ഒരു വഴിപാടോ അല്ലെങ്കില്‍ നേര്‍ച്ചയോ മാത്രമല്ല ശയനപ്രദക്ഷിണം; പിന്നെ എന്താണത് ?

ശയനപ്രദക്ഷിണം എന്തിന്?

Webdunia
ഞായര്‍, 28 മെയ് 2017 (16:27 IST)
എന്തിനാണ് ശയനപ്രദക്ഷിണം നടത്തുന്നത് ? അങ്ങനെ ആരെങ്കിലും ചോദിച്ചാല്‍ ഉത്തരമില്ലാതെ നില്‍ക്കേണ്ടി വരുന്ന അവസ്ഥയാണ് നമ്മളില്‍ പലര്‍ക്കും ഉണ്ടാകാറുള്ളത്. ഒരു വഴിപാടെന്നോ അല്ലെങ്കില്‍ നേര്‍ച്ചയെന്നോ ഉള്ള നിലയിലല്ലാതെ ശയനപ്രദക്ഷിണത്തിന്റെ ആവശ്യകതയിലേക്കും അതിന്‍റെ ശാസ്ത്രീയ വശങ്ങളിലേക്കും നമ്മളാരും ചിന്തിച്ചുനോക്കാറില്ല.
 
ക്ഷേത്രങ്ങളിലെ പല ആചാരങ്ങളും വഴിപാടുകളുമെല്ലാം പരമ്പരാഗതമായി നടന്നുപോരുന്നതായതിനാല്‍ അതിന്റെ ആഴങ്ങളിലേക്ക് കടക്കാന്‍ ആരും സാധാരണയായി ശ്രമിക്കാറില്ല. എന്നാല്‍ അറിഞ്ഞോളൂ... ശയനപ്രദക്ഷിണം എന്നത് ഏറ്റവും വിശിഷ്ടമായ ഒരു ആചാരമാണ്.
 
പലപ്പോഴും പ്രാര്‍ത്ഥനകളില്‍ മനസ് പൂര്‍ണമായും മുഴുകുമ്പോഴും ശാരീരികമായ അര്‍പ്പണം അതില്‍ ഉണ്ടാകുന്നില്ല. എന്നാല്‍ മനസും ശരീരവും ഒരുപോലെ പൂര്‍ണമായും അര്‍പ്പിക്കപ്പെടുന്ന ഒരു ആരാധനയാണ് ശയന പ്രദക്ഷിണം. അത് ആരാധിക്കുന്ന ദൈവത്തിന് മുന്നിലുള്ള പൂര്‍ണമായ സമര്‍പ്പണമാണ്. മാത്രമല്ല, ഈ ആരാധനയിലൂടെ ശരീരത്തിന് ഏറ്റവും ദിവ്യമായ ഒരു ചൈതന്യം ലഭിക്കുന്നു. അതുമൂലം ലഭിക്കുന്ന ഊര്‍ജ്ജവും വലുതാണ്.
 
പല ക്ഷേത്രങ്ങളിലും പുരുഷന്‍‌മാരും സ്ത്രീകളും ശയനപ്രദക്ഷിണം നടത്താറുണ്ട്. എന്നാല്‍ ഗുരുവായൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണം അനുവദിച്ചിട്ടില്ല. പകരം സ്ത്രീകള്‍ അടിപ്രദക്ഷിണമാണ് അവിടെ ചെയ്യുന്നത്.  അത് ശയനപ്രദക്ഷിണത്തിന് തുല്യമായാണ് ഗുരുവായൂരില്‍ കണക്കാക്കുന്നത്. 

വായിക്കുക

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

Bakrid Wishes in Malayalam: ബക്രീദ് ആശംസകള്‍ മലയാളത്തില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂജവെയ്‌പ് എങ്ങിനെ നടത്തണം ? അതിനായി എന്തെല്ലാം ചെയ്യേണ്ടതുണ്ട് ?

Monthly Horoscope October 2025: 2025 ഒക്ടോബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ രാശിഫലം

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ ദോഷങ്ങള്‍ കുറയും

2025 നവംബറിലെ ധനശക്തി രാജ്യയോഗം: പെട്ടെന്ന് സമ്പത്ത് ലഭിക്കുന്ന 3 രാശികള്‍

Navratri: നവരാത്രിക്ക് പിന്നിലുള്ള ഐതീഹ്യം എന്ത്?

അടുത്ത ലേഖനം
Show comments