Webdunia - Bharat's app for daily news and videos

Install App

റിപ്പബ്ലിക് ദിനം; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

റിപ്പബ്ലിക് ദിന സ്മരണ

സായന്തന വാര്യര്‍
വ്യാഴം, 23 ജനുവരി 2020 (18:24 IST)
ജനുവരി 26. ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ഈ ദിനം സവിശേഷമാണ്. 1950 ജനുവരി 26നായിരുന്നല്ലോ ബ്രീട്ടീഷ് ഭരണത്തില്‍ നിന്ന് ശരിക്കും ഒരു ജനാധിപത്യ ഭരണക്രമത്തിലേക്ക് ഇന്ത്യ മാറിയത്. ഭരണഘടന അംഗീകരിക്കപ്പെട്ടതും ഈ ദിനത്തിലാണ്. 
 
1947 ആഗസ്ത് 15ന് ഇന്ത്യ സ്വതന്ത്രമായെങ്കിലും ഭരണഘടന നിലവില്‍ വന്നത് 1950 ജനുവരി 26നാണ്. 1947 മുതല്‍ 1950 വരെയുള്ള കാലയളവില്‍ ജോര്‍ജ്ജ് ആറാമന്‍ രാജാവാണ് ഇന്ത്യാ രാജ്യത്തിന്‍റെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്. ഗവര്‍ണ്ണര്‍ ജനറലായി സി രാജഗോപാലാചാരി ഇക്കാലയളവില്‍ സേവമനുഷ്ടിക്കുകയുണ്ടായി. 1950 ജനുവരി 26 നാണ് ഡോ.രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്‍റായി നിയോഗിക്കപ്പെട്ടത്.
 
ഈ ദിനത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ട് എല്ലാവര്‍ഷവും വര്‍ണ്ണ ശബളമായ ഘോഷയാത്ര തലസ്ഥാനമായ ഡല്‍‌ഹിയില്‍ സംഘടിപ്പിക്കുന്നു. രാഷ്ട്രപതി ഭവന് സമീപമുള്ള റൈസിന ഹില്ലില്‍ നിന്ന് ഇന്ത്യാ ഗേറ്റ് വഴി ചുവപ്പ് കോട്ടയിലേക്കാണ് ഘോഷായാത്ര. കര, നാവിക,വ്യോമ സേനാംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റുണ്ടാകും. സേനയുടെ സുപ്രീം കമാന്‍ഡറായ ഇന്ത്യന്‍ പ്രസിഡന്‍റാകും പരേഡില്‍ സല്യുട്ട് സ്വീകരിക്കുക. പരേഡില്‍ നിരവധി ഫ്ലോട്ടുകളും നൃത്തങ്ങളും മറ്റും ഉണ്ടാകും.
 
രാജ്യതലസ്ഥാനത്തോട് കിടപിടിക്കില്ലെങ്കിലും സംസ്ഥാന തലസ്ഥാനങ്ങളിലും റിപബ്ലിക് ദിനാഘോഷങ്ങള്‍ കൊണ്ടാറുണ്ട്. സംസ്ഥാന ഗവര്‍ണ്ണര്‍മാരാണ് പതാക ഉയര്‍ത്തുന്നത്. ഗവര്‍ണ്ണര്‍ക്ക് അസുഖം തുടങ്ങിയ അവസ്ഥകളുണ്ടെങ്കില്‍ സംസ്ഥാന മുഖ്യമന്ത്രിയാകും പതാക ഉയര്‍ത്തുക. 
 
ഇന്ത്യ റിപ്പബ്ലിക്കായ 1950 ജനുവരി 26ന് ഗവര്‍ണ്ണര്‍ ജനറലിന്‍റെ പദവി ഇല്ലാതാകുകയും ഡോ. രാജേന്ദ്ര പ്രസാദ് രാജ്യത്തിന്‍റെ ആദ്യ പ്രസിഡന്‍റാകുകയും ചെയ്തു. ഇതോടെ കോമണ്‍‌വെല്‍ത്തില്‍ നിന്ന് ഇന്ത്യ പുറത്താകുമെന്ന അവസ്ഥ സംജാതമായി. എന്നാല്‍, ഇന്ത്യ കോമണ്‍‌വെല്‍ത്തില്‍ തുടരണമെന്ന അഭിപ്രായക്കാരനായിരുന്നു പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു. ബ്രിട്ടീഷ് രാജ്ഞി കോമണ്‍‌വെല്‍ത്തിന്‍റെ അധിപയായി തുടരട്ടെയെന്നും എന്നാല്‍, രാജ്യത്തിന്‍റെ അധിപയാകണ്ട എന്നും നെഹ്‌റു തീരുമാനമെടുത്തു. ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ മറ്റ് പല രാജ്യങ്ങളും പിന്നീട് ഇതേ പാത സ്വീകരിക്കാനിടയായി. 
 
ജനുവരി 26ന് മറ്റൊരു പ്രത്യേകതയ്മുണ്ട്. 1930 ജനുവരി മുപ്പതിനാണ് ബ്രിട്ടനില്‍ നിന്ന് ഇന്ത്യ പൂര്‍ണ്ണമായും സ്വതന്ത്രമാകണമെന്ന് കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജനുവരി 26ന്‍റെ പ്രാധാന്യം വളരെ അധികമാണ്. ഒരിക്കല്‍ കൂടി ഇന്ത്യക്കാരുടെ മനസില്‍ പ്രതീക്ഷയുടെയും സന്തോഷത്തിന്‍റെയും ആരവങ്ങള്‍ കടന്ന് വന്ന ദിനം. സ്വന്തം ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഫീനിക്സ് പക്ഷിയെ പോലെ ആയിരുന്നു ഇന്ത്യയുടെ അപ്പോഴത്തെ അവസ്ഥ. എവിടെ ധര്‍മ്മമുണ്ടോ അവിടം ജയിക്കുമെന്ന ഭഗവദ് ഗീതയിലെ വചനം സത്യമാകുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

ആത്മഹത്യയല്ല; ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ചതായി മരണമൊഴി; വീട്ടമ്മ ജോര്‍ലിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു

പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments