Webdunia - Bharat's app for daily news and videos

Install App

ശുഭാരംഭങ്ങള്‍ക്ക് ആദ്യം ഗണപതിയെ ആരാധിക്കണം; എന്തുകൊണ്ട് ?

ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി.

Webdunia
ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (14:56 IST)
“ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബുഫലസാരഭക്ഷിണം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘേനശ്വരപാദപങ്കജം”
ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി. പരമശിവന്റേയും പാർവതിദേവിയുടേയും ആദ്യപുത്രനാണ് ഗണപതി. സിദ്ധിയുടേയും ബുദ്ധിയുടെയും ഇരിപ്പിടമായാണ് ഹിന്ദുക്കള്‍  മഹാഗണപതിയെ കണക്കാക്കുന്നത്. ലോക വ്യവഹാരങ്ങളിലും അധ്യാത്മിക മാർഗ്ഗത്തിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിക്കുന്നതോടെ ഇല്ലാതെയാകുമെന്നാണ് വിശ്വാസം. എലിയാണ് ഗണപതിയുടെ വാഹനം.
 
മനുഷ്യന്റെ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വര്‍ണ്ണിച്ചിരിയ്ക്കുന്നത്. ഒരു കൊമ്പ് ഒടിഞ്ഞാണിരിക്കുന്നത്. രണ്ടു കൈകളില്‍ താമരയും മറ്റു രണ്ട് കൈകള്‍ അഭയമുദ്രയിലും വരദമുദ്രയിലുമാണുള്ളത്. ശിവ ശക്തി സംഗമത്തിലൂടെ ആദ്യം പ്രണവവും പിന്നീട് തേജോരൂപിയായ സ്കന്ദനുമുണ്ടായെന്നാണ് കല്‍പ്പന. ഗണേശന്‍, വിനായകന്‍, ബാലാജി, വിഘ്നേശ്വരന്‍ തുടങ്ങിയ പേരുകളിലും ഗണപതി അറിയപ്പെടുന്നു. 
 
സാധാരണയായി വിഘ്നങ്ങള്‍ അകറ്റുന്നവനായാണ് മഹാഗണപതിയെ കണക്കാക്കുന്നത്. ഏതൊരു കാര്യം ആരംഭിക്കുന്നതിനു മുമ്പും ഗണേശ സ്മൃതി നല്ലതാണെന്നാണ് വിശ്വാസം. കർണ്ണാടകസംഗീതകച്ചേരികളും മറ്റും ഗണപതിസ്തുതിയോടെയാണ് ആരംഭിയ്ക്കുക. ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ എന്ന സ്തുതിയാണ് വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന വേളയില്‍ ഹൈന്ദവർ ആദ്യമായി എഴുതിക്കാറുള്ളത്.  
 
ഏതൊരു ശുഭ കാര്യത്തിനു മുമ്പും ഗണപതിഹോമം നടത്തുക എന്നത് ഹൈന്ദവർക്കിടയിൽ സാധാരണമാണ്. ഗൃഹപ്രവേശം, കച്ചവട ആരംഭം, വിഘ്ന നിവാരണം, ദോഷ പരിഹാരം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കെല്ലാം മുഖ്യ ഇനമായാണ് ഗണപതിഹോമം നടത്തുക. കൂടാതെ ഉദ്ദിഷ്ടകാര്യ സിദ്ധിക്കായും ചില പ്രത്യേക തരത്തില്‍ ഗണപതി ഹോമം നടത്താറുണ്ട്. പ്രത്യേക ദ്രവ്യങ്ങൾ ചേർത്ത്‌ ഇത്തരത്തിൽ നടത്തുന്ന ഹോമം വളരെ ഉത്തമമാണെന്നാണ് തന്ത്രഗ്രന്ഥങ്ങളില്‍ പോലും സൂചിപ്പിക്കുന്നത്.        
 
വിശേഷാൽ പതിനാറു കൊട്ട തേങ്ങ, മുപ്പത്തിരണ്ട്‌ കദളിപ്പഴം, പതിനാറുപലം ശർക്കര, നാഴിതേൻ, ഉരിയ നെയ്യ് എന്നിവയാണ് ഹോമിക്കാനായി ഉപയോഗിക്കാറുള്ളത്. വിഘ്നങ്ങൾ ഇല്ലാതിരിക്കാനും ശുഭാരംഭത്തിനും ഗണപതിയെ ആദ്യം പൂജിക്കുന്നതുകൊണ്ട് പ്രഥമ പൂജ്യൻ എന്ന നാമത്തിലും ഗണപതി അറിയപ്പെടുന്നു. ഓം ശ്രീ ഗണേശായ നമഃ എന്നമന്ത്രവും ഓം ഗം ഗണപതയേ നമഃ എന്ന മന്ത്രവുമാണ് ഗണപതിയെ സംബന്ധിച്ച് ഉച്ചരിക്കാറുള്ളത്.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പെട്ടെന്ന് ദേഷ്യം വരുന്ന രാശിക്കാര്‍; നിങ്ങളുണ്ടോ ഇക്കൂട്ടത്തില്‍

Easter Wishes in Malayalam: ക്രിസ്തുവിന്റെ ഉയിര്‍പ്പ് ആഘോഷിക്കാം; ഈസ്റ്റര്‍ ആശംസകള്‍ മലയാളത്തില്‍

ഈ തീയതികളില്‍ ജനിച്ച പുരുഷന്മാര്‍ ഭാര്യമാരുമായി പതിവായി വഴക്കുണ്ടാക്കാറുണ്ട്, നിങ്ങള്‍ ഇതിലുണ്ടോ?

Good Friday: ദുഃഖവെള്ളി അഥവാ നല്ല വെള്ളി; ചരിത്രം അറിയാം

ഇവ സ്വപ്നത്തില്‍ കണ്ടാല്‍ സൂക്ഷിക്കുക! വലിയ ആപത്ത് വരുന്നതിന്റെ സൂചനയാണിത്

അടുത്ത ലേഖനം
Show comments