ഒരു ശിവലിംഗം... ദിവസേന തന്‍റെ കൈകളില്‍ നിന്ന് അദ്ദേഹം പുറത്തെടുക്കുന്നു, വിഭൂതി കൈകളിലൊളിപ്പിക്കുകയാണെന്ന് അദ്ദേഹത്തിനെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അതെ.. അദ്ദേഹമാണ് പ്രശാന്തി നിലയത്തിലെ ഭഗവാന്‍ സത്യ സായിബാബ!
ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തുള്ള അനന്തനഗര്‍ ജില്ലയിലുള്ള ഒരു ചെറിയ ഗ്രാമമാണ് പുട്ടപ്പര്‍ത്തി. ഭഗവാന്‍ സത്യസായി ബാബയുടെ സത്കീര്‍ത്തി മൂലം പുട്ടപ്പര്‍ത്തി ഇപ്പോള്‍ ദേശീയ, അന്തര്‍ദേശീയ പ്രസിദ്ധി നേടിയിരിക്കുന്നു. പുട്ടപ്പര്‍ത്തിയില്‍ അദ്ദേഹത്തിന്‍റെ വിശ്വാസികള്‍ പണിതീര്‍ത്ത പ്രശാന്തിനിലയം എന്ന ആശ്രമമുണ്ട്. പ്രശാന്തിനിലയം, എന്നാല്‍ സമാധാനത്തിന്‍റെ ഭവനം എന്നര്‍ത്ഥം.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് പുട്ടപ്പര്‍ത്തി. ലോകമെമ്പാടും നിന്നുള്ള തീര്‍ത്ഥാടകര്‍ സത്യസായിബാബയുടെ അനുഗ്രഹം തേടി ഇവിടെയെത്തുന്നു. ഒരിക്കല്‍ ആര്‍ക്കും കേട്ടറിവില്ലാത്ത കുഗ്രാമമായിരുന്ന പുട്ടപ്പര്‍ത്തിയില്‍ ഇപ്പോള്‍ ഒരു വിമാനത്താവളവും, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയും, നിരവധി ഒന്നാംകിട വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ട്. എല്ലാ ദിവസവും ആയിരക്കണക്കിന് വിശ്വാസികള്‍ ബാബയുടെ അനുഗ്രഹം തേടി ഇവിടെയെത്തുന്നു. പ്രത്യേക പരിശീലനം ലഭിച്ച സ്റ്റാഫുകള്‍ ബാബയെ പ്രകീര്‍ത്തിച്ച് സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുന്നു. അദ്ദേഹം ഒരു മതപ്രഭാഷണം നടത്തുന്നു. ജീവിതത്തിന്‍റെ വളരെ അടിസ്ഥാനപരമായ തത്വങ്ങളില്‍ ആധാരമായുള്ളവയാണ് അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങള്‍. സത്യം, ധര്‍മ്മം, സമാധാനം, സാര്‍വ്വലൌകിക സ്നേഹം, അഹിംസ എന്നിവയാണ് അത്. ആശ്രമത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും, മ്യൂസിയങ്ങളും ഉണ്ട്. എല്ലാവര്‍ഷവും നവംബര്‍ 23ന് ബാബയുടെ ജന്മദിനത്തില്‍ പ്രശാന്തിനിലയം മനോഹരമായി അലങ്കരിക്കുന്നു.
മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയ് തുടങ്ങിയവരേപ്പോലെയുള്ള ഉന്നത സ്ഥാനീയര്‍ ആശ്രമത്തിന്‍റെ ഔദ്യോഗിക അതിഥികളായി എത്തിയിട്ടുണ്ട്. സത്യസായിബാബയുടെ എണ്‍പതാം പിറന്നാള്‍ ആഘോഷവേളയില്‍ പത്തുലക്ഷത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്ന് 13000 പ്രതിനിധികളും, മറ്റു 180 രാജ്യങ്ങളില്‍ നിന്നുള്ളവരും.
സത്യം ശിവം സുന്ദര ം
പുട്ടപ്പര്‍ത്തിയിലെ പ്രശാന്തിനിലയം എന്നു വിളിക്കപ്പെടുന്ന ആശ്രമത്തില്‍ തന്നെയാണ് കൂടുതല്‍ കാലവും ബാബ താമസിച്ചിട്ടുള്ളത്. ഇന്ത്യയില്‍ മറ്റു മൂന്നു പ്രാഥമിക മന്ദിരങ്ങള്‍ കൂടി ബാബ സ്ഥാപിച്ചിട്ടുണ്ട്. ആദ്യ കേന്ദ്രം മുംബൈയിലാണ്. ധര്‍മ്മക്ഷേത്ര അല്ലെങ്കില്‍ സത്യം എന്നതിനോടാണ് കേന്ദ്രത്തെ ഉപമിക്കുന്നത്.
ഹൈദരാബാദില്‍ സ്ഥാപിച്ച രണ്ടാമത്തെ കേന്ദ്രം ശിവം, ചെന്നൈയില്‍ സ്ഥാപിച്ച മൂന്നാമത്തെ
WD
WD
കേന്ദ്രം സുന്ദരം എന്നിവയാണ്. സുന്ദരം അതിന്‍റെ ഭജന സംഘങ്ങളാണ് വളരെ പ്രസിദ്ധമാണ്. 54 വാല്യം കസെറ്റുകളും സിഡികളും അവര്‍ ഇതിനകം പുറത്തിറക്കിക്കഴിഞ്ഞു. ബാബ പാടിയ ഭജനകളും ഇതില്‍ ഉള്‍പ്പെടുന്നു.
