Webdunia - Bharat's app for daily news and videos

Install App

കഥകളിയിലൂടെ ഈശ്വര പൂജ

വിവാഹം നടക്കുന്നതിന്‌ സീതാസ്വയംവരം

Webdunia
PROPRO
കഥകളി എന്നത്‌ ഭാരതത്തിന്‍റെ ക്ലാസിക്‌ കലാരൂപം മാത്രമല്ല കേരളീയര്‍ക്ക്‌. ദൈവപ്രീതിക്കുള്ള ഒരു മാര്‍ഗ്ഗം കൂടിയാണ്‌. ഇത്തരം വിശ്വാസം തന്നെയാണ്‌ കാലഘട്ടത്തെ അതിജീവിക്കാന്‍ ക്ഷേത്രകലാരൂപമായ കഥകളിയെ സഹായിച്ചതും.

ദൈവത്തെ പ്രീതിപ്പെടുത്താനുള്ള വഴിപാടായി കഥകളി മാറിയിട്ടുണ്ട്‌. കലാരൂപം എന്നതിലുപരി ദൈവപ്രീതിക്കുള്ള കര്‍മ്മമായി കഥകളി അങ്ങനെ മാറുന്നു. ഉദ്ധിഷ്ടകാര്യത്തിനുളള വഴിപാടായി കഥകളി നടത്തുന്നത്‌ കേരളത്തിലെ ചില ക്ഷേത്രങ്ങളിലെ രീതിയാണ്‌. ഓരോ കാര്യ സിദ്ധിക്കും കഥകളിയുടെ പ്രമേയവുമായും ബന്ധമുണ്ടാകും

തിരുവല്ലയിലെ ശ്രീവല്ലവഭ ക്ഷേത്രം, പാണാവള്ളി നാല്‍പത്തെണ്ണീശ്വരം ക്ഷേത്രം, മണ്ണൂര്‍കാവ്‌ വനദൂര്‍ഗ്ഗക്ഷേത്രം, മരുതൂര്‍തോട്ടം ധന്വന്തരീക്ഷേത്രം, തുടങ്ങിയ ക്ഷേത്രങ്ങളാണ്‌ ഈ ഗണത്തില്‍ പെടുന്നതെങ്കിലും കേരളത്തിലെ ചെറിയ ക്ഷേത്രങ്ങലിലും വഴിപാടായി കഥകളി നടത്താറുണ്ട്‌.

ഉണ്ണി പിറക്കാനായി ദേവന്‌ മുന്നില്‍ കഥകളിയായി അവതരിപ്പിക്കുന്നത്‌ സന്താനഗോപാലമായിരിക്കും.കലാരുപമായി ആസ്വദിക്കുന്നതിന്‌ അപ്പുറം ദേവനുളള വഴിപാട്‌ എന്ന നിലയില്‍ കഥകളിക്ക്‌ നിരവധി വേദികള്‍ കിട്ടാറുണ്ട്‌.

മിക്കവാറും എല്ലാ പ്രധാന ദിവസങ്ങളിലും ശ്രീവല്ലവക്ഷേത്രത്തില്‍ കഥകളി അരങ്ങേറും. ദമ്പതികള്‍ മനമുരുകി പ്രാര്‍ത്ഥിച്ചുകൊണ്ട്‌ ധന്വന്തരീമൂര്‍ത്തിക്ക്‌ മുന്നില്‍ സന്താനഗോപാലം ആടിയാല്‍ ഫലസിദ്ധി ഉറപ്പാണെന്നാണ്‌ വിശ്വാസം.

വിവാഹം നടക്കുന്നതിന്‌ സീതാസ്വയംവരം, സന്താനഭാഗ്യത്തിന്‌ സന്താനഗോപാലം, ഭയദോഷങ്ങള്‍ അകലാന്‍ കംസവധവും ദുര്യോദന വധവും , ദു:ഖമകലാന്‍ കുചേലവൃത്തം എന്നിവയും ക്ഷേത്രങ്ങളില്‍ നടത്തും.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് നാഗമാണിക്യം? നാഗമാണിക്യത്തിനു പിന്നിലെ രഹസ്യം ഇതാണ്

ഫെബ്രുവരി 11, 2025: മേടം, ഇടവം രാശികള്‍ക്ക് എങ്ങനെ

ഏപ്രില്‍ 20 നും മെയ് 20 നും ഇടയില്‍ ജനിച്ചവരാണോ, ഇക്കാര്യങ്ങള്‍ അറിയണം

സംഖ്യാ ശാസ്തത്തിന്റെ സ്വാധീനം നിങ്ങളെ എങ്ങനെ ബാധിക്കും

നിങ്ങളുടെ കാല്‍പാദം ഇങ്ങനെയാണോ? വ്യക്തിത്വം മനസ്സിലാക്കാം

Show comments