Webdunia - Bharat's app for daily news and videos

Install App

ഹര്‍മന്ദിര്‍സാഹിബ് അഥവാ സുവര്‍ണ്ണ ക്ഷേത്രം

Webdunia
WDWD
പഞ്ചാബ്, ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനം. ലോകമെമ്പാടുമുള്ള സിഖ് സമൂഹത്തിന്‍റെ പരിവാവനമായ സുവര്‍ണ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാ‍നം. തീവ്രവാദത്തിന്‍റെ നാളുകളൊഴിഞ്ഞ് സമാധാന പാതയിലേക്ക് മടങ്ങിയെത്തിയിട്ട് കാലം അധികമായിട്ടില്ലെങ്കിലും പഞ്ചാബ് എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടി എത്തുന്നത് ഇതൊക്കെയാ‍ണ്.

പഞ്ചാബിനെ സംബന്ധിച്ച് പരാമര്‍ശിക്കുമ്പോള്‍ സുവര്‍ണ്ണ ക്ഷേത്രത്തെ കുറിച്ച് പറയാതെ വയ്യ. സിഖ് മതക്കാര്‍ക്ക് ആരാധനയ്ക്കായി ഒരു കേന്ദ്ര സ്ഥാനം വേണമെന്നത് അഞ്ചാമത്തെ ഗുരു അര്‍ജന്‍ സിംഗിന്‍റെ ആശയമായിരുന്നു. ശ്രീ ഹര്‍മന്ദിര്‍ സാഹിബ് എന്ന സുവര്‍ണ്ണ ക്ഷേത്രം ഈ ആശയത്തിന്‍റെ ഫലമായി ഉണ്ടായതാണ്. ശ്രീ (ഈശ്വരന്‍) യുടെ ക്ഷേത്രത്തിന്‍റെ രൂപകല്പന നിര്‍വഹിച്ചതും ഗുരു അര്‍ജന്‍ സിംഗ് തന്നെയാണ്. ഇതു കൂടാതെ ശ്രീ ദര്‍ബാര്‍ സാഹിബ് എന്നും സുവര്‍ണ്ണ ക്ഷേത്രം അറിയപ്പെടുന്നുണ്ട്.

നേരത്തേ, പവിത്രമായ കുളം(അമൃത്‌സര്‍/അമൃത്‌സരസ്) നിര്‍മ്മിക്കാന്‍ ഉള്ള ആശയം മൂന്നാമത്തെ ഗുരുവാ‍യ അമര്‍ദാസ് സാഹിബ് മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കിയത് ബാബ ബുധജിയുടെ മേല്‍നോട്ടത്തില്‍ ഗുരു രാംദാസ് സാഹിബായിരുന്നു. ഇതിന് വേണ്ട സ്ഥലം പണം നല്‍കി വാങ്ങിയതും ഭൂവുടമകള്‍ സംഭാവനയായും നല്‍കിയതുമാണ്. ഒരു നഗരം നിര്‍മ്മിക്കാനും ലക്‍ഷ്യമിട്ടിരുന്നു. ഇതേതുടര്‍ന്ന് സരസും നഗരവും നിര്‍മ്മിക്കാനുള്ള പദ്ധതി 1570ല്‍ ആരംഭിച്ചു. 1577ല്‍ രണ്ട് പദ്ധതികളും പൂര്‍ത്തീകരിച്ചു.

1588 ല്‍ മുസ്ലീം പുരോഹിതനായ ലാഹോറിലെ ഹസ്രത് മിയാന്‍ മിര്‍ജിയെ കൊണ്ടാണ് ഗുരു അര്‍ജന്‍ സാഹിബ് സുവര്‍ണ്ണ ക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയത്. നിര്‍മ്മാണ മേല്‍നോട്ടം പൂര്‍ണ്ണമായും ഗുരു അര്‍ജന്‍ സാഹിബ് തന്നെയാണ് വഹിച്ചത്. സിഖ് മത്തതിലെ പ്രശസ്തരായിരുന്ന ബാബ ബുധജി, ഭായിഗുരുദാസ്, ഭായി സാഹ്ലോജി തുടങ്ങി നിരവധി പേര്‍ ഇതിനായി ഗിരു അര്‍ജന്‍ സാഹിബിനെ സഹായിക്കുകയുണ്ടായി.
WDWD


സാധാരണ ഹൈന്ദവ ക്ഷേത്രങ്ങളിലേതു പോലെ ഗോപുരം ഉയര്‍ത്തി പണിയുന്ന ശൈലിയില്‍ നിന്ന് വ്യത്യസ്തമായി ആണ് സുവര്‍ണ്ണ ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം. ഹൈന്ദവ ക്ഷേത്രങ്ങളില്‍ ഒരു പ്രവേശന കവാടം
മാത്രമേ ഉള്ളൂവെങ്കില്‍ സുവര്‍ണ്ണ ക്ഷേത്രത്തില്‍ നാല് ദിക്കുകളിലും കവാടങ്ങളുണ്ട്. സുവര്‍ണ്ണ ക്ഷേത്രത്തില്‍ ജാതി മത ലിംഗഭേദമില്ലാതെ ഏവര്‍ക്കും പ്രവേശിക്കാവുന്നതാണ്.

