Webdunia - Bharat's app for daily news and videos

Install App

അറിയാമോ ? നമുക്ക് ചുറ്റും മായികവലയം തീര്‍ക്കുന്ന ആ സ്വപ്നങ്ങള്‍ എന്താണെന്ന് ?

സ്വപ്നങ്ങളുണ്ടായിരിക്കണം... ഏതൊരാള്‍ക്കും !

Webdunia
ശനി, 22 ജൂലൈ 2017 (12:38 IST)
ഏതൊരാളുടേയും ആകെ ഉറക്കത്തിന്റെ 20 ശതമാനം വരുന്ന സ്വപ്നനിദ്രാ ഘട്ടത്തിലാണ് സ്വപ്നങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ഉറക്കത്തിനിടയില്‍ എത്ര പ്രാവശ്യം നമ്മള്‍ സ്വപ്നനിദ്രാ ഘട്ടത്തിലൂടെ കടന്നു പോകുന്നുവോ അപ്പോഴെല്ലാം സ്വപ്നങ്ങള്‍ കാണാറുമുണ്ട്. 
 
മനസ്സിനുള്ളില്‍ അമര്‍ത്തിവച്ച വികാരങ്ങളുടെ വിസ്ഫോടനങ്ങളാണ് സ്വപ്നങ്ങളെന്നാണ് മന:ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡ് വിശ്വസിച്ചിരുന്നത്. മന:ശാസ്ത്ര ചികിത്സയില്‍ സ്വപ്നങ്ങള്‍ക്ക് ഇന്നും സ്ഥാനമുണ്ട്. ഒരാളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് മനസ്സിലാക്കാന്‍ അയാളുടെ സ്വപ്നങ്ങളെ പഠിക്കുക എന്ന രീതി തന്നെ മന:ശാസ്ത്ര ചികിത്സയിലുണ്ട്. 
 
മന:ശാസ്ത്രം സ്വപ്ന വ്യാഖ്യാനങ്ങളിലേക്ക് കടക്കുന്നില്ലെങ്കിലും സ്വപ്നങ്ങളെ കൃത്യമായി പിന്‍തുടരുന്ന മറ്റൊരു ശാഖയുണ്ട്. അതാണ് പാരാസൈക്കോളജി. ബോധാവസ്ഥകള്‍ തന്നെ പലതരമുണ്ടെന്നും അതില്‍പെട്ട ഒന്നാണ് സ്വപ്നാവസ്ഥയെന്നുമാണ് പാരാസൈക്കോളജിയില്‍ പറയുന്നത്. 
 
ഉറങ്ങിക്കിടക്കുന്ന ആളിനരികെ ഇരിക്കുന്ന മറ്റൊരാള്‍ കാണുന്ന ഒരു ചിത്രം ഉറങ്ങിക്കിടക്കുന്ന ആളിന്റെ സ്വപ്നത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിയും എന്ന് പറയപ്പെടുന്നു. ഒരാള്‍ സ്വപ്നം കാണുകയാണെന്ന് സ്വയം അറിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സ്വപ്നങ്ങളെ അയാളുടെ ഇഷ്ടപ്രകാരം മാറ്റാന്‍ കഴിയുമെന്നും പാരാ സൈക്കോളജി പറയുന്നു. നമുക്ക് ചുറ്റും മായികവലയം തീര്‍ക്കുകയാണ് സ്വപ്നങ്ങള്‍.

വായിക്കുക

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുട്ടികളില്‍ ഈ 3 ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും ഉപയോഗിക്കരുതെന്ന് ഡെര്‍മറ്റോളജിസ്റ്റ്

Viral Hepatitis in Thrissur: തൃശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശരിക്കും മുട്ട പുഴുങ്ങേണ്ടത് എങ്ങനെയാണ്?

കുടലില്‍ നിന്ന് മാലിന്യങ്ങള്‍ പുറംതള്ളാന്‍ ഈ അഞ്ചുമാര്‍ഗങ്ങള്‍ പ്രയോഗിക്കാം

ശരീരത്തിലെ നിര്‍ജലീകരണം: സൂചന മൂത്രം കാണിക്കും

അടുത്ത ലേഖനം
Show comments