Webdunia - Bharat's app for daily news and videos

Install App

ശരണം വിളികളുമായ് വൃശ്ചികമാസം

Webdunia
PROPRO
നാടെങ്ങും ശരണം വിളികള്‍ മുഴങ്ങുന്ന വൃശ്ചികമാസം ആരംഭിക്കാന്‍ ഇനി ഏതാനും ആഴ്‌ചകള്‍ മാത്രം. വൃശ്ചികം പുലരുന്നതോടെ ലോകത്തെങ്ങുമുള്ള അയ്യപ്പ ഭക്തന്മാരുടെ വൃതശുദ്ധിയുടെ നാളുകള്‍ ആരംഭിക്കുകയായി.

ശബരിമലയുടെ ഭരണപരമായ നടത്തിപ്പുകളെ കുറിച്ച്‌ എന്തെല്ലാം വിവാദങ്ങള്‍ ഉയര്‍ന്നാലും ഭക്തകോടികളുടെ മനസില്‍ അയ്യപ്പഭക്തി ഇളക്കം തട്ടാതെ നിലനില്‍ക്കുന്നു.

പഞ്ചേന്ദ്രിയങ്ങളെ വരുതിയിലാക്കുന്ന തന്ത്രിക വിദ്യയുടെ മാതൃകയാണ് ശബരിമല ദര്‍ശനത്തില്‍ പൂര്‍ത്തിയാകുന്നത്.

എല്ല ദുര്‍ഘടങ്ങളും കടന്ന് മലചവുട്ടി ശബരിമലയിലെത്തിയാല്‍ ‘നീ തേടി എത്തിയത് നിന്നെ തന്നെയാകുന്നു’ എന്നാണ് ഭക്തന്‍ തിരിച്ചറിയുന്നത്.

സകലതിലും പരബ്രഹ്മത്തെ ദര്‍ശിക്കുന്ന അയ്യപ്പ ഭക്തന്‍ ‘അഹം‘ എന്ന ഭാവം ഇല്ലാത്തവനായി, ഭേദചിന്തകള്‍ ഇല്ലാത്തവനായി, മമതകള്‍ ഇല്ലാത്തവനായി മാറുന്നു.

ശബരിമലയിലേക്കുള്ള ദിവ്യമായ പൊന്നുപതിനെട്ടു പടികള്‍ മനുഷ്യന്‍റെ മാനസികമായ ഉത്തുംഗതയിലേക്കുള്ള പടികളാണ്.

പതിനെട്ടു പുരാണങ്ങള്‍ പഠിച്ച് ജ്ഞാനസമ്പന്നത നേടാനാവും. അല്ലെങ്കില്‍ പഞ്ചേന്ദ്രിയങ്ങളെ വരുതിയിലാക്കി അഷ്ടരാഗങ്ങളേയും ത്രിഗുണങ്ങളേയും വിദ്യയേയും അവിദ്യയേയും എല്ലാം ജയിക്കണം. അതിനുള്ള മാര്‍ഗ്ഗമാണ് അയ്യപ്പ ദര്‍ശനം.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പുതിയ കാലത്ത് പൂച്ച കുറുകെ ചാടിയാല്‍ പ്രശ്‌നമുണ്ടോ!

Monthly Horoscope: ഈമാസത്തെ രാശിഫലം

എന്താണ് നാഗമാണിക്യം? നാഗമാണിക്യത്തിനു പിന്നിലെ രഹസ്യം ഇതാണ്

ഫെബ്രുവരി 11, 2025: മേടം, ഇടവം രാശികള്‍ക്ക് എങ്ങനെ

ഏപ്രില്‍ 20 നും മെയ് 20 നും ഇടയില്‍ ജനിച്ചവരാണോ, ഇക്കാര്യങ്ങള്‍ അറിയണം

Show comments