തീര്‍ത്ഥാടനത്തില്‍ ഈ ആഴ്ച ഞങ്ങള്‍ നിങ്ങളെ കൊണ്ടുപോകുന്നത് ഖന്ദേഷിന്‍റെ ദേവതയായ ശ്രീ ക്ഷേത്രാ മനുദേവിയുടെ ക്ഷേത്രത്തിലേക്കാണ്. മഹാരാഷ്ട്രയേയും മദ്ധ്യപ്രദേശിനെയും തമ്മില്‍ വേര്‍തിരിക്കുന്ന സത്‌പുര പര്‍വ്വതങ്ങളുടെ ഹരിതഭൂമിയിലാണ് മനുദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മഹാരാഷ്ട്രയിലെ യാവല്‍-ചോപ്ര ഹൈവേയോടു ചേര്‍ന്നുള്ള കാസര്‍ഖേദ്-അഡ്ഗോണ്‍ ഗ്രാമത്തില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയായാണ് പുരാതനമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുന്നുകളുടെയും ഹരിതസമൃദ്ധിയുടെയും മദ്ധ്യത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആഗ്രഹ സാഫല്യത്തിനായി വിവിധ പ്രദേശങ്ങളില്‍ നിന്ന് ധാരാളം ആള്‍ക്കാര്‍ ഈ ക്ഷേത്രത്തില്‍ എത്തുന്നു.
ബി സി 1200 കാലഘട്ടത്തില്‍, സത്പുര പര്‍വ്വത നിരകള്‍ക്ക് അടുത്തുള്ള ‘ഗവ്‌ലി വാഡാ’ എന്ന പ്രദേശം ഭരിച്ചിരുന്നത് ഈശ്വര്‍സെന്‍ എന്ന രാജാവായിരുന്നു. വലിയൊരു കന്നുകാലിക്കൂട്ടത്തിന്‍റെ ഉടമയായിരുന്നു ഈശ്വര്‍സെന്‍. മഹാരാഷ്ട്രയിലെ താപ്തി നദിയിലേക്കും, മദ്ധ്യപ്രദേശിലെ നര്‍മദാ നദിയിലേക്കുമായിരുന്നു അദ്ദേഹത്തിന്‍റെ കന്നുകാലികള്‍ വെള്ളം കുടിക്കാന്‍ പോയിരുന്നത്. ആ സമയത്ത് ‘മാന്‍മോഡി‘ എന്ന മാരകമായ രോഗം ആ പ്രദേശമാകെ പടര്‍ന്നുപിടിച്ചു. ഖന്ദേഷ് മുഴുവനും രോഗത്തിന്‍റെ പിടിയിലായിരുന്നു. ഖന്ദേഷിനൊപ്പം സാത്പുര പര്‍വ്വത നിരകളിലും രോഗം വന്‍ നാശം വരുത്തിവച്ചു.
WD
WD
രോഗം കൊണ്ട് സ്വസ്ഥത നശിച്ചതിനെ തുടര്‍ന്ന് 1250 ബിസിയില്‍ ഈശ്വര്‍സെന്‍ രാജാവ് ഗൌളി വാഡയില്‍ നിന്ന് 3 കിലോമീറ്റര്‍ ദൂരെയുള്ള ഒരു സ്ഥലത്ത് മനുദേവിക്കു വേണ്ടി ക്ഷേത്രം പണിത്, എല്ലാ ആരാധനാകര്‍മ്മങ്ങളും നടത്താന്‍ തുടങ്ങി. ക്ഷേത്രത്തിനും ഗൌളി വാഡക്കും മദ്ധ്യേ നിലകൊള്ളുന്ന 13 അടി വിസ്തൃതിയുള്ള ഭിത്തി ഇതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ദുര്‍ദ്ദേവതകളില്‍ നിന്നും മാന്‍മൊഡി രോഗത്തില്‍ നിന്നും രക്ഷ നേടുന്നതിനാണ് ക്ഷേത്രം പണിതത്. ദേവീ ഭാഗവതത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. മനുദേവി സത്പുരയിലെ വനപ്രദേശത്ത് വസിക്കുമെന്ന് മഥുരയിലേക്കു പോകുമ്പോള്‍ ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞതായാണ് വിശ്വസിക്കുന്നത്.
WD
WD
ക്ഷേത്രവളപ്പിനുള്ളില്‍ എട്ടോളം കിണറുകളുണ്ട്. മനുദേവി, ഗണപതി, മാതാ അന്നപൂര്‍ണ്ണ, ശിവലിംഗം തുടങ്ങിയവ ക്ഷേത്രം പണിതുകൊണ്ടിരിക്കെ ഇവിടെ നിന്നു കണ്ടെത്തുകയായിരുന്നു. ചെറുകുന്നുകളാല്‍ ചുറ്റപ്പെട്ട ക്ഷേത്രത്തിനു മുന്നില്‍ ‘കവ്‌താല്‍’ എന്ന വെള്ളച്ചാട്ടമുണ്ട്. 400 അടി താഴ്ചയിലേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം അതിമനോഹരമായ കാഴ്ചയാണ്.
വര്‍ഷത്തില്‍ നാലുതവണ വിശ്വാസികള്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നു. നവരാത്രി കാലത്തെ പത്തുദിവസവും തീര്‍ത്ഥാടകര്‍ ഇവിടെ ദര്‍ശനം നടത്തും. മനുദേവിയുടെ അനുഗ്രഹം തേടി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആള്‍ക്കാര്‍ ഇവിടെയെത്തുന്നു. സന്തോഷകരമായ വിവാഹജീവിതം നയിക്കുന്നതിനായി നവവധൂവരന്മാര്‍ ഇവിടെയെത്തി ദര്‍ശനം നടത്തിയാല്‍ മതിയെന്ന് മഹാരാഷ്ട്രയില്‍ വിശ്വാസമുണ്ട്. നേരത്തെ സാത്‌പുരയിലെ വനങ്ങള്‍ കടന്നു വേണമായിരുന്നു ഭക്തര്‍ക്ക് മനുദേവിയുടെ സവിധത്തില്‍ എത്താന്‍. ഇപ്പോള്‍ മഹാരാഷ്ട്രാ സര്‍ക്കാരും സത്‌പുരയിലെ മനുദേവി ട്രസ്റ്റും ചേര്‍ന്ന് ക്ഷേത്രത്തിലേക്ക് വഴി നിര്‍മ്മിച്ചിട്ടുണ്ട്.
WD
WD
എത്തിച്ചേരാനുള്ള മാര്‍ഗ്ഗം:- റോഡു വഴി- ഭുസാവലില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരെയാണ് യാവല്‍. ഇവിടെ നിന്ന് മനുദേവി ക്ഷേത്രത്തിലേക്ക് ബസ്സ് സര്‍വ്വീസ് ഉണ്ട്.
റെയില്‍ മാര്‍ഗ്ഗം- ഭുസാവല്‍ റെയില്‍വേ സ്റ്റേഷന്‍ എല്ലാ പ്രധാന പാതകളുമായും ബന്ധപ്പെട്ടു കിടക്കുന്നു.
വ്യോമമാര്‍ഗ്ഗം:- ഏറ്റവുമടുത്ത വിമാനത്താവളം ഔറംഗബാദ് ആണ് (175 കിലോമീറ്റര്‍)