Webdunia - Bharat's app for daily news and videos

Install App

ഷിര്‍ദ്ദി സായി ബാബ

ദീപക് ഖണ്ഡാഗലെ
WDWD
ഋഷിമാരുടെ നാടാണ് ഭാരത ം. എത്രയോ മഹാന്മാരായ ഋഷിമാരാണ് ഭാ‍രതത്തില്‍ ജീവിച്ചിരുന്നത്. ഭക്തര്‍ ഈ ഋഷിമാരെ ദൈവതുല്യം ആരാധിച്ചിരുന്നു. മഹര്‍ഷിമാരില്‍ ഒരാളായാണ് ഷിര്‍ദ്ദിയിലെ സായിബാബയെയും കണക്കാക്കുന്നത്.

ഈശ്വര സമാനനായാണ് ഭക്തര്‍ അദ്ദേഹത്തെ ആരാധിച്ചിരുന്നത്. അമാനുഷികമായ ശക്തികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. സായി എന്നാല്‍, സാക്ഷാല്‍ ഈശ്വരനെന്ന് അര്‍ത്ഥം. മഹാരാഷ്ട്രയിലെ ഷിര്‍ദ്ദിയില്‍ ഒരു യുവാവായാണ് ബാബ ആദ്യം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ജീവിതകാലം മുഴുവന്‍ അദ്ദേഹം അവിടെ തന്നെയാണ് കഴിച്ചു കൂട്ടിയത്.

തന്നെ സന്ദര്‍ശിച്ചവരുടെ ജീവിതം ഷിര്‍ദ്ദി സായി ബാബ മാറ്റിമറിച്ചു. അവര്‍ക്ക് നേര്‍ വഴി കാട്ടിക്കൊടുത്തു. 1918ല്‍ സമാധിയായ ശേഷവും ബാബയെ കാണാന്‍ അദ്ദേഹത്തിന്‍റെ ക്ഷേത്രത്തില്‍ ഭക്തരുടെ പ്രവാഹമാണ്. ബാബയുടെ അനുഗ്രഹം ലഭിക്കുന്നതിനുളള നിരവധി അനുഭവങ്ങളുണ്ടെന്നും ഭക്തര്‍ സാക്‍ഷ്യപ്പെടുത്തുന്നു.

WDWD
ബാബയെ ഹൃദയത്തില്‍ തൊട്ട് വിളിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്‍റെ അനുഗ്രഹം ലഭിക്കുമെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം. ഭക്തര്‍ക്ക് വിവേചനമില്ലാതെ അനുഗ്രഹം നല്‍കുക എന്നതാണ് തന്‍റെ ദൌത്യമെന്നാണ് ബാബ പറഞ്ഞിരുന്നത്. തന്‍റെ പ്രവൃത്തികളിലൂടെ അദ്ദേഹം അത് തെളിയിക്കുകയും ചെയ്തു. രോഗബാധിതതാരായവര്‍ക്ക് രോഗശമനവും ജീവിതം തിരിച്ച് നല്‍കുകയും ചെയ്യുക, ദുഖിതരെ ആശ്വസിപ്പിക്കുക, അപകടങ്ങളില്‍ നിന്ന് രക്ഷയേകുക, സന്താനങ്ങളില്ലാത്തവര്‍ക്ക് സന്താനലബ്ധി നല്‍കുക, സാമ്പത്തിക ദുരിതങ്ങളില്‍ നിന്ന് മോചനം നല്‍കുക, ശാന്തിയും സമാധാനവും നല്‍കുക തുടങ്ങി തന്‍റെ ഭക്തരെ പലവിധത്തില്‍ ഷിര്‍ദ്ദി സായി ബാബ ആശ്വസിപ്പിച്ചിരുന്നു.

ബാബയുടെ ഭക്തരെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഈശ്വരന്‍ തന്നെയാണ്.അദ്ദേഹത്തിന്‍റെ ഭക്തര്‍ സാ‌‌ക്‍ഷ്യപ്പെടുത്തുന്നതാണിത്.

