Webdunia - Bharat's app for daily news and videos

Install App

എന്‍ ബാലമുരളി ശബരിമല മേല്‍ശാന്തി

Webdunia
ചൊവ്വ, 18 ഒക്‌ടോബര്‍ 2011 (11:37 IST)
PRO
PRO
ശബരിമല മേല്‍ശാന്തിയായി തിരുവനന്തപുരം മണികണ്ഠേശ്വരം ഇടമന ഇല്ലത്ത്‌ എന്‍ ബാലമുരളിയെ തെരഞ്ഞെടുത്തു. പത്തു പേരടങ്ങിയ പട്ടികയില്‍ നിന്നാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്‌. തിരുവനന്തപുരം ആറ്റുകാല്‍ കോറമംഗലം ടി കെ ഈശ്വരന്‍ നമ്പൂതിരിയായിരിക്കും മാളികപ്പുറം മേല്‍ശാന്തി. ചൊവ്വാഴ്ച രാവിലെ ഉഷപൂജയ്ക്കുശേഷം നടന്ന ചടങ്ങില്‍ വച്ചാണ്‌ പുതിയ മേല്‍ശാന്തിമാര്‍ക്കുള്ള നറുക്കെടുപ്പ്‌ നടന്നത്‌.

പന്തളം കൊട്ടാരത്തിന്റെ പ്രതിനിധികളായ സൌരവ് എസ് വര്‍മ്മയും ഗൌതമി ജി വര്‍മ്മയുമാണ് നറുക്കടുപ്പ് നടത്തിയത്. ആറുവയസുകാരനായ സൌരവ് ശബരിമല മേല്‍ശാന്തിയെ തെരഞ്ഞെടുത്തു. ഗൌതമി ജി വര്‍മ്മയാണ് മാളികപ്പുറത്തെ മേല്‍ശാന്തിയെ നറുക്കെടുത്തത്. വൃശ്ചികം ഒന്ന് മുതല്‍ ഒര‌ു വര്‍ഷത്തേക്കായിരിക്കും പുതിയ മേല്‍ശാന്തിമാരുടെ കാലാവധി.

ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ അഡ്വ എം രാജഗോപാലന്‍നായര്‍, മെമ്പര്‍മാരായ കെ വി ഭാസ്കരന്‍, കെ സിസിലി, ദേവസ്വം കമ്മിഷണര്‍ എന്‍ വാസു, ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ എസ്‌ ജഗദീഷ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്‌ നടന്നത്‌.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് നാഗമാണിക്യം? നാഗമാണിക്യത്തിനു പിന്നിലെ രഹസ്യം ഇതാണ്

ഫെബ്രുവരി 11, 2025: മേടം, ഇടവം രാശികള്‍ക്ക് എങ്ങനെ

ഏപ്രില്‍ 20 നും മെയ് 20 നും ഇടയില്‍ ജനിച്ചവരാണോ, ഇക്കാര്യങ്ങള്‍ അറിയണം

സംഖ്യാ ശാസ്തത്തിന്റെ സ്വാധീനം നിങ്ങളെ എങ്ങനെ ബാധിക്കും

നിങ്ങളുടെ കാല്‍പാദം ഇങ്ങനെയാണോ? വ്യക്തിത്വം മനസ്സിലാക്കാം

Show comments