ല. സകലശ്രമങ്ങളും ബോധപൂര്‍വ്വം ഉപേക്ഷിക്കലാണ് സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെ ആദ്യപാഠം. ഇതിനര്‍ത്ഥം ഒരാള്‍ ഒരു തടികഷ്ണം പൊലെ അനങ്ങാതെ ജീവിക്കണമെന്നല്ല. തന്‍റെ താല്‍പ്പര്യങ്ങള്‍ , സങ്കല്‍പ്പങ്ങള്‍, ഇഷ്ടാനിഷ്ടങ്ങള്‍, സുഖദുഃഖങ്ങള്‍ ഇവയൊക്കെയും അവിടുത്തെ ഇച്ഛയ്ക്ക് സമ്പൂര്‍ണ്ണമായി വിട്ടുകൊടുത്ത ശേഷം സമഭാവത്തോടെ ജീവിക്കുകയാണ് സമര്‍പ്പണത്തിന്‍റെ കാതല്‍.
 
ഒന്നും തന്‍റെതായി പിടിച്ച് വയ്ക്കുകയോ എന്തിനെയെങ്കിലും മാറ്റി മറിക്കാന്‍ ശ്രമിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലാത്ത സഹജമായ ഒരവസ്ഥയാണ് അത്. ഇത് നേടാന്‍ കഴിഞ്ഞാല്‍ എന്തിനെങ്കിലും വേണ്ടിയുളള ശ്രമം അവസാനിച്ചുവെന്നറിയുക. സമര്‍പ്പണമാണ് യഥാര്‍ത്ഥ സന്യാസം അത് തന്നെയാണ് യഥാര്‍ത്ഥ അഭയവും. 
 
ധ്യാനം
 
തടാകത്തിലെ ജലം നിശ്ചലമാണെങ്കില്‍, അടിത്തട്ട് തെളിഞ്ഞ് കാണാം. മനസ്സ് ചലിക്കാത്ത അവസ്ഥയില്‍, അന്തരാത്മാവിനെ കാണുന്ന അവസ്ഥയും ഇതുപോലെ തന്നെ സ്വാഭാവികമാണ്. ധ്യാനം ജീവന്‍റെ വളരെ സ്വാഭാവികമായ അവസ്ഥയാണ്. ജീവിതത്തിലെ എല്ലാ അനുഭവങ്ങളും സമയകാലബന്ധിതങ്ങളാണ്. 
 
ഒരു സാധാരണ മനുഷ്യന്‍റെ ജീവിത വീക്ഷണം ഈ അവസ്ഥകളെ ഒരിക്കലും കടന്നുപോകുന്നില്ല.ഭൂത,ഭാവി, വര്‍ത്തമാന അനുഭവങ്ങള്‍ തികച്ചും പരിമിതങ്ങളാണ്. ധ്യാനം ഈ അവസ്ഥകളാല്‍ ബന്ധിതമല്ല. ജോലി ചെയ്യുമ്പോഴും , ഉറങ്ങുമ്പോഴും , യാത്രചെയ്യുമ്പോഴും , സന്തോഷ ദുഖാനുഭവങ്ങളിലും ധ്യാനം ഇടമുറിയാതെ ഉണ്ടാകേണ്ടതകാണ്

വായിക്കുക

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

Bakrid Wishes in Malayalam: ബക്രീദ് ആശംസകള്‍ മലയാളത്തില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാണക്യ നീതി: നിങ്ങളുടെ പുരോഗതിയില്‍ അസൂയപ്പെടുന്നവരോട് ഇങ്ങനെ ഇടപെടുക

പാദങ്ങള്‍ തൊടുന്നതിനുള്ള നിയമങ്ങള്‍: അബദ്ധവശാല്‍ പോലും ഈ ആളുകളുടെ പാദങ്ങള്‍ നമസ്‌കരിക്കരുത്

കേതുവിന്റെ സംക്രമണം കര്‍ക്കടക രാശിയുടെ രണ്ടാം ഭാവത്തില്‍ ആയിരിക്കും; ഇക്കാര്യങ്ങള്‍ അറിയണം

August 2025 Monthly Astrology : സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുമോ, പങ്കാളിയുമായി വഴക്ക്?, ഓഗസ്റ്റ് മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം

St. Alphonsa Feast: ഇന്ന് വിശുദ്ധ അല്‍ഫോണ്‍സമ്മയുടെ തിരുന്നാള്‍

അടുത്ത ലേഖനം
Show comments