Webdunia - Bharat's app for daily news and videos

Install App

വിശ്വാസവഞ്ചന മറക്കാന്‍ തയ്യാര്‍, കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പിന്തുണയ്ക്കുമെന്ന് കരുണാനിധി

Webdunia
വ്യാഴം, 27 മാര്‍ച്ച് 2014 (11:20 IST)
PRO
തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് പിന്തുണ ആവശ്യപ്പെട്ടാല്‍ പിന്തുണയ്ക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധി.

കോണ്‍ഗ്രസ് തങ്ങളോടുകാണിച്ച വിശ്വാസവഞ്ചന മറക്കാന്‍ തയ്യാറാണെന്നും കരുണാനിധി പറഞ്ഞു. ഡിഎംകെയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ചെന്നൈയിലെ ചിന്താദിരിപ്പേട്ടില്‍ തുടക്കം കുറിച്ചുകൊണ്ട് കരുണാനിധി പ്രഖ്യാപിച്ചു.

2 ജി സ്‌പെക്ട്രം കേസില്‍ കോണ്‍ഗ്രസ് ഡിഎംകെയെ പഴിചാരുകയാണ് ചെയ്തതെന്നും യുപിഎ സര്‍ക്കാറിനെ നിര്‍ണായകഘട്ടങ്ങളിലെല്ലാം പിന്തുണച്ച ഡിഎംകെയോടു നന്ദി കാണിച്ചില്ലന്നും കരുണാനിധി വിമര്‍ശിച്ചു.

എന്നാല്‍ മതനിരപേക്ഷ സര്‍ക്കാറുണ്ടാക്കാനായി കോണ്‍ഗ്രസ് പിന്തുണ തേടിയാല്‍ ഇതെല്ലാം മറന്ന് ഡിഎംകെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. മതന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി തമിഴ്‌നാട്ടില്‍ പദ്ധതികള്‍ നടപ്പാക്കിയതും ഈ വിഭാഗങ്ങളുടെ സംരക്ഷണം ഏറ്റെടുത്തതും ഡിഎംകെയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

പുറത്താക്കിയ കേന്ദ്രമന്ത്രിയും മകനുമായ എം കെ അഴഗിരിയെ കുറിച്ചും കലൈഞ്ജര്‍ നിശ്ശബ്ദത പാലിച്ചു. ശ്രീലങ്കന്‍ തമിഴ് പ്രശ്‌നം മുന്‍നിര്‍ത്തിയാണ് ഡിഎംകെ യുപിഎ വിട്ടത്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര ദിവസമെടുക്കും? ആര്‍ബിഐ നിയമങ്ങള്‍ എന്തൊക്കെ

സപ്ലൈക്കോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 30വരെ; വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

Show comments