Webdunia - Bharat's app for daily news and videos

Install App

ഇന്ന് ചെട്ടികുളങ്ങര കുംഭഭരണി

Webdunia
2006 മാര്‍ച്ച് 4
ചരിത്രപ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം ഇന്ന്. ഉത്സവം പ്രമാണിച്ച് ഇന്നു മുഴുവന്‍ സമയവും ക്ഷേത്രനട തുറന്നിരിക്കും. ദേവിയെ ആവാഹിച്ച ജീവത ഓരോ കെട്ടുകാഴ്ചയും സന്ദര്‍ശിക്കുന്നതോടെ ദേവീനാമങ്ങളാല്‍ അന്തരീക്ഷം ഭക്തിസാന്ദ്രമാകും.

മാര്‍ച്ച് 4 ന് ശനിയാഴ്ചസന്ധ്യയോടെ കെട്ടുകാഴ്ചകള്‍ ക്ഷേത്രമൈതാനിയില്‍ ദൃശ്യവിസ്മയം ഒരുക്കും. പതിമൂന്നുകരകളുടെയും പ്രാതിനിധ്യമുള്ള ശ്രീദേവീവിലാസം ഹിന്ദുമത കണ്‍വന്‍ഷനാണ് ഉത്സവത്തിനു മേല്‍നോട്ടം വഹിക്കുന്നത്.

കരകൗശല കൗതുകങ്ങളും വര്‍ണ്ണാഭങ്ങളുമായ കെട്ടുകാഴ്ചകള്‍ക്ക് പുകള്‍പെറ്റതാണ്ചെട്ടികുളങ്ങര ഭരണി മഹോത്സവം. ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളില്‍ നിന്നെത്തുന്ന കുതിരകള്‍, തേരുകള്‍, ഭീമന്‍, ഹനുമാന്‍, പഞ്ചാലി എന്നിവയാണ് കെട്ടുകാഴ്ചകള്‍. ശിവരാത്രി നാളില്‍ തുടങ്ങിയതാണ് ഇതിനുള്ള ഒരുക്കങ്ങള്‍.

വൈകിട്ട് പതിമൂന്നു കരകളില്‍ നിന്നുള്ള അംബരചുംബികളായകെട്ടുകാഴ്ചകള്‍ ക്ഷേത്രനടയില്‍ എത്തി ദര്‍ശനം നടത്തിയ ശേഷം കിഴക്കുവശമുള്ള വയലില്‍ മുറപ്രകാരം ഇറക്കിവയ്ക്കും. ആറു കരക്കാര്‍ കുതിരകളും അഞ്ച് കരക്കാര്‍ തേരുകളും രണ്ടു കരക്കാര്‍ ഭീമസേനന്‍, ഹനുമാന്‍, പാഞ്ചാലി എന്നിവരുടെ രൂപങ്ങളുമാണു കെട്ടുകാഴ്ചയായി ക്ഷേത്രത്തില്‍ എത്തിക്കുന്നത്.

നരബലിയുടെ പ്രതീകാത്മകചടങ്ങായ കുത്തിയോട്ടം ശനിയാഴ്ച രാവിലെ തുടങ്ങിആചാരപ്പെരുമയും അനുഷ്ഠാനവിശുദ്ധിയും ഒത്തുചേരുന്ന കുംഭഭരണിയോടനുബന്ധിച്ച് വമ്പിച്ച വാണിഭങ്ങളും നടക്കും.

കുടാതെ ഭരണിനാളിലെ തിരക്ക് പ്രമാണിച്ച് കെ.എസ്.ആര്‍.റ്റി.സിയും മറ്റും സ്പെഷ്യല്‍ സര്‍വീസുകളും നടത്തും.കുത്തിയോട്ടവും കെട്ടുകാഴ്ചയും കാണാന്‍ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകളാണ് ചെട്ടികുളങ്ങരയില്‍ എത്തുന്നത്.

കുത്തിയോട്ടം

കുത്തിയോട്ടത്തിനുള്ള ബാലന്മാരെ 'ചൂരല്‍ മുറിയുന്ന" ചടങ്ങ് പുലര്‍ച്ചെ നടന്നു ബാലന്മാരെ ഒരുക്കി തലയില്‍ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യില്‍ മടുവും കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച് അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാര്‍ത്തി.

ഇരുകൈകളും ശിരസിനു മുകളില്‍ ചേര്‍ത്തു പിടിച്ച് കയ്യില്‍ പഴുക്കാപ്പാക്ക് തറച്ച കത്തി പിടിപ്പിച്ചു .
പിന്നീട് കുട്ടികളുടെ അരയില്‍ സ്വര്‍ണ്ണമോ, വെള്ളിയോ കൊണ്ടു നിര്‍മ്മിച്ച നൂല്‍ കോര്‍ത്തു .ഇതാണ് ചൂരല്‍ മുറിയല്‍

വെഞ്ചാമരം കൊണ്ടു വീശിയും പനിനീര്‍ തളിച്ചും ഘോഷയാത്രയായാണ് ബാലന്മാരെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. അവസാനിച്ചു . ലോഹനൂല്‍ ഊരിയെടുത്ത് ദേവിക്ക് സമര്‍പ്പിക്കുന്നതോടെ കുത്തിയോട്ടം വഴിപാട് അവസാനിച്ചു .



വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

Guruvayur Ekadashi 2024:ഒരു വർഷത്തിലെ എല്ലാ ഏകാദശിയും അനുഷ്ഠിച്ചതിന് തുല്യം, ഗുരുവായൂർ ഏകാദശി നാളെ

അടുക്കളയില്‍ ഈ സാധനങ്ങള്‍ സ്ഥിരം താഴെ വീഴാറുണ്ടോ? അശുഭകരമായ എന്തോ സംഭവിക്കാന്‍ പോകുന്നു!

Show comments