Webdunia - Bharat's app for daily news and videos

Install App

ശ്രീലങ്കയ്ക്ക് ഉജ്ജ്വല വിജയം

Webdunia
തിങ്കള്‍, 12 ജനുവരി 2009 (16:49 IST)
PTI
ബംഗ്ലാദേശില്‍ നടക്കുന്ന ത്രിരാഷ്‌ട്ര ഏകദിന ടൂര്‍ണമെന്റില്‍ ശ്രീലങ്കയ്ക്ക് ഉജ്ജ്വല വിജയം. 50 ഓവറില്‍ ശ്രീലങ്ക നേടിയ 210 എന്ന സ്കോറിനെ പിന്തുടര്‍ന്ന സിം‌ബാബ്‌വേ 80 റണ്‍സെടുക്കുമ്പോഴേക്കും എല്ലാവരും പുറത്താകുകയായിരുന്നു. ശ്രീലങ്കയ്ക്ക് വേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടുകയും ഒരു വിക്കറ്റെടുക്കുകയും ചെയ്ത മാത്യൂസ് ആണ് കളിയിലെ കേമന്‍.

ടോസ് നഷ്‌ടപ്പെട്ട ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് നല്ല തുടക്കം ലഭിച്ചെങ്കിലും പിന്നീട് വന്ന മുഖ്യബാറ്റ്സ്മാ‍ന്‍‌മാര്‍ വന്നപോലെ തിരിച്ച് പോകുന്ന അവസ്ഥയാണുണ്ടായത്. ആറാമനായി ഇറങ്ങിയ മുബാറക്കും (31) ഏഴാമനായിറങ്ങിയ മാത്യൂസും (52) ചേര്‍ന്നാണ് ശ്രീലങ്കയ്ക്ക് മാന്യമായ സ്കോര്‍ നേടി കൊടുത്തത്.

സിം‌ബാബ്‌വേ ബാറ്റിംഗിനിറങ്ങിയപ്പോള്‍ തന്നെ പിഴച്ചു സ്കോറ് ബോര്‍ഡില്‍ അഞ്ചില്‍ എത്തിയപ്പോള്‍ തകര്‍ന്ന് തുടങ്ങിയ സിം‌ബാബ്‌വേയെ പിടിച്ചു നിര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. മൂന്ന് വിക്കറ്റ് വീതം നേടിയ കുലശേഖരയും മെന്‍ഡിസും സിം‌ബാബ്‌വേയെ 80 റണ്‍സിനുള്ളില്‍ ചുരുട്ടി കെട്ടുകയായിരുന്നു. സിം‌ബാബ്‌വേക്ക് വേണ്ടി മാറ്റ്സികെന്‍‌ഹേരി മാത്രമാണ് രണ്ടക്കം തികച്ചത്. മെന്‍ഡീസ് ഈ മൂന്ന് വിക്കറ്റ് നേട്ടത്തോടെ ഏകദിനത്തില്‍ വേഗത്തില്‍ 50 വിക്കറ്റ് തികയ്ക്കുന്ന താരമായി തീര്‍ന്നു.

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐസിസി ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ വേദിയാകുമോ? തീരുമാനം ഇന്ന്

Rishabh Pant: 'ഞങ്ങളുടെ തത്ത്വങ്ങളും അവന്റെ തത്ത്വങ്ങളും ഒന്നിച്ചു പോകണ്ടേ'; പന്തിന് വിട്ടത് കാശിന്റെ പേരിലല്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്

അവന് കാര്യമായ ദൗർബല്യമൊന്നും കാണുന്നില്ല, കരിയറിൽ 40ലധികം ടെസ്റ്റ് സെഞ്ചുറി നേടും, ഇന്ത്യൻ യുവതാരത്തെ പ്രശംസിച്ച് മാക്സ്വെൽ

ഹാ ഈ പ്രായത്തിലും എന്നാ ഒരിതാ..വിരാടിന്റെ ഈ മനോഭാവമാണ് ഓസീസിനില്ലാത്തത്, വാതോരാതെ പുകഴ്ത്തി ഓസീസ് മാധ്യമങ്ങള്‍

Pakistan vs zimbabwe: ബാബറിന്റെ പകരക്കാരനായെത്തി, ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും സെഞ്ചുറി നേട്ടവുമായി കമ്രാന്‍ ഗുലാം, സിംബാബ്വെയ്‌ക്കെതിരെ പാക് 303ന് പുറത്ത്

Show comments