Webdunia - Bharat's app for daily news and videos

Install App

പീഡാനുഭവങ്ങളുടെ വെള്ളിയാഴ്ച

Webdunia
PRO
ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ദു:ഖ വെള്ളിയാഴ്ച ഭക്ത്യാദര പൂര്‍വമാണ് ആചരിക്കുന്നത്. യേശു ദേവന്‍ കുരിശു മരണം വരിച്ച ദുഃഖ ദിനമാണിത്. ഇംഗ്ളീഷ് ഭാഷയില്‍ ‘ഗുഡ് ഫ്രൈഡേ’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ദിവസം മറ്റൊരുതരത്തില്‍ സന്തോഷത്തിന്‍റെ ദിവസം കൂടിയാണ്.

പാവങ്ങളുടെ സംരക്ഷകനായ യേശുക്രിസ്തു മാ‍നവരാശിയുടെ പാപങ്ങള്‍ തീരാനായി കുരിശുമരണം വരിച്ച ദിനമാണ് ദു:ഖ വെള്ളിയായി ആചരിക്കുന്നത്. പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധിയോടെ ആചരിക്കുന്ന ഈ ദിവസമാണ് ക്രിസ്തീയ ജീവിതത്തിലെ ഏറ്റവും വിശുദ്ധ ദിനമായി കണക്കാക്കുന്നത്.

ഗോഗുല്‍ത്താമലയുടെ മുകളില്‍ എത്തും വരെ യേശുക്രിസ്തു അനുഭവിച്ച പീഢനങ്ങളും യാതനകളും യേശുക്രിസ്തുവിന്‍റെ സഹനശക്തിയുടെ പര്യായമായാണ് കാണുന്നത്. കുരിശില്‍ കിടന്നുകൊണ്ട് യേശുക്രിസ്തു മാനവരാശിയോട് അരുളിച്ചെയ്ത കാര്യങ്ങള്‍ മനുഷ്യ ജീവിതത്തിലെ സഹനശക്തിയുടെയും സ്നേഹത്തിന്‍റെയും മകുടോദാഹരണങ്ങളായാണ് കണക്കാക്കുന്നത്.

ഈ ദിവസം ലോകമെമ്പാടുമുള്ള കൃസ്ത്യന്‍ പള്ളികളില്‍ കുരിശിന്‍റെ മഹത്വം വാഴ്ത്തപ്പെടും. വിശുദ്ധ കുര്‍ബാന, കുരിശിന്‍റെ വഴി, കുരിശിന്‍റെ അനാച്ഛാദനം, ആരാധന എന്നിവ ഉള്‍പ്പൈടെ നിരവധി ചടങ്ങുകള്‍ ദു:ഖ വെള്ളിയാഴ്ച ദിനത്തില്‍ നടക്കും.

ദു:ഖ വെള്ളിയാഴ്ച ദിവസം ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെയാണ് ക്രിസ്ത്യന്‍ പള്ളികളില്‍ ചടങ്ങുകള്‍ നടക്കുന്നത്.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Monthly Horoscope: ഈമാസത്തെ രാശിഫലം

എന്താണ് നാഗമാണിക്യം? നാഗമാണിക്യത്തിനു പിന്നിലെ രഹസ്യം ഇതാണ്

ഫെബ്രുവരി 11, 2025: മേടം, ഇടവം രാശികള്‍ക്ക് എങ്ങനെ

ഏപ്രില്‍ 20 നും മെയ് 20 നും ഇടയില്‍ ജനിച്ചവരാണോ, ഇക്കാര്യങ്ങള്‍ അറിയണം

സംഖ്യാ ശാസ്തത്തിന്റെ സ്വാധീനം നിങ്ങളെ എങ്ങനെ ബാധിക്കും

Show comments