Webdunia - Bharat's app for daily news and videos

Install App

ജഗന്നാഥ രഥയാത്ര

Webdunia
ഞായര്‍, 20 ജൂലൈ 2008 (17:01 IST)
WDWD
രഥയാത്ര പ്രസിദ്ധമാണ്. ഇപ്രാവശ്യത്തെ തീര്‍ത്ഥാടനത്തില്‍ ഗുജറാത്തിലെ ജഗന്നാഥ രഥയാത്രയിലേക്കാണ് ഞങ്ങള്‍ നിങ്ങളെ കൊണ്ടു പോകുന്നത്. എല്ലാ വര്‍ഷവും ആഷാഡി സുദി ദ്വിതീയ ദിനത്തില്‍ ആണ് രഥയാത്ര തുടങ്ങുന്നത്. ആയിരങ്ങളാണ് ഈ ഘോഷയാത്രയില്‍ പങ്കെടുക്കുന്നത്.

ഈ ദിവസം വന്‍ ഘോഷയാത്രയാണ് അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് തുടങ്ങുന്നത്. മൂന്ന് രഥങ്ങളാണ് രഥയാത്രയില്‍ പങ്കെടുക്കുന്നത്. ആദ്യ രഥം ജഗന്നാഥ ഭഗവാന്‍റേതാണ്. രണ്ടാമത്തേത് ഭഗവാന്‍റെ സഹോദരി സുഭദ്രയുടേതും മൂന്നാമത്തേത് ഭഗവാന്‍റെ ജ്യേഷ്ഠനായ ബലരാമന്‍റേതുമാണ്. നഗരത്തില്‍ എല്ലാ‍ ഭാ‍ഗത്തു കൂടെയും രഥയാത്ര കടന്ന് പോകുന്നുണ്ട്. നൂറ് കണക്കിന് സന്യാസിമാരും ആയിരക്കണക്കിന് ഭക്തരും ഘോഷയാത്രയില്‍ പങ്കെടുക്കുന്നു. ഈ അവസരത്തില്‍ നഗരം മുഴുവന്‍ ഭക്തിയുടെ അന്തരീക്ഷത്തില്‍ ആറാടിയിരിക്കും.

അകദകള്‍( ആള്‍ക്കാര്‍ വ്യായാമം ചെയ്യുന്ന പരമ്പരാഗത ജിംനേഷ്യങ്ങള്‍) ആണ് ഘോഷയാത്രയ്ക്ക് നേതൃത്വം കൊടുക്കുന്നത്. ഈ ജിംനേഷ്യങ്ങളിലെ മല്ലന്‍‌മാര്‍ ഘോഷയാത്രയ്ക്കിടയില്‍ ഭഗാവാനോടുളള ഭക്തിയാല്‍ വിവിധ അഭ്യാസ മുറകള്‍ കാണിക്കാറുണ്ട്. ഈ അവസരത്തില്‍ നഗരം മുഴുവന്‍ മനോഹരമായി അലങ്കരിച്ചിരിക്കും. രഥയാത്ര കടന്ന് പോകുമ്പോള്‍ ഭക്തര്‍ പുഷ്പ വൃഷ്ടിയാല്‍ ഭഗവാനെ സ്വീകരിക്കുന്നു. ഓരോരുത്തരും ഭഗവാനെ ഒരു നോക്ക് കാണാന്‍ തിക്കിത്തിരക്കുന്നു.

പരമ്പരാഗത രീതിയനുസരിച്ച് ആന ആണ് രഥയാത്ര ദിവസം ആദ്യമായി ഭഗവാനെ സന്ദര്‍ശിക്കുന്നത്. പിന്നീട്
WDWD
സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പദവി വഹിക്കുന്ന മുഖ്യമന്ത്രി ക്ഷേത്രം സന്ദര്‍ശിച്ച് സുവര്‍ണ്ണ ചൂല്‍ കൊണ്ട് പ്രദേശം വൃത്തിയാക്കുന്നു. തുടന്ന് രഥയാത്ര തുടങ്ങുന്നു. പുലര്‍കാലത്ത് തന്നെ തുടങ്ങുന്ന രഥയാത്ര സരസ്പൂരില്‍ വിശ്രമിക്കുന്നു. ഈ അവസരത്തില്‍ രഥയാത്രയെ അനുഗമിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നു. ഒരു ലക്ഷത്തോളം പേര്‍ക്ക് ഭക്ഷണം വിളമ്പുന്നുണ്ടെന്നാണ് കണക്ക്.

ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക

ചരിത്രം

WDWD
ജഗന്നാഥ ഭഗവാന്‍റെ വിഗ്രഹം 443 വര്‍ഷം പഴക്കമുള്ളതാണ്. ക്ഷേത്രത്തിലെ പുരോഹിതനായ നരസിംഗാജിയുടെ സ്വപ്നത്തില്‍ 125 വര്‍ഷം മുന്‍പ് ഭഗവാന്‍ പ്രത്യക്ഷപ്പെട്ട് രഥയാത്ര നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഭഗവാന്‍റെ ഇഷ്ടത്തിനനുസരിച്ച് രഥയാത്ര നടത്തുകയും പിന്നീട് അത് എല്ലാ വര്‍ഷവും നടത്തുന്നതിന് തീരുമാനിക്കുകയും ചെയ്തു.

രഥം വലിക്കുന്നവര്‍ക്ക് ഭഗവാന്‍ എല്ലാ അനുഗ്രഹങ്ങളും നല്‍കുമെന്നാണ് ഭക്തരുടെ വിശ്വാസം. ഐശ്വര്യ പൂര്‍ണ്ണമായ ഒരു ജീവിതം ഭഗവാന്‍ പ്രദാനം ചെയ്യുമെന്നാണ് ഭക്തലക്ഷങ്ങള്‍ വിശ്വസിക്കുന്നത്. പരമ്പരാഗതമായി തോണിക്കാ‍രാണ് രഥം വലിച്ചിരുന്നത്. ആദ്യ രഥയാത്രയ്ക്ക് ആവശ്യമായ രഥം നല്‍കിയത് ഇവരാണെന്നാണ് പറയപ്പെടുന്നു. എന്നാല്‍, ഇക്കാലത്ത് ഘോഷയാത്രയില്‍ പങ്കെടുക്കന്നവര്‍ക്കെല്ലാം രഥം വലിക്കാന്‍ അവസരം നല്‍കാറുണ്ട്.

മത സൌഹര്‍ദ്ദത്തിന്‍റെ പ്രതീകം കൂടിയാണ് രഥയാത്ര. ഈ ദിവസം ക്ഷേത്രത്തിലെ പുരോഹിതനെ മുസ്ലിം സമുദായത്തില്‍
WDWD
പെട്ടവര്‍ സ്വീകരിക്കുന്നു. രഥയാത്രയില്‍ ഞാവല്‍ പഴവും മറ്റും ഭഗവാന് അര്‍പ്പിക്കുന്നു. അരിയും പയര്‍ വര്‍ഗ്ഗങ്ങളും ചേര്‍ത്ത് നിര്‍മ്മിക്കുന്ന കിച്ചടിയും പാകം ചെയ്ത കുമ്പളങ്ങയും ഭഗവാന് പ്രസാദമായി നല്‍കുന്നു.

എത്താനുളള മാര്‍ഗ്ഗം

അഹമ്മദാബാദ് ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും റെയില്‍, റോഡ്, വ്യോമമാര്‍ഗ്ഗം ബന്ധിക്കപ്പെട്ടിരിക്കുന്നു.

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

Zodiac Prediction 2025: ഭര്‍ത്താവിന്റെ ഭാവി തന്നെ മാറ്റിമറിക്കും ഈ രാശിയില്‍ ജനിച്ച സ്ത്രീകള്‍

വീട്ടില്‍ പുല്‍ക്കൂട് ഉണ്ടാക്കി തുടങ്ങിയോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഹൈന്ദവാചാരപ്രകാരം ജന്മദിനത്തില്‍ ഏതൊക്കെ ദേവതകളെ ആരാധിക്കണമെന്നറിയാമോ?

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

Show comments