Webdunia - Bharat's app for daily news and videos

Install App

കന്യാമറിയം ‘ഗര്‍ഭിണി’; പരസ്യം വിവാദത്തില്‍!

Webdunia
ചൊവ്വ, 20 ഡിസം‌ബര്‍ 2011 (12:49 IST)
കന്യാമറിയത്തേയും കത്തോലിക്ക വിശ്വാസികളേയും അവഹേളിച്ചു എന്നാരോപിച്ച് ന്യൂസിലാന്‍ഡില്‍ പ്രതിഷേധം വ്യാപിക്കുന്നു. ഓക്‍ലാന്‍ഡിലെ ആംഗ്ലിക്കല്‍ ദേവാലയം ആയ സെന്റ് മാത്യു-ഇന്‍-ദി-സിറ്റി സ്ഥാപിച്ച ബില്‍ബോര്‍ഡാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച ഈ ബില്‍‌ബോര്‍ഡില്‍ കന്യാമറിയത്തെ ഗര്‍ഭിണിയായാണ് ചിത്രീകരിക്കുന്നത്.

താന്‍ ഗര്‍ഭിണിയാണെന്ന് തെളിയിക്കുന്ന പരിശോധനാ റിപ്പോര്‍ട്ടിലേക്ക് നോക്കിയിരിക്കുകയാണ് കന്യാമറിയം. കയ്യിലുള്ള പരിശോധനാ റിപ്പോര്‍ട്ടിലേക്ക് നോക്കുന്ന കന്യാമറിയം, വായ കൈ കൊണ്ട് പൊത്തി സ്തബ്ധയായി നില്‍ക്കുകയാണ് പരസ്യത്തില്‍. ഈ ബില്‍‌ബോര്‍ഡിന് അനുയോജ്യമായ തലക്കെട്ട് നിര്‍ദ്ദേശിക്കാന്‍ വെബ്സൈറ്റിലൂടെ ദേവാലയത്തിന്റെ അധികൃതര്‍ ആവശ്യപ്പെടുന്നുമുണ്ട്.

ഇത് മതനിന്ദയാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയ കത്തോലിക്ക വിശ്വാസികള്‍ ചിത്രം പിശാ‍ചിന് തുല്യമാണെന്ന് വിശേഷിപ്പിച്ചു. ചിത്രത്തിന് ഉത്തരവാദികളായവരും ഇത് തയ്യാറാക്കിയ പരസ്യഏജന്‍സിയും പശ്ചാത്തപിക്കാന്‍ തയ്യാറാകണമെന്നും വിശ്വാസികള്‍ ആവശ്യപ്പെട്ടു.

ഇതാദ്യമായല്ല ഈ ദേവാലയം വിവാദങ്ങളില്‍ ഇടം പിടിക്കുന്നത്. 2009-ല്‍ ഇവര്‍ സ്ഥാപിച്ച ബില്‍‌ബോര്‍ഡും വിശ്വാസികളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ലൈംഗിക ബന്ധത്തിന് ശേഷം നഗ്നരായി കിടക്കയില്‍ കിടക്കുന്ന ജോസഫിന്റേയും മേരിയുടേയും ചിത്രമാണ് അന്ന് ഇവര്‍ സ്ഥാപിച്ചത്.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് നാഗമാണിക്യം? നാഗമാണിക്യത്തിനു പിന്നിലെ രഹസ്യം ഇതാണ്

ഫെബ്രുവരി 11, 2025: മേടം, ഇടവം രാശികള്‍ക്ക് എങ്ങനെ

ഏപ്രില്‍ 20 നും മെയ് 20 നും ഇടയില്‍ ജനിച്ചവരാണോ, ഇക്കാര്യങ്ങള്‍ അറിയണം

സംഖ്യാ ശാസ്തത്തിന്റെ സ്വാധീനം നിങ്ങളെ എങ്ങനെ ബാധിക്കും

നിങ്ങളുടെ കാല്‍പാദം ഇങ്ങനെയാണോ? വ്യക്തിത്വം മനസ്സിലാക്കാം

Show comments