Webdunia - Bharat's app for daily news and videos

Install App

ഹിജ്‌റ കലണ്ടറും പുതുവര്‍ഷവും

Webdunia
ശനി, 10 ജനുവരി 2009 (17:23 IST)
ഹിജ്റ വര്‍ഷത്തിലെ ആദ്യമാസമാണ് മുഹറം. ഇതിനാല്‍ തന്നെ മുസ്ലിം മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഭക്തിപരമായും ആരാധനാപരമായും ഏറെ വിശുദ്ധികല്‍പ്പിക്കപ്പെട്ട മാസം കൂടിയാ‍ണ് മുഹറം. റമസാന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട മാസം മുഹറമാണ്.

ഹിജ്റ കലണ്ടറിന്‍റെ തുടക്ക ചരിത്രം

മുഹമ്മദ് നബി ജനിച്ച വര്‍ഷത്തില്‍ അബ്‌റഹത്തിന്‍റെ ആനപ്പട വിശുദ്ധ കഹ്ബയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തെപ്പറ്റി വിശുദ്ധ ഖുര്‍ആനിലെ ‘അലംതറകൈഫ’ എന്ന അധ്യായത്തില്‍ വിശദമായി വിവരിച്ചിട്ടുണ്ട്‌. അബാബീല്‍ എന്ന ഒരു തരം പക്ഷികളെ അയച്ചുകൊണ്ട്‌ ആനപ്പടയെ ദൈവം നശിപ്പിച്ചു. മക്കയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാന സംഭവമായിരുന്നു ഇത്‌. അതിനാല്‍ പിന്നീടുള്ള വര്‍ഷങ്ങളെ ആനക്കലഹത്തിന്‍റെ രണ്ടാം വര്‍ഷം, മൂന്നാം വര്‍ഷം എന്നിങ്ങനെ അറബികള്‍ എണ്ണിത്തുടങ്ങി എന്നാണ് ചരിത്രം. പ്രധാന സംഭവത്തെ ആസ്പദമാക്കിക്കൊണ്ട്‌ വര്‍ഷത്തെ എണ്ണുന്ന ഈ സമ്പ്രദായം അറബികളില്‍ മാത്രല്ല, ലോകത്തെല്ലായിടത്തും അക്കാലത്തുണ്ടായിരുന്നു‌.

ഹിജ്റ കലണ്ടറിലെ നാല്‌ പവിത്ര മാസങ്ങള്‍

" നിശ്ചയം, ആകാശഭൂമികളുടെ സൃഷ്ടിദിനത്തില്‍ അല്ലാഹുവിന്‍റെ കിതാബിലെ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം യുദ്ധം നിരോധിക്കപ്പെട്ടവയാണ്‌"(വിശുദ്ധ ഖുര്‍ആന്‍). ദുല്‍ഖഹ്ദ്, ദുല്‍ഹിജ്ജ, മുഹറം, റജബ്‌ എന്നിവയാണ്‌ മേല്‍പറയപ്പെട്ട നാലു മാസങ്ങള്‍. മുഹമ്മദ് നബിയുടെ പ്രബോധനത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ മേല്‍പറഞ്ഞ നാലു മാസങ്ങളിലെ പോരാട്ടങ്ങളെല്ലാം നിരോധിക്കപ്പെട്ടിരുന്നു. പിന്നീട്‌ ഈ നിയമം പിന്‍വലിക്കപ്പെട്ടുവെന്നും യുദ്ധനിരോധനം ഇപ്പോള്‍ നിലവിലില്ലെന്നുമാണ് പറയപ്പെടുന്നത്.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇവ സ്വപ്നത്തില്‍ കണ്ടാല്‍ സൂക്ഷിക്കുക! വലിയ ആപത്ത് വരുന്നതിന്റെ സൂചനയാണിത്

Maundy Thursday: പെസഹവ്യാഴം ചരിത്രം, ആശംസകള്‍ മലയാളത്തില്‍

Vishu Wishes in Malayalam: വിഷു ആശംസകള്‍ മലയാളത്തില്‍

നിങ്ങളുടെ ഭാഗ്യ നമ്പര്‍ ഇതാണോ, ഇക്കാര്യങ്ങള്‍ അറിയണം

ഈ രാശിക്കാര്‍ക്ക് പൊതുവേ സൗന്ദര്യം കൂടുതലായിരിക്കും

Show comments