Webdunia - Bharat's app for daily news and videos

Install App

ഇറോം ശര്‍മ്മിളയ്ക്ക് എ‌എപിയുടെ ക്ഷണം

Webdunia
ശനി, 15 ഫെബ്രുവരി 2014 (18:11 IST)
PRO
PRO
മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്‍മ്മിളയ്ക്ക് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എഎപിയുടെ ക്ഷണം. പ്രത്യേക സൈനിക അധികാരം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മരണം വരെ നിരാഹാരം അനുഷ്ഠിക്കുന്ന ഇറോ ശര്‍മ്മിള ക്ഷണം നിരസിച്ചു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ നിന്നും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കില്ലെന്ന് ശര്‍മ്മിള വ്യക്തമാക്കി.

എഎപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്ന ആവശ്യവുമായി എഎപി നേതാവ് പ്രശാന്ത് ഭൂഷണ്‍ നിരവധി തവണ തന്നെ സമീപിച്ചതായി ശര്‍മ്മിള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തനിക്ക് വേണ്ടി എല്ലാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും പാര്‍ട്ടി നിര്‍വഹിക്കുമെന്നും ഭൂഷണ്‍ പറഞ്ഞതായി ശര്‍മ്മിള കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയക്കാരന്റെ ശബ്ദം മാത്രമേ ശ്രദ്ധിക്കപ്പെടുകയുള്ളുവെന്നും സാധാരണക്കാരന്റേത് അവഗണിക്കപ്പെടുമെന്നുമുള്ള സ്ഥിതിയോട് സന്ധി ചെയ്യില്ലെന്ന് ശര്‍മ്മിള പറഞ്ഞു. 2000 നവംബര്‍ 2ന് മണിപ്പൂരിലെ ഇംഫാലിന് സമീപം ആസാം റൈഫിള്‍സ് ബറ്റാലിയന്‍ 10 പ്രദേശവാസികളെ വധിച്ചിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സൈന്യത്തിന്റെ പ്രത്യേക അധികാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശര്‍മ്മിള നിരാഹാരം ആരംഭിച്ചത്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രൂഡോയുടെ പടിയിറക്കം കാനഡയിലെ ഇന്ത്യൻ സമൂഹത്തെ എങ്ങനെ ബാധിക്കും, ആരാണ് ട്രൂഡോയ്ക്ക് പിൻഗാമിയായി വരുമെന്ന് കരുതുന്ന അനിത ആനന്ദ്?

വാട്ടർ കണക്ഷൻ ഇല്ലെങ്കിലെന്ത് 10,308 രൂപയുടെ ബില്ലു കിട്ടിയതോടെ അന്തംവിട്ട വീട്ടുടമ

മകൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് വിശ്വാസം, വലിയ വേട്ടയാടൽ നടന്നെന്ന് യു പ്രതിഭ എം എൽ എ

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ കൊടിയിറങ്ങും ,ടോവിനോ തോമസും ആസിഫലിയും മുഖ്യാതിഥികള്‍

Sukanya Samriddhi Yojana: പ്രതിമാസം ഒരു തുക നിക്ഷേപിച്ചാല്‍ പെണ്‍കുട്ടിയുടെ ജീവിതം സുരക്ഷിതമാക്കാം, സര്‍ക്കാരിന്റെ സുകന്യ സമൃദ്ധി യോജനയെ പറ്റി അറിയാം

Show comments