Webdunia - Bharat's app for daily news and videos

Install App

രാഹുല്‍ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി: ഓസ്കര്‍ ഫെര്‍ണാണ്ടസ്

Webdunia
വ്യാഴം, 16 ജനുവരി 2014 (16:55 IST)
PTI
രാഹുല്‍ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കേന്ദ്രമന്ത്രി ഓസ്കര്‍ ഫെര്‍ണാണ്ടസ്. നിര്‍ണായകമായ എ ഐ സി സി സമ്മേളനം ചേരുന്ന പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമാകും മുമ്പേ ഓസ്കര്‍ ഫെര്‍ണാണ്ടസ് നടത്തിയ ഈ അഭിപ്രായപ്രകടനം ശ്രദ്ധേയമായി.

“രാഹുല്‍ ഗാന്ധി സമ്മതിച്ചാലും ഇല്ലെങ്കിലും അദ്ദേഹമാണ് ഞങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. ആ ഉത്തരവാദിത്തം അദ്ദേഹം തീര്‍ച്ചയായും ഏറ്റെടുക്കും. ഇത് എന്‍റെ അഭിപ്രായമാണ്” - ഓസ്കര്‍ ഫെര്‍ണാണ്ടസ് വ്യക്തമാക്കി.

ഇക്കാര്യത്തില്‍ ഒരു ഔദ്യോഗിക തീരുമാനത്തിന് വെള്ളിയാഴ്ച വരെ കാത്തിരിക്കാനാണ് ഓസ്കര്‍ ഫെര്‍ണാണ്ടസ് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനെ ചൊല്ലി മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. “ഒരു അഭിപ്രായഭിന്നതയുമില്ല. ഞങ്ങള്‍ സന്തുഷ്ടരാണ്” - ഓസ്കര്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ ശക്തമാകും; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബിജെപി നേതാക്കളുമായി വേദി പങ്കിടുന്നതിനെ വിമര്‍ശിക്കുന്നവര്‍ ബുദ്ധിയില്ലാത്തവരെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

താമരശ്ശേരിയില്‍ ലഹരി മരുന്നിന് അടിമയായ മകന്‍ അമ്മയെ വെട്ടിക്കൊന്നു

പിണറായി വിജയന്‍ പകരം വയ്ക്കാനില്ലാത്ത ചരിത്രപുരുഷന്‍, അദ്ദേഹത്തെ പ്രശംസിക്കുന്നത് തെറ്റായി കാണാനാകില്ല: ഇപി ജയരാജന്‍

ഷാരോണ്‍ ബ്ലാക്‌മെയില്‍ ചെയ്തു; ഗ്രീഷ്മ ഷാരോണിനെ പ്രണയിച്ചത് ആത്മാര്‍ത്ഥമായിട്ടാണെന്ന് ഗ്രീഷ്മയുടെ അഭിഭാഷകന്‍

Show comments