കലാകാരന്മാര്‍, കായികതാരങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, നയതന്ത്രജ്ഞര്‍ എന്നിങ്ങനെ സമൂഹത്തിന്റെ പല മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. വിവിധ ഭൂഖണ്ഡങ്ങളില്‍ രാജ്യങ്ങളായ ഒമാന്‍, തായ്‌വാന്‍, പരാഗ്വേ, സിംബാബ്‌വേ, സ്ലോവാനിയം, യു എസ് എ, ഇറ്റലി, ജര്‍മനി, സ്വീഡന്‍, അര്‍ജന്റീന, ഇസ്രായേല്‍, ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഒത്തുചേര്‍ന്ന ചരിത്രസംഭവമായി ഈ ഹങ് ഔട്ട്.
പ്രതിരോധ ബജറ്റിലേക്ക് സര്‍ക്കാരുകള്‍ നീക്കിവയ്ക്കുന്ന തുകയുടെ ഒരു ശതമാനം സമാധാനത്തിനും സാമൂഹിക ഉന്നമനത്തിനുമായി മാറ്റിവച്ചാല്‍ ലോകം കൂടുതല്‍ മികച്ചതാകുമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. മൂന്ന് കാര്യങ്ങള്‍ കൂടിച്ചേരുമ്പോഴാണ് അക്രമങ്ങള്‍ നടക്കുന്നത്- മദ്യം/മയക്കുമരുന്ന്, സമ്മര്‍ദ്ദം, സന്ദര്‍ഭം അറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള ധാരണയില്ലായ്മ എന്നിവയാണത്. ഇത് മൂന്നും പരിഹരിച്ചാല്‍ ജീവിതം സന്തോഷമാകും എന്നും അദ്ദേഹം പറഞ്ഞു.
ജമൈക്കയില്‍ നിന്നുള്ള ഗ്രാമി അവാര്‍ഡ് ജേതാവ് ഷാഗി പ്രചോദത്തില്‍ ഊന്നിയ ഒരു സ്നേഹഗാനം സമ്മേളനത്തില്‍ പാടുകയുണ്ടായി. സംഗീതവും ധ്യാനവും ജമൈക്കയിലെ ജയിലുകളില്‍ താന്‍ എത്തിക്കും എന്ന് അദ്ദേഹം ഉറപ്പുനല്‍കി.
സോഷ്യല്‍ മീഡിയയിലൂടെ ആഗോളതലത്തില്‍ ഇത്രയധികം പേരെ അഭിസംബോധന ചെയ്ത ആദ്യ ആത്മീയ ആചാര്യന്‍ ആയി മാറി ശ്രീ ശ്രീ രവിശങ്കര്‍. ഏറ്റവും വലിയ ഓണ്‍ലൈന്‍ ധ്യാനവും ഇതോടൊപ്പം നടന്നു. ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാര, ബോളിവുഡ് സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി, ഈജിപ്തിലെ ആദ്യ വനിതാ രാഷ്ടപതി സ്ഥാനാര്‍ഥി ബോതെയ്ന കമേല്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം നിരവധി യുവാക്കളും ഹാങ്ങ് ഔട്ടില്‍ പങ്കാളികളായി.