Webdunia - Bharat's app for daily news and videos

Install App

ബാബ്‌റി ദിനം: ശബരിമലയില്‍ സുരക്ഷ ശക്തമാക്കി

Webdunia
ചൊവ്വ, 6 ഡിസം‌ബര്‍ 2011 (09:33 IST)
PRO
PRO
ബാബ്‌റി മസ്ജിദ്‌ തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷിക ദിനം മുന്‍നിര്‍ത്തി ശബരിമലയിലും സന്നിധാനത്തും ചൊവ്വാഴ്ച കനത്ത സുരക്ഷ ഏര്‍പ്പെടുത്തി‍. സന്നിധാനത്ത് പൊലിസ് കമാന്‍ഡോകളും സംസ്ഥാന പൊലീസും ദ്രുതകര്‍മ്മസേനയും അതീവ ശ്രദ്ധപുലര്‍ത്തുന്നു. ദക്ഷിണമേഖലാ ഐ ജി കെ പത്മകുമാറിന്റെ നേതൃത്വത്തിലാണു സുരക്ഷ ഒരുക്കിയിരിക്കുന്നത്‌.

സുരക്ഷാ ക്രമീകരണത്തിന്റെ മുന്നോടിയായി ഡോഗ് സ്ക്വാഡുള്‍പ്പടെ വിവിധസേനകള്‍ ശബരിമലയില്‍ തിങ്കളാഴ്ച രാത്രി പരിശോധന നടത്തി. ശബരിമലയില്‍ വിന്യസിപ്പിച്ചിട്ടുള്ള മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരോടും മുഴുവന്‍ സമയം വിശ്രമമില്ലാതെ ജോലിചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കര്‍ശന പരിശോധനയ്ക്ക് ശേഷമായിരിക്കും പമ്പയില്‍ നിന്ന് അയ്യപ്പന്‍‌മാരെ കടത്തിവിടുക. അയ്യപ്പന്‍‌മാരുടെ വേഷത്തില്‍ ഷാഡൊ പൊലീസും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പരിശോധനയുടെ പേരില്‍ തീര്‍ത്ഥാടകരെ യാതൊരുതരത്തിലും ബുദ്ധിമുട്ടിക്കില്ലെന്ന് ശബരിമല പൊലീസ് സ്‌പെഷല്‍ ഓഫിസര്‍ ടി ഗോപാലകൃഷ്ണപിള്ള പറഞ്ഞു.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് നാഗമാണിക്യം? നാഗമാണിക്യത്തിനു പിന്നിലെ രഹസ്യം ഇതാണ്

ഫെബ്രുവരി 11, 2025: മേടം, ഇടവം രാശികള്‍ക്ക് എങ്ങനെ

ഏപ്രില്‍ 20 നും മെയ് 20 നും ഇടയില്‍ ജനിച്ചവരാണോ, ഇക്കാര്യങ്ങള്‍ അറിയണം

സംഖ്യാ ശാസ്തത്തിന്റെ സ്വാധീനം നിങ്ങളെ എങ്ങനെ ബാധിക്കും

നിങ്ങളുടെ കാല്‍പാദം ഇങ്ങനെയാണോ? വ്യക്തിത്വം മനസ്സിലാക്കാം

Show comments