വിരാട് കോലിക്ക് എന്തുപറ്റി ? മൂന്നാം ഏകദിനത്തില്‍ ഡക്ക് !

Webdunia
വെള്ളി, 11 ഫെബ്രുവരി 2022 (13:59 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലും വിരാട് കോലി ആരാധകരെ നിരാശപ്പെടുത്തി. രണ്ട് പന്തില്‍ റണ്‍സൊന്നും എടുക്കാതെയാണ് കോലി പുറത്തായത്. ഓഫ് ലൈനില്‍ തുടര്‍ച്ചയായി പരീക്ഷിക്കപ്പെട്ടിരുന്ന കോലി ഇത്തവണ ലെഗ് സൈഡിലെ കുരുക്കിലാണ് അകപ്പെട്ടത്. ലെഗ് സൈഡ് വൈഡ് ലൈനിലൂടെ പോയ പന്ത് ബാറ്റിന്റെ ഔട്ടര്‍ എഡ്ജ് എടുത്ത് കീപ്പര്‍ ഷായ് ഹോപ്പിന്റെ കൈകളില്‍ എത്തുകയായിരുന്നു. അല്‍സാരി ജോസഫിനാണ് കോലിയുടെ വിക്കറ്റ്. വൈഡ് ആകുമെന്ന് പ്രതീക്ഷിച്ചു നിന്ന കോലിക്ക് തന്റെ വിക്കറ്റ് നഷ്ടമായത് വിശ്വസിക്കാന്‍ സാധിച്ചില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ നാല് പന്തില്‍ നിന്ന് എട്ട് റണ്‍സും രണ്ടാം ഏകദിനത്തില്‍ 30 പന്തില്‍ നിന്ന് 18 റണ്‍സും എടുത്താണ് കോലി പുറത്തായത്. 71-ാം അന്താരാഷ്ട്ര സെഞ്ചുറിക്കായി കോലി കാത്തിരിപ്പ് തുടരുകയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മൃതിയോ ലോറയോ? ഐസിസി പ്ലെയർ ഓഫ് ദ മന്തിനായി കടുത്ത മത്സരം

ദീപ്തിയെ നിലനിർത്താതെ ഞെട്ടിച്ച് യുപി വാരിയേഴ്സ്, കൃത്യമായ കാരണമുണ്ടെന്ന് പരിശീലകൻ അഭിഷേക് നായർ

മാസം 4 ലക്ഷം പോര, പ്രതിമാസം നൽകുന്ന തുക ഉയർത്തണം, മുഹമ്മദ് ഷമിക്കെതിരെ മുൻ ഭാര്യ ഹസിൻ ജഹാൻ

Alyssa Healy: തോൽവി മാനസികമായി തളർത്തി, ഫൈനൽ മത്സരം കണ്ടില്ലെന്ന് അലിസ്സ ഹീലി

സ്മൃതി മന്ദാനയ്ക്ക് 3.5 കോടി, ഹർമൻ 2.5 കോടി, ലോറയേയും ദീപ്തിയേയും റീട്ടെയ്ൻ ചെയ്തില്ല, വനിതാ ഐപിഎൽ റിട്ടെൻഷൻ ലിസ്റ്റ് ഇങ്ങനെ

അടുത്ത ലേഖനം
Show comments