ഫോട്ടോഗാലറികാണാന്‍ ക്ലിക്ക് ചെയ്യുക

ക്ഷേത്രം

WDWD
സായി ബാബയുടെ ക്ഷേത്രം 200 ചതുരശ്ര അടി പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഷിര്‍ദ്ദി ഗ്രാമത്തിന്‍റെ മധ്യത്തിലാണ് ക്ഷേത്രം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ലോകമെമ്പാടും നിന്ന് ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഇവിടെ ദര്‍ശനത്തിനെത്താറുണ്ട്.

ദിനംപ്രതി 20000 പേരെങ്കിലും ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. ഉത്സവവേളകളില്‍ ഇത് ദിവസം ഒരു ലക്ഷം പേര്‍ എന്ന സ്ഥിതിയിലേക്ക് ഉയരും. 1998-99 കാലയളവില്‍ ക്ഷേത്രം പുനരുദ്ധരിക്കുകയുണ്ടായി. സൌകര്യങ്ങളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ദര്‍ശനത്തിനായുള്ള സംവിധാനം, പ്രാസദ കൌണ്ടര്‍, സംഭാവന കൌണ്ടര്‍, കാന്‍റീന്‍, റെയില്‍‌വേ റിസേര്‍വേഷന്‍ കൌണ്ടര്‍, പുസ്തകശാല എന്നിവ നിര്‍മ്മിച്ചിട്ടുണ്ട്. ഭക്തര്‍ക്ക് താമസത്തിനുളള സൌകര്യം സായി ബാബ സംസ്ഥാന്‍ നല്‍കുന്നു.

എത്താനുളള മാര്‍ഗ്ഗം

റോഡ്: മുംബൈ യില്‍ നിന്ന് നേരിട്ട് ഷിര്‍ദ്ദിയിലേക്ക് ബസ് സര്‍വീസുണ്ട്, 161 കിലോമീറ്ററാണ് ദൂരം, പുനെയില്‍ നിന്ന് ഷിര്‍ദ്ദിയിലേക്ക് 100 കിലോമീറ്റര്‍ ദൂരമുണ്ട്. ഹൈദ്രാബാദില്‍ നിന്ന് 360 കിലോമീറ്റര്‍ ദൂരമുണ്ട്. മന്മാദില്‍ നിന്ന് 29 കി മി, ഔറംഗബാദില്‍ നിന്ന് 66 കി മി,ല്‍ ഭോപ്പാലില്‍ നിന്ന് 277 കി മി, ബറോഡയില്‍ നിന്ന് 202 കി മി എന്നിങ്ങനെ ഷിര്‍ദ്ദിയിലേക്ക് ആണ് ദൂരം.
WD


തീവണ്ടി: മന്മദ് ആണ് ഏറ്റവും അടുത്ത റെയില്‍‌വേ സ്റ്റേഷന്‍, മധ്യ റെയില്‍‌വേയിലെ മന്മദ്- ദൌണ്‍ദ് വിഭാഗത്തിലാണ് ഇ റെയി‌വേ സ്റ്റേഷന്‍. മും‌ബൈ, പൂനെ ഡല്‍ഹി, വസ്കോ എന്നിവിടങ്ങളില്‍ നിന്നും തീവണ്ടി ഉണ്ട്.

വിമാനം: അടുത്ത വിമാനത്താവളങ്ങള്‍ മും‌ബൈയും പൂനെയും

ഫോട്ടോഗാലറികാണാന്‍ ക്ലിക്ക് ചെയ്യുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

Zodiac Prediction 2025: ഭര്‍ത്താവിന്റെ ഭാവി തന്നെ മാറ്റിമറിക്കും ഈ രാശിയില്‍ ജനിച്ച സ്ത്രീകള്‍

വീട്ടില്‍ പുല്‍ക്കൂട് ഉണ്ടാക്കി തുടങ്ങിയോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഹൈന്ദവാചാരപ്രകാരം ജന്മദിനത്തില്‍ ഏതൊക്കെ ദേവതകളെ ആരാധിക്കണമെന്നറിയാമോ?

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

Show comments