Webdunia - Bharat's app for daily news and videos

Install App

കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രി കുമാരി ഷെല്‍ജ രാജിവച്ചു

Webdunia
ബുധന്‍, 29 ജനുവരി 2014 (10:54 IST)
PRO
PRO
കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രി കുമാരി ഷെല്‍ജ രാജിവച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമാകുന്നതിനാണ് രാജിയെന്നാണ് സൂചന. മുന്‍ കേന്ദ്രമന്ത്രി ചൗദരി ദല്‍ബിര്‍ സിംഗിന്റെ മകളാണ് ഷെല്‍ജ.

1990 ല്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ഷെല്‍ജ, നാലു തവണ പാര്‍ലമെന്റംഗമായിട്ടുണ്ട്. നിലവില്‍ ഹരിയാനയിലെ അംബാല മണ്ഡലത്തെയാണ് ഷെല്‍ജ ലോക്സഭയില്‍ പ്രതിനിധീകരിച്ചിരുന്നത്. ഹരിയാനയില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ഷെല്‍ജ ഇന്ന് പത്രിക സമര്‍പ്പിച്ചു. ഇന്നായിരുന്നു രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.

ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലും സജീവമായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനാണ് രാജി. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് കുമാരി ഷെല്‍ജ. നേരത്തെ ജയന്തി നടരാജന്‍ രാജിവെച്ചിരുന്നു.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു

വാട്ട്സ്ആപ്പ് മുതല്‍ ഇന്‍സ്റ്റാഗ്രാം വരെ: ബാറ്ററി കളയുന്ന 10 സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ ഇവ

വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

ആയിരം രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻറ് പിടിയിൽ

നിയമപരമായി മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍; ധാര്‍മികതയുടെ പേരില്‍ വേണമെങ്കില്‍ ആവാം

Show comments