Webdunia - Bharat's app for daily news and videos

Install App

മരിച്ച വ്യക്തിയുടെ പ്രേതം മരണമന്വേഷിച്ചു ചെല്ലുന്ന വ്യക്തിയുടെ ദേഹത്ത് കയറുമെന്നത് സത്യമോ ?

മരണവീട്ടില്‍ പോയാല്‍ സ്വന്തം വീട്ടിലേക്ക് കയറുന്നതിനു മുമ്പ് കുളിയ്ക്കണം - എന്താണ് ഈ ശാസ്ത്രത്തിനു പിന്നില്‍ ?

Webdunia
വെള്ളി, 7 ജൂലൈ 2017 (13:45 IST)
മരണവീട്ടില്‍ പോയി വന്നാല്‍ സ്വന്തം വീട്ടിലേക്ക് കയറുന്നതിനു മുമ്പായി കുളിയ്ക്കണമെന്നാണ് ശാസ്ത്രം. എന്നാല്‍ ഇതൊരു വിശ്വാസം മാത്രമല്ല ഇതിനു പിന്നില്‍ ശാസ്ത്രീയമായ പല വശങ്ങളുമുണ്ട്. കുളിച്ച ശേഷം മാത്രമേ ക്ഷേത്രം, വീട് എന്നിനിടങ്ങളില്‍ പ്രവേശിക്കാവൂ എന്നതാണ് സത്യം. മരിച്ച വ്യക്തിയുടെ പ്രേതം മരണമന്വേഷിച്ചു ചെല്ലുന്ന വ്യക്തിയുടെ ദേഹത്ത് കയറുമെന്നാണ് ഇതിനായി പൂര്‍വികര്‍ പറയുന്ന വാദം. എന്നാല്‍ ഇതിന്റെ പിന്നില്‍ പല തരത്തിലുള്ള ശാസ്ത്രീയമായ വശങ്ങളുമുണ്ട്. അതെന്തെല്ലാമാണെന്ന് നോക്കാം. 
 
പ്രധാനമായും ആരോഗ്യത്തിന് മുന്‍തൂക്കം നല്‍കിയാണ് മരണവീട് സന്ദര്‍ശിച്ചു കഴിഞ്ഞ ശേഷം കുളിയ്ക്കണം എന്നു പറയുന്നത്. കുളിക്കുമ്പോള്‍ ശരീരത്തില്‍ വെള്ളം വീണ് തണുക്കുന്നതിനാല്‍ ശരീരമാസകലം ഊര്‍ജ്ജം പുനഃസ്ഥാപിക്കപ്പെടുകയാണുണ്ടാകുക. ഇത് ശരീരത്തിലെ വിഷാണുക്കളെ നശിപ്പിക്കാന്‍ സഹായിക്കുന്നു. ഇക്കാരണത്താലാണ് സ്വന്തം വീട്ടിലാണെങ്കിലും മൃതദേഹം മറവു ചെയ്ത് കഴിഞ്ഞാല്‍ കട്ടില്‍ കഴുകുകയും തുണികളെല്ലാം നശിപ്പിക്കുകയും ചെയ്യുന്നത്.
 
ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ ശരീരത്തില്‍ നിന്നും ധാരാളം അണുക്കള്‍ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നു. ഈ അണുക്കള്‍ അവിടെയുള്ള ആളുകളിലേക്ക് ബാധിക്കാന്‍ സധ്യത കൂടുതലാണ്. ഓരോ ആളുകള്‍ക്കും ഓരോ തരത്തിലായിരിക്കും ശരീരത്തിന്റെ പ്രതിരോധശക്തി. എന്നാല്‍ പ്രതിരോധ ശക്തി തീരെ കുറഞ്ഞ വ്യക്തികള്‍ക്ക് പെട്ടെന്ന് അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ ശരീരത്തില്‍ അടിഞ്ഞു കൂടിയ അണുക്കളെ ഇല്ലാതാക്കാനാണ് മരണവീട്ടില്‍ പോയി വന്നതിനു ശേഷം കുളിയ്ക്കണം എന്നു പറയുന്നത്.
 
സ്വന്തം വീട്ടിലാണെങ്കില്‍പ്പോലും ആരെങ്കിലും മരിച്ചാല്‍ ഹൈന്ദവ വിശ്വാസം അനുസരിച്ച് അന്ന് വീട്ടില്‍ ഭക്ഷണമുണ്ടാക്കില്ല. ഇതിനു പിന്നിലും പല വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് മാത്രമാണ് ഇത്തരം കാര്യങ്ങളെല്ലാം ചെയ്യുന്നത്. ഒരോ മതത്തില്‍പ്പെട്ടവര്‍ക്കും ഒരോ രീതിയിലാണ് വിശ്വാസങ്ങള്‍. എന്നിരുന്നാലും ഇതെല്ലാമാണ് അതിനുപിന്നിലുള്ള യഥാര്‍ത്ഥ കാരണങ്ങളെന്നാണ് ശാസ്ത്രം പറയുന്നത്‍.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല

ഈ അപ്രതീക്ഷിത ലക്ഷണങ്ങള്‍ ദുഷ്‌കരമായ സമയം വരാന്‍ പോകുന്നു എന്നതിന്റെ സൂചനയായിരിക്കാം!

Weekly Horoscope March 17-March 23: 2025 മാർച്ച് 17 മുതൽ 23 വരെ, നിങ്ങളുടെ സമ്പൂർണ്ണ വാരഫലം

നിങ്ങളുടെ ഫേവറേറ്റ് കളര്‍ ഇതാണോ? നിങ്ങളുടെ സ്വഭാവം ഇങ്ങനെയായിരിക്കും

Holi Special 2025: ഹോളി ആഘോഷത്തിന് പിന്നിലെ ഐതീഹ്യം അറിയാമോ

അടുത്ത ലേഖനം
Show comments