Webdunia - Bharat's app for daily news and videos

Install App

വിദ്യാവിജയത്തിന് സരസ്വതി പൂജ

വിദ്യാവിജയത്തിന് പ്രാർത്‌ഥനയും സരസ്വതി പൂജയും

Webdunia
തിങ്കള്‍, 29 മെയ് 2017 (15:06 IST)
പ്രാർത്‌ഥനയും വിശ്വാസവും ഒരേനാണയത്തിലെ രണ്ട് വശങ്ങൾ പോലെയാണ്.  വിദ്യക്കായി സരസ്വതി ദേവിയെ ആണ് പൂജിക്കുക. കൃത്യമായ ചിട്ടവട്ടങ്ങളോടെയാണ്‌ സരസ്വതി ദേവിക്കായി പൂജകൾ നടത്തുക‌. വിദ്യാവിജയത്തിന്  കുളിച്ച്‌ ശുദ്ധിയോടെ ദേവീനാമം ഉരുവിടുക എന്നത്‌ വളരെ പ്രധാനമാണ്‌. 
 
ദൈവചിന്ത മാത്രം മനസില്‍ നിറയുന്നതിനും മനസിന്‌ ഏകാഗ്രത ലഭിക്കുന്നതിനും പ്രണവമന്ത്രമായ ഓം ഉരുവിടുന്നത്‌ നല്ലതാണ്‌. കൃത്യമായ ലക്ഷ്യമായുണ്ടെങ്കിൽ സരസ്വതി പൂജ നടത്തുന്ന ദിവസങ്ങളിൽ മത്സ്യമാംസാദികള്‍ ഉപേക്ഷിക്കണം. അരിയാഹാരം ഒഴിവാക്കി ഗോതമ്പോ പഴവര്‍ഗ്ഗങ്ങളോ ഭക്ഷിക്കുന്നതും നല്ലതാണ്‌. 
 
ഇത്തരം പ്രാര്‍ത്ഥനകള്‍ മനസിന്‌ ശക്തി കൂടും. ദേവിമഹാത്മ്യം, ലളിത സഹസ്രനാമം എന്നിവ ജപിക്കുന്നതും നല്ലതാണ്‌. 
വിദ്യാവിജയത്തിനാണ്‌ സരസ്വതി പൂജ നടത്തുന്നത്‌. പ്രത്യേകമായി പത്മം വിരച്ച്‌ അതില്‍ ദേവിയെ ആവാഹിച്ച്‌ പുഷ്പാഞ്ജലി ചെയ്യുന്ന ഈ പൂജ ഒരു ദിവസം മാത്രമോ ഒമ്പത്‌ ദിവസങ്ങളിലോ ചെയ്യാവുന്നതാണ്‌. 
 
ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ ഭദ്രകാളി പൂജ നടത്താവുന്നതാണ്‌. രോഗശാന്തിക്കും ശത്രദോഷംമാറുന്നതിനും ഭയം മാറുന്നതിനും ഭദ്രകാളി പൂജ നല്ലതാണ്‌. കന്യാപൂജ, സുമഗലിപൂജ, ദാമ്പത്യ പൂജ എന്നിവയും നവരാത്രി കാലഘട്ടത്തില്‍ ചെയ്യുന്ന പൂജകളാണ്‌.
 
വിദ്യയുടെ ഇരിപ്പിടമായ ദേവിയെ പ്രസാദിപ്പിക്കാനുള്ള അസുലഭ മുഹൂര്‍ത്തമാണ്‌ നവരാത്രി. നവരാത്രി പൂ‍ജയിലെ അനുഷ്ഠാനങ്ങള്‍ക്ക്‌ ഫലം കൂടുമെന്നാണ്‌ വിശ്വാസം.

വായിക്കുക

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

Bakrid Wishes in Malayalam: ബക്രീദ് ആശംസകള്‍ മലയാളത്തില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

Ramayana Stories: രാമായണ കഥകള്‍, ഹനുമാന്റെ ജനനവും അനുബന്ധ കഥകളും

കര്‍ക്കടകത്തില്‍ രാമായണം വായിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം

ചാണക്യ നീതി: പുരുഷന്മാര്‍ ഇങ്ങനെയുള്ള സ്ത്രീകളെ സൂക്ഷിക്കണം

Karkidakam: കർക്കിടകമാസത്തിലെ നാലമ്പലയാത്രയെ പറ്റി അറിയാം

അടുത്ത ലേഖനം
Show comments