Webdunia - Bharat's app for daily news and videos

Install App

ജൈന ക്ഷമാവണി പര്‍വ

ഭിഖ ശര്‍മ്മ

Webdunia
WDWD
ഇന്ത്യയില്‍ ജന്മം കൊണ്ട മതങ്ങളില്‍ ഒന്നാണ് ജൈനമതം. ഇപ്രാവശ്യത്തെ തീര്‍ത്ഥാടനത്തില്‍ ജൈനക്ഷേത്രങ്ങളിലേക്കാണ് ഞങ്ങള്‍ നിങ്ങളെ കൊണ്ടു പോകുന്നത്.

ജൈനമതസ്ഥര്‍ വളരെ ഉല്‍സാഹത്തോടെ കൊണ്ടാടുന്ന ഉത്സവമാണ് ‘പര്യുഷന്‍’. ജൈനമതസ്ഥര്‍ രണ്ട് വിഭാഗങ്ങളായുണ്ട്. ശ്വേതാംബരര്‍, ദിഗംബര്‍ എന്നിവയാണ് ഇത്. പര്യുഷന്‍ ഉത്സവം ശ്വേതാംബരര്‍ എട്ട് ദിവസം ആഘോഷിക്കുന്നു. ഇതിന് ശേഷം ദിഗംബരര്‍ ഈ ഉത്സവം പത്ത് ദിവസം ആഘോഷിക്കുന്നു. പത്ത് ദിവസത്തെ പര്യുഷന്‍ ഉത്സവത്തെ ‘ദുസ്‌ലക്ഷന്‍’ എന്നും വിളിക്കുന്നു.

ദീപാവലി, ഈദ്, ക്രിസ്തുമസ് എന്നീ വേളകളില്‍ ഉണ്ടാകുന്ന ആഘോഷത്തിമിര്‍പ്പ് പര്യുഷനില്‍ കണ്ടില്ലെന്ന് വരാം.
WDWD
എന്നാല്‍, ജൈന സമൂഹത്തിന് ഈ ഉത്സവം വളരെ പ്രധാനപ്പെട്ടതാണ്. ഇന്‍ഡോറിലെ ദിഗംബര ജൈനക്ഷേത്രങ്ങളില്‍ ഈ ആഘോഷങ്ങളുടെ പകിട്ട് നന്നായി കാണാം. ഈ ക്ഷേത്രങ്ങളില്‍ നിരവധി ജൈനമതസ്ഥര്‍ മഹാവീരന്‍റെ അനുഗ്രഹത്തിനായ ി എത്തുന്നു. ഈ അവസരത്തില്‍ ക്ഷേത്രങ്ങള്‍ മനോഹരമായി അലങ്കരിച്ചിരിക്കും.

ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക

.

WDWD
ആത്മാവിന്‍റെ പരിശുദ്ധി നേടുക എന്നതാണ് ഈ ഉത്സവം കൊണ്ടാടുന്നതിലൂടെ ലക്‍ഷ്യമിടുന്നത്. ഇതിന് പാരിസ്ഥിതിക പരിശുദ്ധിയും ആവശ്യമാണ്.

പര്യുഷന്‍ പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ത്യാഗം, അഹിംസ, നിരാഹാരം എന്നിവയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. ജൈനമതത്തിന്‍റെ സവിശേഷതകളില്‍ ഇവയും പെടുന്നു. ഈ ഉത്സവത്തിനിടയില്‍ തങ്ങളുടെ ദൈനംദിന ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഭക്തര്‍ ഒഴിഞ്ഞ് നില്‍ക്കുന്നു. ജീവിതത്തില്‍ ക്ഷമയും ബുദ്ധിയും സ്വായത്തമാക്കേണ്ടതിന്‍റെ ആവശ്യകത മനസിലാക്കുന്നതിനാണ് വ്രതമെടുക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്.

പര്യുഷന്‍ പര്‍വയുടെ അവസാനം ക്ഷമാവണി പര്‍വ ആഘോഷിക്കുന്നു. ഈ അവസരത്തില്‍ കഴിഞ്ഞ വര്‍ഷം അറിഞ്ഞ ോ
WDWD
അറിയാ‍തെയോ ചെയ്ത് പോയ തെറ്റ് കുറ്റങ്ങള്‍ക്ക് ജൈനമതാനുയായികള്‍ മാപ്പപേക്ഷിക്കുന്നു. മാപ്പ് നല്‍കുന്ന ആളുടെ സ്ഥാനം മാപ്പപേക്ഷിക്കുന്ന ആളിന്‍റേതിനേക്കാള്‍ വലുതാണെന്നാണ് വിശ്വാസം.

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ഹൈന്ദവാചാരപ്രകാരം ജന്മദിനത്തില്‍ ഏതൊക്കെ ദേവതകളെ ആരാധിക്കണമെന്നറിയാമോ?

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

Show comments