Webdunia - Bharat's app for daily news and videos

Install App

ബീമാപള്ളി

Webdunia
ദുരിതങ്ങളുടെ കയത്തിന്നപ്പുറം വിളങ്ങുന്ന അഭയത്തിന്‍റെ ദീപ്തസന്നിധാനമാണ് വിശ്വാസികള്‍ക്ക് ബീമാപള്ളി. ഇസ്ളാംമതം നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ കേരളത്തില്‍ വേരോടിയിരുന്നു. അതിന്‍റെ തെളിവാണ് തിരുവനന്തപുരത്ത് നിന്ന് എട്ടു കിലോമീറ്റര്‍ മാത്രമകലെ കടലോരത്തുള്ള വിമാനത്താവളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ബീമാപള്ളി.

അഭയത്തിനും അനുഗൃഹത്തിനുമായി ജാതി മത വത്യാസമില്ലാതെ ജനലക്ഷങ്ങളെത്തുന്ന ഈ മഹാപ്രാകാരം, ഇസ്ളാം വാസ്തു മാതൃകയിലുള്ളതാണ്.

വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ ഒരമ്മയും മകനും

പ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിതത്താല്‍ പ്രചോദിതയായി നൂറ്റാണ്ടുകള്‍ക്കു മുന്‍പ്, അറേബ്യയില്‍ നിന്ന് ഇസ്ളാം പ്രചരണാര്‍ത്ഥം കേരളത്തിലെത്തിയ പുണ്യാത്മാവാണ് സെയ്യിദത്തുനിസ്സ ബീമാബീവി.

മരുഭൂമിയുടെ കാഠിന്യം വകവയ്ക്കാതെ, അന്നുള്ള പരിമിതമായ യാത്രാസൗകര്യത്തിന്‍റെ ബുദ്ധിമുട്ടുകള്‍ സഹിച്ച്, വിശ്വാസത്തിന്‍റെ വെളിച്ചത്താല്‍ നയിക്കപ്പെട്ട്, ബീമാബീവി കേരളത്തിലെത്തി.

ജീവീതം മുഴുവന്‍ ഇസ്ളാമിന്‍റെ ധാര്‍മ്മികമൂല്യങ്ങള്‍ക്കായി ഉഴിഞ്ഞ് വച്ച ആ ഉമ്മയ്ക്ക് തന്‍റെ പാത പിന്‍തുടരാന്‍ സ്വന്തം പുത്രനെ തന്നെ ലഭിച്ചു.

അവിടുത്തെ ഓമനപ്പുത്രനായ അശൈഖ് സയ്യിദ് ഷഹീദ് മാഹീന്‍ അബൂബക്കര്‍ ഒലിയുല്ലാഹ് തീവ്രസാധന കൊണ്ടും ഭക്തികൊണ്ട ും ഉള്ളുണര്‍ന്ന മഹാസിദ്ധനായിത്തീര്‍ന്നു.

ഈ ഉമ്മയുടെയും മകന്‍റെയും പുണ്യകബറിടങ്ങളാണ് പിന്നീട് ബീമാപള്ളിയായിത്തീര്‍ന്നത്. ഈ മഹാ സമാധികളില്‍ വന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് തൊട്ടറിയുന്നതുപോലെ ആശ്വാസമേകുന്ന സാന്നിദ്ധ്യമാണ് ഈ കബറുകള്‍.

ഉറൂസ് മഹാമഹം

ബീമാ പള്ളിയിലെ "ഉറൂസ്' അഥവാ "ചന്ദനക്കുടം' പ്രകാശത്തിന്‍റെ വന്‍ ഉത്സവം തന്നെയാണ്. വലിയ കുടങ്ങളുടെ വാ മൂടിക്കെട്ടി ചന്ദനത്തിരിക്കൊളുത്തി അതിന്മേല്‍ കുത്തി ആളുകള്‍ പ്രാര്‍ത്ഥനയോടെ പള്ളികളിലെത്തുന്നു.


ഘോഷയാത്രയും വെടിക്കെട്ടും ഒഴിച്ചുകൂടാനാകാത്ത ചടങ്ങുകളാണ്. ദുഃആ പ്രാര്‍ത്ഥന, അപൂര്‍വ ദുഃആ, മതപ്രസംഗങ്ങള്‍, പട്ടണപ്രദക്ഷിണം, ഖുര്‍ ആന്‍ പ്രാര്‍ത്ഥന, അന്നദാനവിതരണം എന്നിവയോടെയാണ് ചന്ദനക്കുട മഹോത്സവം ആഘോഷിക്കുന്നത്. ഈ ആഘോഷങ്ങളില്‍ എല്ലാ മതസ്ഥരും പങ്കെടുക്കുന്നു.

ഗോപാലകൃഷ്ണന്‍റെ പള്ളി

ഗോപാലകൃഷ്ണന് ശില്പ കലയില്‍ വ്യവസ്ഥാപിതമായ അദ്ധ്യായനം ലഭിച്ചിട്ടില്ല. എന്നാല്‍ കേരളത്തിലുടനീളം അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച മുസ്ളീംപള്ളികള്‍ക്ക് കണക്കില്ല.

തെക്കന്‍ കേരളത്തിലെ മെക്ക എന്നറിയപ്പെടുന്ന ബീമാപള്ളിയാണ് 67 കാരനായ ഗോപാലകൃഷ്ണന്‍ ചെയ്ത ആദ്യത്തെ സ്വതന്ത്രനിര്‍മ്മാണം.

മതസൗഹാര്‍ദ്ദത്തിന്‍റെയും പരസ്പരബഹുമാനത്തിന്‍റെയും ഉത്തമ മാതൃക കൂടിയാണ് ബീമാപള്ളി.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ ഇങ്ങനെയാണോ ഉറങ്ങുന്നത്? നിങ്ങളുടെ സ്വഭാവം ഇങ്ങനെയാകാം

മംപ്‌സ് അഥവാ മുണ്ടിനീര്, എന്തൊക്കെ ശ്രദ്ധിക്കണം

ചിന്തകള്‍കൊണ്ട് പൊറുതി മുട്ടിയോ, ഇക്കാര്യങ്ങള്‍ അറിയണം

വായ്‌നാറ്റം എളുപ്പത്തിൽ മാറ്റാൻ ചില വഴികൾ

ന്യൂയര്‍ 'അടി' ഓവറായാല്‍ പണി ഉറപ്പ്; ഹാങ് ഓവര്‍ ഒഴിവാക്കാന്‍ ചില്ലറ ടിപ്‌സ് !

Show comments