Webdunia - Bharat's app for daily news and videos

Install App

ആഘോഷം ആനന്ദം ഈദ്

ഭക്തിയുടെ ദിനം ;സുഭിക്ഷതയുടേയും

Webdunia
ബക്രീദ്

ആഘോഷം ആനന്ദം ഈദ്

പരിപൂര്‍ണ്ണമായ ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സഹനത്തിന്‍റെയും ആഘോഷമാണ് ബക്രീദ് . ഇസ്ളാം കലണ്ടറില്‍ അവസാന മാസമായ ദുല്‍ഹജ്ജില്‍ ആണ് ബക്രീദ് ആഘോഷിക്കുന്നത്.

" ഇവ്ദ്' എന്ന വാക്കില്‍ നിന്നാണ് "ഈദ്' ഉണ്ടായത് . ഈ വാക്കിനര്‍ത്ഥം "ആഘോഷം , ആനന്ദം' എന്നൊക്കെയാണ്. ഈദിന്‍റെ മറ്റൊരു പേരാണ് ഈദ്-ഉല്‍-സുഹ , "സുഹ' എന്നാല്‍ ബലി. തനിക്കേറ്റവും പ്രിയങ്കരമായത് ഈശ്വര സന്നിധിയില്‍ ബലിയായി നല്‍കി, സ്വയം തിരുബലിയാകുക എന്നതാണ് ബക്രീദിന്‍റെ ആത്യന്തിക സന്ദേശം.

ഹൃദയത്തില്‍ അനുകമ്പയും ആര്‍ദ്രതയും ഉണര്‍ത്തി ഒരു ബലിപ്പെരുനാള്‍ കൂടി..... അല്ലാഹുവിന്‍റെ കല്പനയ്ക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനേപ്പോലും തൃജിക്കുവാന്‍ മനുഷ്യന്‍ തയ്യാറാകുന്നതിന്‍റെ മഹത്തായ സൂചനയാകുന്നു ബക്രീദ് . ഇനിയുള്ള പുണ്യദിനം പരിശുദ്ധ ഹജ്ജിന്‍റേതാണ്.


ഭക്തിയുടെ ദിനം ;സുഭിക്ഷതയുടേയു ം

ബക്രീദ് ഭക്തിയും സുഭിക്ഷതയുടേയും ദിനമാണ്. അന്ന് ആരും വിശന്നിരിക്കുവാന്‍ പാടില്ല എന്നു വിശ്വസിക്കുന്നു. ആഘോഷം

ദൈവസ്മരണയില്‍ അധിഷ്ഠിതവുമായിരിക്കണം. ജാതിഭേദമന്യേ എല്ലാ മനുഷ്യരോടും പരസ്പരം താങ്ങും തണലുമായി വര്‍ത്തിച്ച് ഉത്തമ സമുദായമായി വര്‍ത്തിക്കുവാന്‍ ഇസ്ളാം നമ്മെ പഠിപ്പിക്കുന്നു.

പ്രബോധനങ്ങളുടെ പ്രസക്തിയെക്കുറിച്ചു പറയുമ്പോഴും മതവിശ്വാസങ്ങള്‍ക്കുണ്ടാവുന്ന അപഭ്രംശങ്ങളെ നാം നേരിടേണ്ടതായിട്ടുണ്ട് വര്‍"ീയതയുമായി അതു കൂട്ടുകൂടുന്നു. തീവ്രവാദങ്ങളുടെ കൈകോര്‍ത്തുപിടിക്കുന്നു. വെളിച്ചം ഇരുട്ടാവുന്ന പ്രതീതി.

ഇവിടെ മതം പറയുന്നു. അനുകമ്പയും ആര്‍ദ്രതയും ഇല്ലെങ്കില്‍ പിന്നെ മതം തന്നെയില്ല. മരപ്പൊത്തിലെ പ്രാവിന്‍കുഞ്ഞിനെ അമ്മയുടെ പക്കല്‍ നിന്നുമെടുത്തു മാറ്റിയപ്പോള്‍ കണ്ണുനിറയുന്ന, ഒരു പൂച്ചകുഞ്ഞിനെപ്പോലും നോവിക്കാത്ത, വിശന്നു വലഞ്ഞ് ഒട്ടകത്തിനായി നൊമ്പരപ്പെട്ട പുണ്യ പ്രവാചകന്‍റെ കാരുണ്യവും നന്മയും നാം ആര്‍ജിക്കേണ്ടതായുണ്ട്.

ആനന്ദിക്കാം ആശംസിക്കാ ം

ബലിയുടെയും സമര്‍പ്പണത്തിന്‍റെയും അന്തരീക്ഷം ആനന്ദിക്കാനും ആശംസിക്കാനും
കൂടിയുളളതാണ്. പ്രാര്‍ത്ഥനയുടെ നിറവില്‍ കുളിച്ച് പുതുവസ്ത്രങ്ങളിഞ്ഞ മുസ്ലിങ്ങള്‍, പരസ്പരം വീടുകളില്‍ സന്ദര്‍ശനം നടത്തുകയും , സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യുന്നു.

നിറഞ്ഞ സന്തോഷത്തോടെ അവര്‍ പരസ്പരം ആലിംഗനം ചെയ്തു തെറ്റ് കുറ്റങ്ങള്‍ പൊറുക്കുന്നു. സ്ത്രികള്‍ അന്ന് വിശേഷപ്പെട്ട ആഭരണങ്ങള്‍ ധരിക്കുന്നു. അത്യന്തം രുചികരമായതും വൈവിധ്യമാര്‍ന്നതുമായ ഭക്ഷണ സാമഗ്രികള്‍ ഉണ്ടാക്കി അയല്‍ക്കാരും, ഇതര മതസ്ഥരുമായും പങ്കിടുന്നു.

മുന്‍പ് ദിവസം നീണ്ട് നിന്നിരുന്ന ഈ ആഘോഷങ്ങള്‍ ഇന്ന് ഒരു ദിവസമായി ചുരുങ്ങിയെങ്കിലും ഈദിന്‍റെ സന്ദേശം മനുഷ്യഹൃദയങ്ങളില്‍ ജ്വലിക്കുന്നു.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Zodiac Prediction 2025: ഭര്‍ത്താവിന്റെ ഭാവി തന്നെ മാറ്റിമറിക്കും ഈ രാശിയില്‍ ജനിച്ച സ്ത്രീകള്‍

വീട്ടില്‍ പുല്‍ക്കൂട് ഉണ്ടാക്കി തുടങ്ങിയോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഹൈന്ദവാചാരപ്രകാരം ജന്മദിനത്തില്‍ ഏതൊക്കെ ദേവതകളെ ആരാധിക്കണമെന്നറിയാമോ?

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

Show comments