Webdunia - Bharat's app for daily news and videos

Install App

ഹജ്ജ്: ഹലാലായ സമ്പദ്യം ഉപയോഗിക്കുക

ഇസഹാഖ് മുഹമ്മദ്

Webdunia
ഹജ്ജ് തീര്‍ഥാടനത്തിനായി കരുതി വച്ച പണം എല്ലാം കൊണ്ടും ഹലാലായിരിക്കണം(നല്ലതായിരിക്കണം). അനുവദനീയ മാര്‍ഗ്ഗത്തിലൂടെ സമ്പാദിച്ച പരിശുദ്ധമായ ധനത്തില്‍ നിന്ന്‌ മാത്രമേ ഹജ്ജിന്‍റെയും ഉംറയുടേയും ചെലവനാ‍യി നീക്കിവെയ്ക്കാവൂ എന്നാ‍ണ്‌ നബി പറഞ്ഞിരിക്കുന്നത്.

‘അല്ലാഹു ഏറ്റവും പരിശുദ്ധനത്രെ, പരിശുദ്ധമായത്‌ മാത്രമേ അവന്‍ സ്വീകരിക്കുകയുള്ളു'.
ത്വബ്‌റാനി (റ) അബൂഹുറൈറ (റ)വില്‍ നിന്നി‍പ്രകാരം വെളിപ്പെടുത്തിയിട്ടുണ്ട്‍: നബി പറഞ്ഞു: പരിശുദ്ധമായ പാഥേയവുമായി ഒരാള്‍ യാത്ര പുറപ്പെടുകയും വാഹനത്തില്‍ കയറി നിന്‍റെ വിളിക്കിതാ ഞാനുത്തരം നല്‍കിയിരിക്കുന്നു‍.

ഞങ്ങളുടെ നാഥാ, ഞാനിതാ വിളികേട്ടെത്തുന്നു എന്നു‍ച്ചത്തില്‍ വിളിച്ചു പറയുകയും ചെയ്താല്‍ ആകാശത്തു നിന്ന് മാലാഖ് വിളിച്ചു പറയും: ‘നിനക്കുത്തരം നല്‍കപ്പെട്ടി‍രിക്കുന്നു‍. അല്ലാഹുവിന്‍റെ അനുഗ്രഹം നിന്നെ‍ ആശീര്‍വദിച്ചിരിക്കുന്നു‍, നിന്‍റെ പാഥേയം ഹലാല്‍! നിന്‍റെ വാഹനവും ഹലാല്‍ ത‍ന്നെ! നിന്‍റെ ഹജ്ജ്‌ പുണ്യകര്‍മ്മവും കുറ്റമറ്റതുമത്രെ!'


ചീത്ത സമ്പാദ്യവുമായി ഒരാള്‍ ഹജ്ജിനു പുറപ്പെടുകയും വാഹനത്തില്‍ കയറി വിളിക്കുകയും ചെയ്താല്‍ ആകാശത്തു നിന്നുള്ള മാലാഖ പറയും 'നിന്‍റെ വിളിക്കുത്തരമില്ല! അല്ലാഹുവിന്‍റെ അനുഗ്രഹം നിന്നെ‍ തഴു കുകയില്ല! നിന്‍റെ സമ്പാദ്യം ഹറാമാണ്, ചീത്തയാണ്! നിന്‍റെ വഴികളും ചീത്ത തന്നെ! അതിനാല്‍ തന്നെ നിന്‍റെ ഹജ്ജ്‌ സ്വീകര്യമല്ല.'

അന്യരുടെ സമ്പത്തിനോടു താല്‍പ്പര്യം കാണിക്കുകയും അവരോട്‌ യാചിക്കുകയും ചെയ്യുന്നത്‌ ഹാജിക്ക്‌ ഭൂഷണമല്ല. നബി (സ) ഒരിക്കല്‍ പറയുകയുണ്ടായി: ‘ഒരാള്‍ മാന്യത പാലിച്ചാല്‍ അല്ലാഹു അവന്‍റെ മാന്യത നിലനിര്‍ത്തും, ഒരാള്‍ സ്വാശ്രയത്വം കൈകൊണ്ടാല്‍ അല്ലാഹു അവനെ നിരാശ്രയ നാക്കും.'

നബി (സ) വീണ്ടും പറഞ്ഞു: ‘ഒരാള്‍ യാചിച്ചു യാചിച്ചു കാലം കഴിച്ച്‌ ഒടുവില്‍ അന്ത്യനാളിലെത്തുമ്പോള്‍ അവന്‍റെ മുഖത്ത്‌ ഒരു തുണ്ട്‌ പോലും മാംസമുണ്ടായിരിക്കുകയില്ല.'

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മറുക് ഈ ഭാഗത്താണോ, ഇക്കാര്യങ്ങള്‍ അറിയണം

പുതിയ കാലത്ത് പൂച്ച കുറുകെ ചാടിയാല്‍ പ്രശ്‌നമുണ്ടോ!

Monthly Horoscope: ഈമാസത്തെ രാശിഫലം

എന്താണ് നാഗമാണിക്യം? നാഗമാണിക്യത്തിനു പിന്നിലെ രഹസ്യം ഇതാണ്

ഫെബ്രുവരി 11, 2025: മേടം, ഇടവം രാശികള്‍ക്ക് എങ്ങനെ

Show comments