Webdunia - Bharat's app for daily news and videos

Install App

മൈസൂരില്‍ രണ്ട് കോടിയുടെ ഹനുമാന്‍ പ്രതിമ

Webdunia
വെള്ളി, 28 ഡിസം‌ബര്‍ 2012 (11:31 IST)
PRO
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിമ മൈസൂരില്‍ രണ്ട് കോടി രൂപയ്ക്ക് പൂര്‍ത്തിയായി.

മൈസൂര്‍-കോഴിക്കോട് ദേശീയ പാതയ്ക്കുസമീപത്തുള്ള ഗണപതി സച്ചിദാനന്ദ ആശ്രമത്തില്‍ പണി കഴിപ്പിച്ച, 70 അടിയോളം ഉയരത്തിലുള്ള ഒറ്റക്കല്ലില്‍ പൂര്‍ത്തിയാ‍ക്കിയ പ്രതിമയുടെ അനാച്ഛാദനം ബുധനാഴ്ച നടന്നു.

തമിഴ്‌നാട് നാമക്കല്ലിലെ 36 അടിയുള്ള ഹനുമാന്‍ പ്രതിമയായിരുന്നു ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതായി ഇതുവരെ കണക്കാക്കപ്പെട്ടിരുന്നത്. ഇനി ഈ സ്ഥാനം മൈസൂരിനാണ് ലഭിക്കുന്നത്.

ആന്ധ്രാപ്രദേശ് പുളിയണ്ടാലയിലെ മെല്ലേല വില്ലേജില്‍ നിന്ന് മൈസൂരിലെത്തിച്ച ഒറ്റക്കല്ലിലാണ് പ്രതിമ പണി തീര്‍ത്തിരിക്കുന്നത്. 90 ചക്രങ്ങളുള്ള ലോറിയിലാണ് ഇതിനുള്ള കല്ല് ആന്ധ്രാപ്രദേശില്‍ നിന്ന് ആശ്രമത്തിലെത്തിച്ചത്.

പ്രശസ്ത ശില്‍പ്പിയായ സുബ്രഹ്മണ്യ ആചാരുടെ നേതൃത്വത്തില്‍ 10 മാസം കൊണ്ടാണ് 200 ടണ്‍ തൂക്കമുള്ള ഈ കൂറ്റന്‍ പ്രതിമ നിര്‍മ്മിച്ചത്.

പ്രതിമയുടെ നിര്‍മ്മാണത്തിനായി രണ്ടരക്കോടി രൂപയിലേറെ ചെലവായതായി ആശ്രമ മഠാധിപതി സച്ചിദാനന്ദ സ്വാമി പറഞ്ഞു. മൈസൂരിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും പ്രതിമ കാണാന്‍ അവസരമൊരുക്കുമെന്ന് ആശ്രമം അധികൃതര്‍ അറിയിച്ചു.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫെബ്രുവരി 11, 2025: മേടം, ഇടവം രാശികള്‍ക്ക് എങ്ങനെ

ഏപ്രില്‍ 20 നും മെയ് 20 നും ഇടയില്‍ ജനിച്ചവരാണോ, ഇക്കാര്യങ്ങള്‍ അറിയണം

സംഖ്യാ ശാസ്തത്തിന്റെ സ്വാധീനം നിങ്ങളെ എങ്ങനെ ബാധിക്കും

നിങ്ങളുടെ കാല്‍പാദം ഇങ്ങനെയാണോ? വ്യക്തിത്വം മനസ്സിലാക്കാം

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍

Show comments