Webdunia - Bharat's app for daily news and videos

Install App

പൈങ്കുനി ഉത്രം - അയ്യപ്പന്‍റെ പിറന്നാള്‍

Webdunia
WDWD
പമ്പ: ഫാല്‍ഗുണ മാസത്തിലെ ഉത്രം നക്ഷത്രമാണ്. ശബരിമല ശ്രീ ധര്‍മ്മശാസ്താവിന്‍റെ പിറന്നാള്‍. ശബരിമലയിലും കേരളത്തിലെ ശാസ്താ ക്ഷേത്രങ്ങളിലും ഫാല്‍ഗുണ ഉത്രമെന്ന പൈങ്കുനി ഉത്രത്തിന്‍റെ ആഘോഷങ്ങളും വിശേഷാല്‍ പൂജകളും നടന്നു.

ശബരിമല ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് പിറന്നാള്‍ സദ്യ നല്‍കി. ഉദയാസ്തമയ പൂജ, ലക്ഷാര്‍ച്ചന, കളഭാഭിഷേകം, പടിപൂജ എന്നിവയോടെയാണ് ശബരിമലയില്‍ പൈങ്കുനി ഉത്രം ആഘോഷിക്കുന്നത്.

വേനലില്‍ വരണ്ടു മലിനമായിത്തുടങ്ങിയ പമ്പാനദി വേനല്‍ മഴയില്‍ ശുദ്ധമായി. ശബരിമലയിലെ വെള്ളക്ഷാമത്തിന് പരിഹാരമായിട്ടുണ്ട്.

കലിയുഗ വരദനും ശബരീ വാസനുമായ അയ്യപ്പ ഭഗവാന്‍റെ ജ-ന്മദിനത്തില്‍ ശബരിമല ദര്‍ശനത്തിന് ആയിരങ്ങളെത്തിയിരുന്നു. ഭഗവാനെ സന്ദര്‍ശിച്ച് സദ്യ ഉണ്ണുന്നതിനായി വന്‍ തിരക്കാണ് ശബരിമലയില്‍ ഇത്തവണ അനുഭവപ്പെട്ടത്.

ഭഗവാന്‍റെ ജ-ന്മനക്ഷത്രമായ പൈങ്കുനി ഉത്രം വിശേഷാല്‍ പൂജ-കളോടും പിറന്നാള്‍ സദ്യയോടും കൂടി വിപുലമായ രീതിയിലാണ് വെള്ളിയാഴ്ച ആഘോഷിച്ചത്. പതിവ് പൂജ-കള്‍ കൂടാതെ ലക്ഷാര്‍ച്ചനയും കളഭാഭിഷേകവും നടന്നു.

ഉച്ച പൂജ-യ്ക്ക് ശേഷം നട അടച്ച ശേഷമായിരുന്നു പിറന്നാള്‍ സദ്യ. പടിപൂജ-യോടെ രാത്രി പത്തിന് അടച്ച നട വിഷു മഹോത്സവത്തിനായി ഏപ്രില്‍ 10 നേ ഇനി തുറക്കു. ക്ഷേത്ര തന്ത്രി കണ് ഠരര് മോഹനരും മേല്‍ശാന്തി കൃഷ്ണന്‍ നമ്പൂതിരിയും പിറന്നാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍ക ി.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൈന്ദവാചാരപ്രകാരം ജന്മദിനത്തില്‍ ഏതൊക്കെ ദേവതകളെ ആരാധിക്കണമെന്നറിയാമോ?

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

Show comments