Webdunia - Bharat's app for daily news and videos

Install App

സത്യാനന്ദസരസ്വതി-സനാതനധര്‍മ്മ പ്രചാരകന്‍

Webdunia
ആധുനിക സാങ്കേതിക വിദ്യ സമന്വയിപ്പിച്ച് ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഉന്നമനത്തിനായി വിദ്യാഭ്യാസ മേഖലയെ ഉപയോഗപ്പെടുത്തിയ സന്യാസ വര്യനായിരുന്നു സ്വാമി സത്യാനന്ദ സരസ്വതി.അദ്ദേഹത്തിന്‍റെ ചരമ വാര്‍ഷികം ആണ് നവംബര്‍ 24

തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍ക്കോണത്ത് 1933 സെപ്തംബര്‍ 25 ന് ജനിച്ച സ്വാമിയുടെ പൂര്‍വ്വാശ്രമത്തിലെ പേര് ശേഖരന്‍ എന്നായിരുന്നു. പണിമൂല ദേവീക്ഷേത്രത്തില്‍ പതിവായി ദര്‍ശനത്തിനെത്താറുണ്ടായിരുന്ന ശേഖരന് കൃഷ്ണസ്വാമിയുടെ ദര്‍ശനം ലഭിച്ചതിനെ തുടര്‍ന്ന് സന്യാസം സ്വീകരിക്കുകയായിരുന്നു.

ഒരു സ്വകാര്യ വിദ്യാലയത്തില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചെങ്കിലും മാനസികമായ പ്രശ്നങ്ങള്‍ പലതും ഉണ്ടായതിനാല്‍ ജോലി ഉപേക്ഷിച്ച് അദ്ദേഹം ഋഷീകേശിലേക്ക് പോയി. അതിന് മുമ്പ് അദ്ദേഹത്തിന് ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ ഉപദേശം ലഭിച്ചു. എല്ലാവരുടേയും മനസുകളില്‍ ദൈവം ഉണ്ടെന്നായിരുന്നു ആ ഉപദേശം.

ഗുരുപാദരുടെ സമാധിക്ക് ശേഷം സത്യാനന്ദസരസ്വതി അദ്ദേഹത്തിന്‍റെ ഉപദേശം പ്രാവര്‍ത്തികമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഇതിനിടയില്‍ ശ്രീരാമദാസ ട്രസ്റ്റ് രൂപീകരിച്ച സ്വാമി ഹിന്ദുമത ധര്‍മ്മങ്ങളെ ആധാരമാക്കി സനാതനധര്‍മ്മം പ്രചരിപ്പിക്കാനായി ശ്രീരാമദാസ മിഷന്‍ സ്ഥാപിച്ചു.

സാമൂഹിക സാമ്പത്തിക ഉന്നമനത്തിനായി സനാതനധര്‍മ്മത്തിലൂടെ ജനത്തെ അവബോധം ഉണ്ടാക്കുക എന്നതായിരുന്നു ഇതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്. വേദങ്ങളിലെയും ഉപനിഷത്തുക്കളിലെയും സാരാംശങ്ങളെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി തെറ്റായി ഉപയോഗിക്കുന്നതിനെയും അദ്ദേഹം എതിര്‍ത്തു.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പുതിയ കാലത്ത് പൂച്ച കുറുകെ ചാടിയാല്‍ പ്രശ്‌നമുണ്ടോ!

Monthly Horoscope: ഈമാസത്തെ രാശിഫലം

എന്താണ് നാഗമാണിക്യം? നാഗമാണിക്യത്തിനു പിന്നിലെ രഹസ്യം ഇതാണ്

ഫെബ്രുവരി 11, 2025: മേടം, ഇടവം രാശികള്‍ക്ക് എങ്ങനെ

ഏപ്രില്‍ 20 നും മെയ് 20 നും ഇടയില്‍ ജനിച്ചവരാണോ, ഇക്കാര്യങ്ങള്‍ അറിയണം

Show comments