Webdunia - Bharat's app for daily news and videos

Install App

കാളിദാസന് വിജ്ഞാനം നല്‍കിയ ദേവി

അനിരുദ്ധ് ജോഷി

Webdunia
തീര്‍ത്ഥാടനത്തില്‍, ഇത്തവണ ഞങ്ങള്‍ നിങ്ങളെ കൊണ്ടുപോവുന്നത് ഉജ്ജൈനിലെ കാളിഘട്ടിലെ കാളി മാതാ ക്ഷേത്രത്തിലേക്കാണ്. ഗഡ് കാളിക എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.

കാളിദാസ കവി ഈ ക്ഷേത്രത്തിലെ കാളി മാതാവിനെ ആരാധിച്ചിരുന്നു എന്ന് വിശ്വസിക്കുന്നു. കാളിദാസന് വിജ്ഞാനം നല്‍കി അനുഗ്രഹിച്ചത് ഈ ക്ഷേത്രത്തിലെ കാളി മാതാവ് ആണെന്നാണ് പുരാണങ്ങളില്‍ പറയുന്നത്. ദേവിയെ സ്തുതിച്ചുകൊണ്ട് കാളിദാസന്‍ എഴുതിയ സ്തോത്രമാണ് ‘ശ്യാമള ദന്ധക്’. ഈ സ്തോത്രം ഉജ്ജൈനില്‍ എല്ലാ വര്‍ഷവും നടക്കുന്ന കാളിദാസ ഉത്സവത്തില്‍ പാരായണം ചെയ്യപ്പെടുന്നു.

ദിവസവും അനേകായിരങ്ങളാണ് കാളി ക്ഷേത്ര ദര്‍ശനം നടത്തുന്നത്. ഈ ക്ഷേത്രത്തിന്‍റെ ഉല്‍പ്പത്തിയെ കുറിച്ച് വ്യക്തമായ രേഖകളില്ല. എന്നാല്‍, മഹാഭാരത കാലത്തോളം പഴക്കമുണ്ടെന്നാണ് വിശ്വസിച്ചുവരുന്നത്.

മഹാഭാരതകാലത്താണ് ക്ഷേത്രം നിര്‍മ്മിച്ചതെങ്കിലും വിഗ്രഹത്തിന് യുഗങ്ങളോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്.
WD
ഹര്‍ഷവര്‍ദ്ധന ചക്രവര്‍ത്തിയാണ് ക്ഷേത്ര പുനരുദ്ധാരണം നടത്തിയതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. പിന്നീട്, ഗ്വാളിയോര്‍ രാജാക്കന്‍‌മാരായിരുന്നു ക്ഷേത്ര നടത്തിപ്പുകാര്‍.

വര്‍ഷത്തിലുടനീളം വിവിധ മേളകള്‍ക്ക് ഇവിടം വേദിയാവാറുണ്ട്. നവാരത്രി കാലത്തെ മേളയാണ് ഇതില്‍ പ്രാമുഖ്യമുള്ളത്. മതാചാരങ്ങളായ യജ്ഞവും പൂജയും ധാരാളം നടക്കുന്ന ക്ഷേത്രമാണിത്.

എത്തിച്ചേരാന്‍

വിമാനമാര്‍ഗ്ഗം ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുന്നവര്‍ക്ക് 65 കിലോമീറ്റര്‍ റോഡുമാര്‍ഗ്ഗം സഞ്ചരിച്ചാല്‍ ഉജ്ജൈനില്‍ എത്തിച്ചേരാം. റയില്‍ മാര്‍ഗ്ഗമാണെങ്കില്‍ ഉജ്ജൈന്‍ റയില്‍‌വെസ്റ്റേഷനില്‍ ഇറങ്ങാവുന്നതാണ്. റോഡുമാര്‍ഗ്ഗമാണെങ്കില്‍, ഭോപ്പാലില്‍ നിന്ന് 180 കിലോമീറ്റര്‍ സഞ്ചരിക്കണം. ഇന്‍ഡോറില്‍ നിന്നാണെങ്കില്‍ 55 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഉജ്ജൈനില്‍ എത്തിച്ചേരാം.

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

Shivratri Wishes in Malayalam: ശിവരാത്രി ആശംസകള്‍ മലയാളത്തില്‍

Shivaratri 2025: എന്താണ് ശിവരാത്രി? ഐതിഹ്യങ്ങള്‍ അറിയാം

മഹാശിവരാത്രി 2025: ഈ നിറങ്ങള്‍ അനുഗ്രഹങ്ങള്‍ ആകര്‍ഷിക്കുന്നു

ഈ തീയതികളില്‍ ജനിച്ച പെണ്‍കുട്ടികള്‍ നുണ പറയുന്നതില്‍ വിദഗ്ധരാണ്, അവരെ വിശ്വസിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക

മറുക് ഈ ഭാഗത്താണോ, ഇക്കാര്യങ്ങള്‍ അറിയണം

Show comments