ഒട്ടേറേ സൌജന്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, ധര്‍മ്മ സ്ഥാപനങ്ങളുടെയും അധിപന്‍ കൂടിയാണ് ബാബ. ഇതിനൊപ്പം ലോകമെമ്പാടും 166 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 10000 സെന്‍ററുകളിലും സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.
സായി ദൈനംദിന പരിപാടികള്‍
സത്യസായി ബാബയുടെ ആശ്രമങ്ങളിലെ ദിനചര്യകള്‍ ആരംഭിക്കുന്നത് ഓം മന്ത്രം ഉരുക്കഴിക്കുക, പ്രഭാത പ്രാര്‍ത്ഥന എന്നിവയോടെയാണ്. ഇതിനു ശേഷം വേദോച്ചാരണവും ഉണ്ട്. നഗരസങ്കീര്‍ത്തന (പ്രഭാതപ്രാര്‍ത്ഥന)യും രണ്ടു തവണ ഭജനയും ഒരു തവണ വിശ്വാസികള്‍ക്ക് ബാബയുടെ ദര്‍ശനവുമുണ്ട്.
ദര്‍ശന സമയത്ത് ബാബ വിശ്വാസികള്‍ക്ക് ഇടയിലൂടെ നടക്കുകയും അവരുമായി സംവദിക്കുകയും ചെയ്യുന്നു. കത്തുകള്‍ സ്വീകരിക്കുകയും, വിഭൂതിയുണ്ടാക്കി വിതരണം ചെയ്യുകയും ചെയ്യുന്നു. തുടര്‍ന്ന് വ്യക്തികളെയോ സംഘങ്ങളെയോ കൂടിക്കാഴ്ചക്കു വേണ്ടി ക്ഷണിക്കുന്നു. തുടര്‍ന്ന് അവരുമായി സംവദിക്കുകയും അവരുടെ ജീവിതത്തേപ്പറ്റി ബാബ വെളിപ്പെടുത്തലുകള്‍ നടത്തുകയും ചെയ്യുന്നു. ദര്‍ശനം നേടുന്നതുകൊണ്ട് ആത്മീയ നേട്ടങ്ങളുണ്ടെന്ന് ബാബ അവകാശപ്പെടുന്നു, ഹിന്ദുക്കള്‍ പൊതുവായി സന്ന്യാസികളെ ഗുരുക്കന്മാരായാണ് കാണുന്നത്.
“ഞാന്‍ ദൈവമാണ്. നിങ്ങളും ദൈവമാണ്. നിങ്ങള്‍ക്കും എനിക്കും ഇടയിലുള്ള ഒരേയൊരു വ്യത്യാസം എനിക്കതേക്കുറിച്ച് അറിയാം. നിങ്ങള്‍ക്ക് അതേക്കുറിച്ച് ഒന്നുമറിയില്ല എന്നതാണ്.” ബാബയുടെ വ്യക്തിത്വത്തെക്കുറിച്ചും ദൈവികതയേക്കുറിച്ചുമുള്ള ഒരു ചോദ്യത്തിന് അദ്ദേഹം മറുപടിയായി പറഞ്ഞു.
ദക്ഷിണേന്ത്യയിലേക്കു നടത്തുന്ന ഒരു യാത്ര പുട്ടപ്പര്‍ത്തിയിലെ ബാബയുടെ ആശ്രമം സന്ദര്‍ശിക്കാതെ പൂര്‍ത്തിയാവില്ല. പുട്ടപ്പര്‍ത്തിയില്‍ ഒട്ടേറെ സ്ഥലങ്ങള്‍ കാണാനുണ്ട്. സത്യഭാമ ക്ഷേത്രം,
WD
WD
ബാബ ജനിച്ച സ്ഥലത്തുള്ള ശിവക്ഷേത്രം, ചിത്രാവതി നദി, എല്ലാ ആഗ്രഹങ്ങളും സാധിച്ചുതരുന്ന കല്‍പ്പവൃക്ഷം, സായിബാബാ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്നിവ അതില്‍ ചിലതാണ്.
എത്തിച്ചേരാനുള്ള മാര്‍ഗ്ഗം:
റോഡ്: ആന്ധ്രാപ്രദേശിലെ അനന്ത്‌പൂരില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരെയാണ് പുട്ടപ്പര്‍ത്തി. ഇതു റോഡുമാര്‍ഗ്ഗം ബന്ധിപ്പിച്ചിരിക്കുന്നു.
റെയില്‍: അനന്ത്‌പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരെയാണ് പുട്ടപ്പര്‍ത്തി.
വ്യോമമാര്‍ഗ്ഗം: ഹൈദരാബാദ്, ബാംഗ്ലൂര്‍ വിമാനത്താവളങ്ങള്‍. ബാംഗ്ലൂരില്‍ നിന്ന് 120 കിലോമീറ്റര്‍ ദൂരെയാണ് പുട്ടപ്പര്‍ത്തി.