Webdunia - Bharat's app for daily news and videos

Install App

സഹവര്‍ത്തിത്വത്തിന്‍റെ പുണ്യം

Webdunia
PTIPTI
പരമമായ നീതി പാലിക്കപ്പെടുന്ന ദിനങ്ങളാണ്‌ പുണ്യമാസമായ റംസാനിലേത്‌. ആത്മസംയമനത്തിലൂടെ സത്യവിശ്വാസികള്‍ നേടി എടുക്കുന്ന ആത്മീയമായ കരുത്ത്‌ അവന്‍റെ ജീവിതത്തെ നീതി പൂര്‍വ്വകമാക്കുന്നു.

‘അല്ലാഹുവിന്‌ പുറമേ അവര്‍ പ്രാര്‍ത്ഥിക്കുന്നവയെ നിങ്ങള്‍ ശകാരിക്കരുത്‌’ എന്ന ഖുര്‍ആന്‍ വചനം ശ്രദ്ധിക്കു. മതകാര്യത്തില്‍ യുദ്ധം നടത്താതിരിക്കാനുള്ള മുന്നറിയിപ്പാണത്‌.

മറ്റുള്ളവരെ അംഗീകരിക്കാനുള്ള സഹിഷ്‌ണുത വളരെ പ്രധാനമാണ്‌. സ്‌നഹപൂര്‍ണ്ണമായ സഹവര്‍ത്തിത്വമാണ്‌ ഏറ്റവും ആവശ്യം. മതകാര്യങ്ങളിലുള്ള സംഘര്‍ഷങ്ങളെ കുറിച്ച്‌ തീര്‍ത്തും നവീനമായ സമീപനമാണ്‌ ഖുര്‍ആന്‍ മുന്നോട്ട്‌ വയ്‌ക്കുന്നത്‌.

വ്യത്യസ്‌ത ജീവിത രീതികള്‍ പിന്തുടരുന്നവരുടെ ഇടയില്‍ സംഘര്‍ഷങ്ങള്‍ സ്വാഭാവികമാണ്‌ എന്നാല്‍ അവയെ എങ്ങനെ നേരിടണമെന്നതിന്‌ ഖുര്‍ ആന്‍ നിര്‍ദേശം നല്‌കുന്നു‌.

ഏകദൈവവിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുന്ന ഇസ്ലാം മതം മറ്റ്‌ ആരാധനാ സമ്പ്രദായങ്ങളോട്‌ സഹിഷ്‌ണുതയോടെ പെരുമാറണമെന്നാണ്‌ ചൂണ്ടികാട്ടുന്നത്‌. വസ്‌തുനിഷ്ടമായി നിങ്ങളുടെ നിപപാട്‌ വ്യക്തമാക്കാണെങ്കിലും അവയെ അധിഷേപിക്കുന്നത്‌ മാപ്പര്‍ഹിക്കുന്നില്ല എന്ന്‌ വ്യക്തം.

സ്വന്തം വിശ്വാസം തനിക്ക്‌ എത്രമേല്‍ പവിത്രമാണോ അത്ര തന്നെ പവിത്രമായിരിക്കും മറ്റുള്ളവര്‍ക്കും സ്വന്തം വിശ്വാസങ്ങള്‍.

അയല്‍ക്കാരന്‍ ഏത്‌ ജാതിക്കാരനാണെങ്കിലും അവന്‍റെ പട്ടിണി മാറ്റാനാണ്‌ ഖുര്‍ ആന്‍ നിര്‍ദേശിക്കുന്നത്‌. റമദാനിലെ പുണ്യമാര്‍ഗ്ഗമാണ്‌ അത്‌

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മറുക് ഈ ഭാഗത്താണോ, ഇക്കാര്യങ്ങള്‍ അറിയണം

പുതിയ കാലത്ത് പൂച്ച കുറുകെ ചാടിയാല്‍ പ്രശ്‌നമുണ്ടോ!

Monthly Horoscope: ഈമാസത്തെ രാശിഫലം

എന്താണ് നാഗമാണിക്യം? നാഗമാണിക്യത്തിനു പിന്നിലെ രഹസ്യം ഇതാണ്

ഫെബ്രുവരി 11, 2025: മേടം, ഇടവം രാശികള്‍ക്ക് എങ്ങനെ

Show comments