ഫോട്ടോഗാലറി കാണുക

WDWD
സുവര്‍ണ്ണ ക്ഷേത്രത്തിന്‍റെ(ശ്രീ ഹര്‍മന്ദിര്‍ സാഹിബിന്‍റെ) നിര്‍മ്മാണം 1601 എ ഡിയിലാണ് പൂര്‍ത്തിയായത്. പുതുതായി സൃഷ്ടിച്ച ആദി ഗ്രന്ഥ സാഹിബ്(ഇത് പിന്നീട് ഗുരു ഗ്രന്ഥ സാഹിബ് എന്നറിയപ്പെട്ടു) ഗുരു അര്‍ജന്‍ സിംഗ് ശ്രീ ഹര്‍മന്ദിര്‍ സാഹിബില്‍ സ്ഥാപിക്കുകയുണ്ടായി. ബാബ ബുധജിയെ ആദ്യ ഗ്രന്ഥി( ഗുരു ഗ്രന്ഥ സാഹിബ് വായിക്കുന്ന ആള്‍) ആയി നിയോഗിക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം അഥ് സഥ് തിരഥ് പദവി ഇതിന് ലഭിക്കുകയുണ്ടായി.സിഖ് മതക്കാര്‍ക്ക് സ്വന്തമായി തീര്‍ത്ഥാടന കേന്ദ്രവുമായി.

അമൃതസരസിന് നടുവില്‍ 67 അടി ഉള്ള ചതുര തട്ടിലാണ് ശ്രീ ഹര്‍മന്ദിര്‍ സാഹിബ് നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രം മാത്രം 40.5 ചതുരശ്ര അടിയുണ്ട്. വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായി നാല് കവാടങ്ങളുമുണ്ട്. കലാപരമായ പ്രത്യേകതകളോടെ ആണ് കവാടങ്ങളുടെ വാതിലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ഒരു പാലത്തിലേക്കാ‍ണ് ഈ കവാടങ്ങള്‍ തുറക്കുന്നത്. ഈ പാലം ശ്രീ ഹര്‍മന്ദിര്‍ സാഹിബിന്‍റെ പ്രധാന കെട്ടിടത്തിലേക്ക് നീളുന്നു.പാലത്തിന് 202 അടി നീളവും 21 അടി വീതിയുമുണ്ട്.

പതിമൂന്നിഞ്ച് വീതിയുള്ള ‘പ്രദക്ഷിണ’ വഴിയിലേക്ക് ഈ പാലം ബന്ധിപ്പിച്ചിട്ടുണ്ട്. ഈ പ്രദക്ഷിണ വഴി പ്രധാ‍ന ക്ഷേത്രത്തെ ചുറ്റി ഹര്‍ കി പൌഡി(ഈശ്വരന്‍റെ പടവുകള്‍) ഇലേക്ക് നീളുന്നു. ഹൈ കി പൌഡിയുടെ ആദ്യ നിലയില്‍ ഗുരു ഗ്രന്ഥ സാഹിബ് നിരന്തരം പാരായണം ചെയ്തു കൊണ്ടേയിരിക്കുന്നു.

ശ്രീ ഹര്‍മന്ദിര്‍ സാഹിബിന്‍റെ പ്രധാന കെട്ടിടം, സാങ്കേതികമായും ഘടനാപരമായും മൂന്ന് നിലകളിലുള്ളതാണ്. പാലത്തിനെ അഭിമുഖീകരിക്കുന്ന കെട്ടിട ഭാഗം കമാനങ്ങളാലും മറ്റും അഭിമുഖീകരിച്ചിരിക്കുന്നു.ആദ്യ നിലയുടെ ഉയരം 26 അടി ഒന്‍പതിഞ്ചാണ്.

ആദ്യ നിലയുടെ മുകളില്‍ എല്ലാ വശങ്ങളിലുമായി നാലടി ഉയരമുള്ള കൈവരി നിര്‍മ്മിച്ചിട്ടുണ്ട്. പ്രധാന കെട്ടിടത്തിന്‍റെ മധ്യഭാഗത്തുള്ള ഹാളിന്‍റെ മുകളില്‍ ആണ് മുന്നാമത്തെ നില കെട്ടി ഉയര്‍ത്തിയിട്ടുള്ളത്. ചതുരാകൃതിയിലുള്ള ഒരു ചെറിയ മുറിയാണിത്. മുന്ന് കവാടങ്ങളും ഉണ്ട്. ഗുരു ഗ്രന്ഥ സാഹിബ് ഇവിടെ നിരന്തരം പാരായണം ചെയ്യുന്നു.
WDWD


മുസ്ലീം- ഹിന്ദു വാസ്തുശില്പ കലയുടെ അതുല്യമായ, അത്യാകര്‍ഷമായ സമ്മേളനമാണ് ഇവിടെ ദൃശ്യമാകുന്നത്.ലോകത്തിന് തന്നെ വാസ്തുശില്പകലയില്‍ മാതൃകയാണ് ഇത്. ഇന്ത്യയുടെ ചരിത്രത്തില്‍ സിഖ് വാസ്തുശില്പം എന്ന വിഭാഗം തന്നെ ആവിര്‍ഭവിക്കാന്‍ സുവര്‍ണ്ണക്ഷേത്ര നിര്‍മ്മാണം കാരണമായി എന്നത് വിസ്മരിക്കാനാവില്ല.

അമൃത്‌സറില്‍ എത്താന്‍: ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും വിമാന, റെയില്‍, റോഡ് മാര്‍ഗ്ഗങ്ങളിലൂ‍ടെ ഇവിടെ എത്തിച്ചേരാവുന്നതാണ്.

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

Zodiac Prediction 2025: ഭര്‍ത്താവിന്റെ ഭാവി തന്നെ മാറ്റിമറിക്കും ഈ രാശിയില്‍ ജനിച്ച സ്ത്രീകള്‍

വീട്ടില്‍ പുല്‍ക്കൂട് ഉണ്ടാക്കി തുടങ്ങിയോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഹൈന്ദവാചാരപ്രകാരം ജന്മദിനത്തില്‍ ഏതൊക്കെ ദേവതകളെ ആരാധിക്കണമെന്നറിയാമോ?

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

Show comments