Webdunia - Bharat's app for daily news and videos

Install App

ജീവനകല -പുനര്‍ജനിയുടെ ശ്വസനമന്ത്രം

റ്റി ശശി മോഹന്‍

Webdunia
ഒരല്പം മനശാന്തിതേടി , മനസ്സമാധാനം തേടി മനുഷ്യ മനസ്സുകള്‍ അലഞ്ഞുനടക്കുകയാണ്. എപ്പോഴോ എവിടെയോ ആ മനസ്സുകള്‍ക്ക് ഒരിറ്റു മനശാന്തിയും മനസമാധാനവും വീണുകിട്ടിയാലായി;. പിന്നെയും അലയുകയായി.

ഇതിനൊരു പരിഹാരമില്ലേ? അവിടെയാണ് ആര്‍ട്ട് ഓഫ് ലിവിംഗിന്‍റെ പ്രസക്തി.

ജീവിതം ഒരു കലയാക്കുക. ഇന്നലകളെക്കുറിച്ച് ആവലാതികളില്ലാതെ, നാളയെക്കുറിച്ച് വ്യാകുലതകളില്ലാതെ, ഇന്നിനെക്കുറിച്ച് മാത്രം ആലോചിച്ച് ജീവിക്കുക. ഇന്നിനെക്കുറിച്ച് മാത്രം ആലോചിച്ച് ആഹ്ളാദിക്കാനാവുമോ?

സാധാരണഗതിയില്‍ ശ്വാസോച്ഛ്വാസം ചെയ്യുന്നത് നാം അറിയാറുണ്ടോ? ഇല്ല. അതിനൊരു താളബോധം നല്‍കി നോക്കൂ. നമ്മുടെ ശരീരത്തിലും മനസ്സിലും അത്ഭുതങ്ങള്‍ ഊറിക്കൂടുന്നത് കാണാം.

അതോടെ മനുഷ്യമനസ്സുകള്‍ ആഹ്ളാദോന്മത്തരാകും. അവരുടെ ചിത്തവൃത്തികള്‍ സുതാര്യവും സംശുദ്ധമാവുമാകും. താപമോഹകോപാധികള്‍ പമ്പ കടക്കും. എല്ലാവിധ ലഹരികളില്‍ നിന്നും മോചിതനാകാന്‍ മനസ്സ് വെമ്പല്‍കൊള്ളും.

താളാത്മകമായ ശ്വസനത്തിന്‍റെ മുടങ്ങാതെയുള്ള ആവര്‍ത്തന പ്രക്രിയയിലൂടെ ശാന്തിയുടെ, സമാധാനത്തിന്‍റെ, ആഹ്ളാദത്തിന്‍റെ അമൃതധാര ശരീരമാസകലം, മനസ്സിലൊട്ടാകെ അനുഭവഭേദ്യമാകും.

ഉല്‍ക്കണ്ഠകളില്ലാതെ വിഭ്രാന്തികളില്ലാതെ, എന്തിനോ ഏതിനോ വേണ്ടിയുള്ള അത്യാര്‍ത്തികളില്ലാതെ, അമിതാവേശമില്ലാതെ സമഭാവനയോടെ പരമകാരുണ്യ മൂര്‍ത്തികളായി ഒരു ശാന്തിതീരത്തിലേക്ക് നമ്മള്‍ ഒഴുകി ഒഴുകി നീങ്ങുന്നത് ക്രമേണ അനുഭവപ്പെടുന്നതാണ ്.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൈന്ദവാചാരപ്രകാരം ജന്മദിനത്തില്‍ ഏതൊക്കെ ദേവതകളെ ആരാധിക്കണമെന്നറിയാമോ?

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

Show comments