Webdunia - Bharat's app for daily news and videos

Install App

ഉറക്കത്തിനും ഉണർവിനും ഇടയിലെ ഒരു ചെറിയ യാത്ര മാത്രമാണോ സ്വപ്നം ? അറിയാം... ചില കാര്യങ്ങള്‍ !

സ്വപ്നങ്ങളുണ്ടായിരിക്കണം

Webdunia
വെള്ളി, 11 ഓഗസ്റ്റ് 2017 (17:33 IST)
ഏതൊരാളുടേയും ആകെ ഉറക്കത്തിന്റെ ഇരുപത് ശതമാനം വരുന്ന സ്വപ്നനിദ്രാ ഘട്ടത്തിലാണ് സ്വപ്നങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ഉറക്കത്തിനിടയില്‍ എത്ര പ്രാവശ്യം നമ്മള്‍ സ്വപ്നനിദ്രാ ഘട്ടത്തിലൂടെ കടന്നു പോകുന്നുവോ അപ്പോഴെല്ലാമാണ് സ്വപ്നങ്ങള്‍ കാണുന്നത്. 
 
മനസ്സിനുള്ളില്‍ അമര്‍ത്തിവച്ച വികാരങ്ങളുടെ വിസ്ഫോടനങ്ങളാണ് സ്വപ്നങ്ങളെന്നാണ് മന:ശാസ്ത്രജ്ഞന്‍ സിഗ്മണ്ട് ഫ്രോയിഡ് വിശ്വസിച്ചിരുന്നത്. മന:ശാസ്ത്ര ചികിത്സയില്‍ സ്വപ്നങ്ങള്‍ക്ക് ഇന്നും സ്ഥാനമുണ്ട്. ഒരാളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് മനസ്സിലാക്കാന്‍ അയാളുടെ സ്വപ്നങ്ങളെ പഠിക്കുക എന്ന രീതി തന്നെ മന:ശാസ്ത്ര ചികിത്സയിലുണ്ട്. 
 
മന:ശാസ്ത്രം സ്വപ്ന വ്യാഖ്യാനങ്ങളിലേക്ക് കടക്കുന്നില്ലെങ്കിലും സ്വപ്നങ്ങളെ കൃത്യമായി പിന്‍തുടരുന്ന മറ്റൊരു ശാഖയുണ്ട്. പാരാസൈക്കോളജി. ബോധാവസ്ഥകള്‍ തന്നെ പലതരമുണ്ടെന്നും അതില്‍പെട്ട ഒന്നാണ് സ്വപ്നാവസ്ഥയെന്നും പാരാസൈക്കോളജി പറയുന്നു. 
 
ഉറങ്ങിക്കിടക്കുന്ന ആളിനരികെ ഇരിക്കുന്ന മറ്റൊരാള്‍ കാണുന്ന ഒരു ചിത്രം ഉറങ്ങിക്കിടക്കുന്ന ആളിന്റെ സ്വപ്നത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിയും എന്നാണ് പറയപ്പെടുന്നത്. ഒരാള്‍ സ്വപ്നം കാണുകയാണെന്ന് സ്വയം അറിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സ്വപ്നങ്ങളെ അയാളുടെ ഇഷ്ടപ്രകാരം മാറ്റാന്‍ കഴിയുമെന്നും പാരാ സൈക്കോളജി പറയുന്നു. നമുക്ക് ചുറ്റും മായികവലയം തീര്‍ക്കുകയാണ് സ്വപ്നങ്ങള്‍.

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments