Webdunia - Bharat's app for daily news and videos

Install App

ഇങ്ങനെയായിരുന്നു നമ്മുടെ പൂർവ്വികരുടെ വിവാഹം !; ഇക്കാലത്ത് ചിന്തിക്കാൻ കഴിയുമോ അത്തരത്തിലുള്ള ആചാരങ്ങൾ ?

ഇങ്ങനെയായിരുന്നു നമ്മുടെ പൂർവ്വികരുടെ വിവാഹം !

Webdunia
ഞായര്‍, 13 ഓഗസ്റ്റ് 2017 (17:21 IST)
'വിവാഹം സ്വർഗത്തിൽ വെച്ച് നടക്കുന്നു' എന്നൊരു ചൊല്ലുണ്ട്. ഇന്നത്തെ കാലത്ത് വിവാഹം ആഘോഷമാക്കാറാണ് പതിവ്. പക്ഷേ ഇത് ആചാരങ്ങൾ നോക്കിയല്ലെന്ന് മാത്രം. ആചാരങ്ങൾ പൂർണമായും ഉപേക്ഷിക്കുന്നു എന്നല്ല പറഞ്ഞ് വരുന്നത്. പക്ഷേ കണക്കുകൾ എടുത്താ‌ൽ അതിൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ഈ ആചാരങ്ങൾ തന്നെയാണ്. ഏറ്റവും കൂടുതൽ ആചാരങ്ങൾ നിലനിന്നിരുന്നത് ഹിന്ദു മതത്തിലാണെന്നാണ് വിശ്വാസം.
 
പെണ്ണുകാണൽ, ചൊവ്വാദോഷം നോക്കൽ, ജ്യോത്സ്യന്റെ മുഹൂർത്തം കുറിക്കൽ, വിവാഹവേദിയായി ക്ഷേത്രം തെരഞ്ഞെടുക്കുന്നതിന് സമയം കുറിക്കൽ, ഗൃഹനിലനോക്കൽ, കല്യാണക്കുറി കൈമാറൽ, മോതിരം മാറൽ, വിവാഹക്ഷണക്കത്ത് തയ്യാറാക്കൽ, രാഹുകാലം ഒഴിവാക്കൽ, വിവാഹത്തിന്റെ അന്ന് രാവിലെ അമ്പലത്തിൽ പോകൽ, മുതിർന്നവരുടെ കാലുതൊട്ട് വണങ്ങൽ, വരനെ സ്വീകരിക്കൽ, മുഹൂർത്തം നോക്കിയുള്ള താലികെട്ട്, തന്ത്രിയുടെ കർമം, വധൂവരന്മാര്‍ ഇറങ്ങാനുള്ള മുഹൂര്‍ത്തം നോക്കല്‍ അങ്ങനെ നീണ്ടു പോകുമായിരുന്നു പണ്ടത്തെ ഹിന്ദു വിവാഹത്തിന്റെ ആചാരങ്ങൾ.
 
എല്ലാത്തിന്റേയും തുടക്കം പെണ്ണുകാണലിലാണ്. ബ്രോക്കർമാരായിരുന്നു അന്നത്തെ കാലത്തെ ഹീറോകൾ. ഒരു പെണ്ണിന് ചേർന്ന പുരുഷൻ എങ്ങനെയാണെന്ന് അന്നത്തെ കാലത്ത് ഏറ്റവും നന്നായിട്ട് അറിയാവുന്നത് ബ്രോക്കർമാർക്കാണെന്ന് പറയാം. ഒരു കാറിൽ ചെറുക്കൻ, ചെറുക്കന്റെ അമ്മ, അച്ഛൻ, ഒപ്പം തലമൂത്ത മാമനോ കൊച്ഛച്ചനോ ചിറ്റപ്പനോആരെങ്കിലും ഉണ്ടാകും പെണ്ണ് കാണാൻ പോകുമ്പോൾ. 
 
ആദ്യം വീട്ടുകാർ തമ്മിൽ കാര്യങ്ങൾ സംസാരിക്കും. അവസാനം പെൺകുട്ടിയെ വിളിക്കും. കൈയിൽ ചായയുമായി പെൺകുട്ടി നാണം കുണുങ്ങി രംഗപ്രവേശനം ചെയ്യും. പിന്നെ ചായ കുടിക്കൽ, പെൺകുട്ടിയോട് ചെക്കന് വല്ലതും സംസാരിക്കാനുണ്ടെങ്കിൽ അതുമാകാം. കണ്ടു പഴകിയ രംഗങ്ങൾ തന്നെയാണ് ഇതെല്ലാം. 80 കളിലെ സിനിമകൾ പറയുന്നതും ഇതൊക്കെ തന്നെ. ചെക്കനും ചെക്കന്റെ വീട്ടുകാർക്കും കണ്ടിഷ്ടപെട്ടാൽ ബാക്കി കാര്യങ്ങളിലേക്ക് പോകും. ജാതകം നോക്കൽ, പൊരുത്തം എത്രയുണ്ടെന്ന് അറിയൽ അങ്ങനെ പോകും ആചാരങ്ങൾ. 
 
ഒരു കാര്യത്തിലും വിട്ടു വീഴ്ചക്ക് നിക്കുന്നവരായിരുന്നില്ല പണ്ടുള്ളവർ. ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ അവർക്ക് അറിയാമായിരുന്നു. ഓരോ മലയാളിയും കല്യാണം കേമമാക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നു. പാവപ്പെട്ടവര്‍ പിരിവെടുത്ത് പതിനായിരങ്ങള്‍ വിവാഹാഘോഷങ്ങള്‍ക്കായി വിനിയോഗിക്കുന്നു. ഇടത്തരക്കാര്‍ ലക്ഷങ്ങളും പണക്കാര്‍ കോടികളും ധൂര്‍ത്തടിക്കുന്നു. പലരുടേയും വിവാഹ വേളകള്‍ പൊങ്ങച്ചങ്ങളുടെ വേദിയാണ്. അത് പണ്ടും അങ്ങനെയൊക്കെ തന്നെയായിരുന്നു.
 
പണ്ടത്തെ ആചാരങ്ങളിൽ ഇന്ന് നിലനിൽക്കുന്നത് മുഹൂർത്തം നോക്കൽ, നിശ്ചയം, വിവാഹം ഇതു മൂന്നും മാത്രമാണ്. ബാക്കിയെല്ലാം കാലഹരണപ്പെട്ടുപോയി എന്നു വേണമെങ്കിൽ പറയാം. തലമുറ തലമുറകളായി നമുക്കു പകര്‍ന്നു വന്നിരിക്കുന്ന പല ആചാരങ്ങളും വിശ്വാസങ്ങളും സങ്കല്‍പ്പം മാത്രമല്ലാ, ശാ‍സ്ത്രീയതയും ഉള്ളതായി ഇന്ന് തെളിഞ്ഞിരിക്കുകയാണ്. നഷ്ടപെട്ടതോർത്ത് ഒടുവിൽ ദുഃഖിക്കും എന്ന് പറയാറില്ലെ, അതുപോലെ അകന്ന് പോയ ആചാരങ്ങളെ ഒരിക്കൽ കൂടി തിരിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്നവരും ഉണ്ട്. 

വായിക്കുക

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

Bakrid Wishes in Malayalam: ബക്രീദ് ആശംസകള്‍ മലയാളത്തില്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ ഒരു നിഷ്‌കളങ്കനായ വ്യക്തിയാണോ? നിങ്ങളുടെ നഖത്തിന്റെ ആകൃതി നിങ്ങളുടെ മറഞ്ഞിരിക്കുന്ന വ്യക്തിത്വം വെളിപ്പെടുത്തുന്നു!

കൈനോട്ടത്തില്‍ മറുകുകളുടെ പങ്ക് എന്തെന്നറിയുമോ

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങളുടെ പൂജ ദൈവം സ്വീകരിച്ചു എന്നതിന്റെ അടയാളങ്ങള്‍

Hijri Calender and Holy Months: ഹിജ്‌റ കലണ്ടറും പവിത്രമാസങ്ങളും

അടുത്ത ലേഖനം
Show comments